Connect with us

Celebrities

സന്തോഷ വാർത്തയുമായി മഷൂറ, മധുരം നൽകി സുഹാനയും ബഷീർ ബഷിയും

Published

on

ബിഗ് ബോസ് ഒന്നാം സീസൺ മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് ബഷീർ ബഷിയും കുടുംബവും. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി. കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി.

ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. അതേസമയം മഷൂറയെ സംബന്ധിച്ചുളള പുതിയ സന്തോഷ വാര്‍ത്ത ബഷീര്‍ ബഷി തന്‌റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. പ്രതിസന്ധികളെയെല്ലാം അതീജിവിച്ച് ഭാര്യ നേടിയ വിജയത്തിന്‌റെ സന്തോഷമാണ് ബഷീര്‍ ബഷി അറിയിച്ചത്. മഷൂറയുടെ യൂടൂബ് ചാനല്‍ വണ്‍ മില്യണ്‍ അടിച്ചിരിക്കുകയാണ്. 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയ സന്തോഷം മധുരം നൽകിയാണ് കുടുംബം ആഘോഷിച്ചത്.

ഈ വിജയത്തിന് പിന്നിൽ ഭാര്യയുടെ കഠിനാദ്വാനം തന്നെയാണ് കാരണമെന്നാണ് ബഷീർ പറയുന്നത്. ഒപ്പം ഭാര്യ ഇതുവരെ എത്തിയ യാത്രയെ കുറിച്ചും ബഷീർ തുറന്നുപറഞ്ഞു. മഷൂറ കരഞ്ഞിട്ടുളള ദിവസങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ ബഷീര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തില്‍ ആദ്യമായാണ് ഒരാള്‍ യൂടൂബില്‍ വണ്‍ മില്യണ്‍ സബ്‌ക്രൈബേഴ്‌സിനെ നേടിയിരിക്കുന്നതെന്ന സന്തോഷവും ബഷീർ പങ്കുവച്ചു. മഷൂറ യൂടൂബില്‍ വരുന്നതിന് മുന്‍പ് ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. അവള്‍ പിന്നീടാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുന്നത് എന്നാണ് ബഷീർ പറയുന്നത്.

ബഷീർ മഷൂറയ്ക്ക് ഐ ഫോൺ നൽകിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മഷൂറയെക്കുറിച്ച് ആളുകൾ അറിയാൻ തുടങ്ങിയത്. അതിന് പിന്നാലെ മഷൂറയ്ക്ക് നിരവധി ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നു. കോളേജില്‍ വരെ സുഹൃത്തുക്കള്‍ മോശമായി കളിയാക്കാനും ട്രോളാനുമൊക്കെ തുടങ്ങി. ആ വീഡിയോയ്ക്ക് ശേഷം ഹിജാബ് ധരിക്കുന്നതിന്‌റെ ഒരു ട്യൂട്ടോറിയല്‍ ക്ലാസ് വീഡിയോയ്ക്കും വിമര്‍ശനങ്ങള്‍ വന്നിരുന്നു. അന്ന് മഷൂറയ്ക്ക് കുടുംബത്തില്‍ നിന്ന് വരെ വഴക്ക് കേട്ടു.

അന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായി മാറിയെന്നും ബഷീര്‍ പറഞ്ഞു. ഇന്ന് ആക്ഷേപിച്ചവര്‍ ഒരു മൂന്ന് വര്‍ഷത്തിനുളളില്‍ നിന്റെ പിന്നാലെ വരുമെന്ന് പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്. അവള്‍ യൂടൂബ് കണ്‍ടന്‌റിനായി ഒരുപാട് കഷ്ടപ്പെട്ടു. സ്ഥിരമായി വീഡിയോകള്‍ ചെയ്തു. ഒരു ദിവസം ഒന്നും രണ്ട് വീഡിയോകള്‍ ചെയ്തു. കളിയാക്കിയവരും വിമര്‍ശിച്ചവരുമെല്ലാം അവളെ പിന്നീട് സപ്പോര്‍ട്ട് ചെയ്തു ബഷീർ വീഡിയോയിൽ പറഞ്ഞു. ഒരു സമയത്ത് രണ്ട് ഭാര്യമാർ ഉള്ളതിന്റെ പേരിൽ ഒത്തിരി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ആദ്യ ഭാര്യയായ സുഹാനയ്ക്കായിരുന്നു ഇക്കാര്യത്തിൽ കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഒരുകാലത്തു ഇവർ മൂന്നു പേരുടെയും വീഡിയോയ്ക്ക് താഴെ വളരെ മോശം രീതിയിലുള്ള കമന്റുകൾ വരാറുണ്ടായിരുന്നു. എന്നാൽ കാലങ്ങൾ കഴിയുന്തോറും നല്ല കമന്റുകൾ വരാൻ തുടങ്ങി. ഇപ്പോൾ മൂന്ന് പേർക്കും ഇവരുടെ മക്കൾക്കുമെല്ലാം നിരവധി ആരാധകരാണുള്ളത്.

Celebrities

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

Published

on

By

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം ചട്ടമ്പി. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു ‘മെസ്സേജ്’ അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാൻ പറ്റുന്ന ഒരു ‘ഓട്ടോമേറ്റഡ് സിസ്റ്റം’ ഒരുക്കിയിരുന്നത് വളരെ കൗതുകകരം ആയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം പോസ്റ്റർ അഭ്യർതനകളാണ് നിറഞ്ഞത്. മലയാളം സിനിമ ചരിത്രത്തിൽ ഇത്രെയും കൗതുകമേറിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപനം ഇതാദ്യമായിട്ടാണ് . സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ് .

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചട്ടമ്പി. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

സാധാരണ രീതിയിൽ നിന്നും മാറി, നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും , തീക്കനലും ഉള്ള പോസ്റ്ററിൽ, കരിങ്കൽ കൊണ്ട് ചട്ടമ്പി എന്ന് എഴുതിയിരിക്കുന്നു. എന്തായാലും ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് ചിത്രം പറയുന്നത്. സിറാജ് , സന്ദീപ് , ഷനിൽ , ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ , ചമയം റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. ആതിര ദിൽജിത്ത് ആണ് സിനിമയുടെ പി ആർ ഓ. ചട്ടമ്പി ഉടൻ തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

Continue Reading

Celebrities

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

Published

on

By

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ തമ്മിൽ പ്രണയത്തിലാകുന്നതും അവർക്കിടയിലുള്ള പിണക്കങ്ങളുമാണ് ഷോർട്ഫിലിം സംസാരിക്കുന്നത്. അനഘയും സ്വിയയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇരുവരും അതിമനോഹരമായി തങ്ങളുടെ വേഷങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഷോർട്ഫിലിമിന്റെ സംവിധായിക മോനിഷ മോഹന്‍ മേനോന്‍ ആണ്. വലിയൊരു സിനിമ എടുക്കുന്നതിന് മുൻപുള്ള ഒരു ട്രെയ്‌ലർ ആയാണ് മോനിഷ ഈ ഷോർട്ട് ഫിലിം എടുത്തിരിക്കുന്നത് എന്നാണ് അഭിമുഖങ്ങളിൽ താരം പറഞ്ഞിരിക്കുന്നത്.

സിനിമയുടെ നിര്‍മ്മാണം വിബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിമല്‍ ടികെയാണ്. ജിതിന്‍ സ്റ്റാനിസ്ലോസ് ആണ് ഛായാഗ്രഹം. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും വിനു ഉദയ് സംഗീതവും ഒരുക്കിയിരിക്കുന്നു. കലാസംവിധാനം അപര്‍ണയാണ്. കോസ്റ്റിയും ഒരുക്കിയത് മൃദുല്‍ സുപേക്കര്‍ ആണ്. അരവിന്ദ് ബാബുവിന്റേതാണ് സൗണ്ട് ഡിസൈന്‍. വിനായക് ശശികുമാറാണ് പാട്ടുകളെഴുതിയിരിക്കുന്നത്. ബെസ്റ്റ് അശോക്, സേതു കല്യാണി, എമി എഡ് വിന്‍ എന്നിവരാണ് പാടിയിരിക്കന്നത്. പവി ശങ്കര്‍ ടൈറ്റില്‍ ഡിസൈനും ഉജിത് ലാല്‍ വിഎഫ്എക്‌സും ആസിഫ് ഇസ്‌മൈല്‍ ഡിഐയും ചെയ്തിരിക്കുന്നു.

വീഡിയോ ഇറങ്ങി ചുരുങ്ങിയ കാലത്തിനിടയിൽ 1 മില്യണിന് മേലെ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വൈബീ എന്ന യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും വളരെ പോസിറ്റിവ് ആണ്. ‘പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. ഇഷ്ടങ്ങൾ എന്നും ഇഷ്ടങ്ങൾ അത് തിരിച്ചറിയുന്ന കാലം വിദൂരമല്ലന്നുറപ്പ്. എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഓരോ സീൻസും. ഓരോ പിന്നണി പ്രവർത്തകർക്കും സ്നേഹം’ എന്നാണ് അശ്വിൻ വിജയ് എന്നയാൾ കമന്റ് ചെയ്യുന്നത്. മനസ്സ് നന്നായാൽ മതി. സ്നേഹം സത്യം ആണെങ്കിൽ അതിൽ പല വർണങ്ങളും കാണാൻ കഴിയും. ഉയരെ പറക്കുക ചിറകുകൾ വീശി പറക്കുക. നല്ലതേ വരുള്ളൂ എന്നാണ് മറ്റൊരു കമന്റ്.

പ്രണയത്തിന്റെ വിപ്ലവം, പറയാൻ മടിക്കുന്നത്, മറ്റൊരാളെ ഭയക്കുന്നത്, ഉള്ളിൽ കൊണ്ട് നടന്ന് വീർപ്പുമുട്ടുന്നതിലുപരി, ഇതെല്ലാം നോർമൽ ആകട്ടെ ഇവിടെയും എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതുപോലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു നിറയുന്നത്. സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ വരുന്നുണ്ട് എന്നത് തന്നെ വളരെ സന്തോഷം തരുന്ന കാര്യമാണ്.

 

Continue Reading

Celebrities

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

Published

on

By

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും ഒരു അത്ഭുതം ആയിരുന്നു. അതിൽ ഉപരി സഹജീവികളോടുള്ള താരത്തിന്റെ കരുതലും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. നിലവിൽ ബിഗ് ബോസിലെ മികച്ച മത്സരാത്ഥികളിൽ ഒരാളാണ് അപർണ. ഈയടുത്ത് നടന്ന ഒരു ടാസ്കിലെ ലീഡർ കൂടിയാണ് താരം. സിംപിൾ ആയിട്ടുള്ള വസ്ത്ര രീതിയും സംസാരവും എല്ലാം മലയാളികൾക്ക് നന്നേ ഇഷ്ടപ്പെട്ട മട്ടാണ്.

Click Here For Entri App

ബിഗ് ബോസ് വീട്ടിൽ എല്ലാവരും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ മലയാളികൾക്കിടയിൽ ചർച്ചയായതും അപർണയുടെ പേര് തന്നെയാണ്. ഒരു വിദേശിയായിട്ട് പോലും പച്ച മലയാളത്തിലാണ് അപർണ സഹ മത്സരാർത്ഥികളോട് സംസാരിക്കുന്നത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മലയാളികളെ ഓൺലൈൻ ലേണിങ് ആപ് ആയ എൻട്രിയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അപർണ ടീച്ചർ ഷോയുടെ റൂളുകളെ ബഹുമാനിച്ച് മലയാളത്തിൽ തന്നെ സംസാരിക്കുകയായിരുന്നു. ഇതൊക്കെ കൂടതെ അപർണയുടെ വസ്ത്ര രീതിയും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തനി മലയാളി പെൺകുട്ടിയെയാണ് അപർണ വീട്ടിൽ പെരുമാറുന്നത്.

ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു. വിദേശി ആണെങ്കിലും കേരളത്തെയും മലയാളത്തെയും ഹൃദയത്തോട് ചേർക്കുന്നയാളാണ് അപർണ. സമയം കിട്ടുമ്പോഴെല്ലാം താരം കേരളത്തിലേക്ക് ഓടിയെത്താറുണ്ടായിരുന്നു.

നിലവിൽ ബിഗ് ബോസ് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് അപർണ. ടാസ്കുകളിൽ മുന്നിട്ട് നിൽക്കുകയും ജനപ്രീതി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ടോപ് 5 മത്സരാർഥികളിൽ ഒരാൾ അപർണ ആയിരിക്കും എന്നാണ് പലരും പ്രവചിക്കുന്നത്.

Continue Reading

Updates

Celebrities2 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities2 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities3 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities4 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Celebrities4 months ago

അതിക്രൂരമായ കൊലപാതകങ്ങൾ! കൊലയാളിയെ തിരഞ്ഞ് അനൂപ് മേനോൻ! ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് ട്രെയ്‌ലർ

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ...

Celebrities5 months ago

കശ്മീരിന് പകരം ലത മതിയെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, ഇന്ത്യയുടെ വാനമ്പാടി ഇനി ഓർമ

പതിറ്റാണ്ടുകളോളം സംഗീത പ്രേമികളുടെ മനസ്സിൽ ഭാവങ്ങളുടെ നാദമഴ പെയ്യിച്ച ഇന്ത്യയുടെ ഒരേയൊരു വാനമ്പാടി ലത മ​ങ്കേഷ്കർ (92) (Lata Mangeshkar) അന്തരിച്ചു. മുംബൈ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു...

Celebrities5 months ago

“ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കി പറയണം”: ദിലീപ് കേസിൽ അശ്വതി

സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(Aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും...

Celebrities5 months ago

ഒത്തുകൂടി ഭാവനയും സംയുക്തയും ഗീതു മോഹൻദാസും, മഞ്ജു എവിടെയെന്ന് ആരാധകർ

മലയാള സിനിമയിൽ ഒരുപിടി നല്ല സൗഹൃദങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മഞ്ജു വാരിയരും (Manju Warrier) ഗീതു മോഹന്‍ദാസും ഭാവനയും (Bhavana) സംയുക്താ വർമയും പൂർണ്ണിമ ഇന്ദ്രജിത്തും തമ്മിലുള്ളത്....

Celebrities5 months ago

“നല്ല പണി കൊടുക്കും എന്ന് ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും” വാദങ്ങൾ നിരത്തി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ . സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ...

Celebrities5 months ago

“ദുബായിൽ നിന്നും ഷൂട്ട് കഴിഞ്ഞ് വന്ന എന്നെയും അമ്മേയെയും എന്തോ മോശം ചെയ്തു വന്നവരായി മുദ്ര കുത്തി, ഇത് എഴുതുമ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്”: തുറന്ന് പറച്ചിലുമായി അനുശ്രീ

മലയാളികളുടെ മനസ്സിൽ ഒരു ഡയമണ്ട് നെക്‌ലേസായി കയറിക്കൂടിയ നടിയാണ് അനുശ്രീ. ഒത്തിരി നല്ല കഥാപാത്രങ്ങൾ അനുശ്രീ അഭിനയിച്ച് മികച്ചതാക്കിയിട്ടുണ്ട്. ഇപ്പോൾ അഭിനയം തുടങ്ങുന്ന സമയത്ത് താനും തന്റെ...

Trending

instagram takipçi satın al