Connect with us

Exclusive

വാണിയുമായുള്ള ബന്ധത്തെക്കുറിച്ച് ബാബുരാജ്

Published

on

സിനിമ മേഖലയിൽ സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയ ഒത്തിരി നടന്മാരുണ്ട്. എന്നാൽ അത്തരത്തിലുള്ള നടിമാർ ചുരുക്കമാണ്. പക്ഷെ തൊണ്ണൂറുകളിൽ അങ്ങനൊരു നടി മലയാളത്തിൽ ഉണ്ടായിരുന്നു. പേര് വാണി വിശ്വനാഥ്. അക്കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തൻ്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്‌ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.

2002ൽ നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മിക്ക സിനിമകളിലും വില്ലൻ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിലൊരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് അറിയപ്പെടുന്ന മുൻനിര നായികയായി തിളങ്ങുകയായിരുന്നു. ഇതിനിടെയാണ് പ്രണയം പൂത്തുലഞ്ഞത്.

പ്രണയത്തെക്കുറിച്ച് ഒരിക്കൽ വാണി വിശ്വനാഥ് പറഞ്ഞത് ഇങ്ങനെയാണ്. “ഒരിക്കലൊരു സിനിമാ ലൊക്കേഷനിൽ ഒന്നിച്ചിരിക്കുമ്പോൾ താനൊരു പാട്ടിൻ്റെ കുറച്ച് വരികൾ പാടി, അതിൻ്റെ തുടർച്ച പാടാൻ ബാബുരാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ബാബുരാജ് വളരെ റഫ് ആൻ്റ് ടഫ് മനുഷ്യനാണെന്നായിരുന്നു അന്ന് താൻ കരുതിയിരുന്നത്. ആ പാട്ടിനെ പറ്റിയൊന്നും അറിയുക പോലുമുണ്ടാകില്ലെന്നായിരുന്നു തൻ്റെ വിചാരം. പക്ഷേ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തി. താൻ പാടിയ ഗാനത്തിൻ്റെ ബാക്കി പാടി അദ്ദേഹം തന്നെ ശരിക്കും ഞെട്ടിച്ചു. ഈ സംഭവത്തിന് ശേഷം ഞങ്ങൾ ഇടയ്ക്കിടെ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു” വാണി പറഞ്ഞു.

ബാബുരാജും പ്രണയത്തെക്കുറിച്ച് ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വാണിയെ താൻ സ്വന്തമാക്കി എടുത്തത് കുക്കിങ്ങിലൂടെയാണെന്നാണ് ബാബുരാജ് പറയുന്നത്. “സെറ്റിൽ നിന്നും പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നു. ഒരു ദിവസം വാണി എന്റെ ഫ്‌ളാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്. ഒന്നും കിട്ടിയില്ലെങ്കിലും കുക്കിങ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവൾക്ക് തോന്നിയത്. അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്” ബാബുരാജ് പറഞ്ഞു. ഇപ്പോഴാണെങ്കിൽ 24 മണിക്കൂറിൽ 23 മണിക്കൂറും തങ്ങൾ തമ്മിൽ അടി ഉണ്ടാക്കുന്നത് പതിവ് ആണെന്നാണ് ബാബുരാജ് പറയുന്നത്. എന്തായാലും വാണിക്ക് ഇഷ്ടമുള്ളപ്പോൾ സിനിമയിലേക്ക് തിരിച്ച് വരാമെന്നും ആ തീരുമാനമെടുക്കാൻ വാണി മാത്രം മതി എന്നുമാണ് ബാബുരാജിന്റെ അഭിപ്രായം.

Exclusive

“തീരദേശ ഹൈവേയും മലയോര ഹൈവേയും” ഇടത് സർക്കാരിന്റെ വികസന കുതിപ്പിന് വേഗം കൂട്ടി രണ്ട് സ്വപ്ന പദ്ധതികൾ.”

Published

on

കേരളത്തിന്റെ ഗതാഗത മേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന രണ്ട് പദ്ധതികളാണ് തീരദേശ ഹൈവേയും മലയോര ഹൈവേയും. സർക്കാരിന്റെ തന്നെ സ്വപ്ന പദ്ധതികളാണ് ഇവ രണ്ടും. തീരദേശ സമ്പദ്ഘടനയുടെ സമഗ്രവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തീരദേശ ഹൈവേയും സൈക്കിള്‍ ട്രാക്കും. 2018 ഒക്ടോബർ 24നാണ് കിഫ്ബി ഗവേണിങ‌് ബോഡി സൈക്കിൾ പാതയോടു കൂടിയ തീരദേശ അതിവിശാല പാത എന്ന ആശയം ഉൾച്ചേർത്ത് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മുതൽ കാസർകോട് ജില്ലയിലെ കുഞ്ഞത്തൂർ വരെ 655.6 കിലോമീറ്ററാണ് തീരദേശ ഹൈവേ നിർമിക്കുന്നത്. 14 മുതൽ 15.6 മീറ്റർ വരെ വീതിയുള്ള ഇരട്ടവരി പാതയുടെ ഒരു വശത്ത് 1.5 മീറ്റർ സൈക്കിൾ ട്രാക്കാണ് ഉദ്ദേശിക്കുന്നത്. ഇരുവശത്തും നടപ്പാതയുമുണ്ടാവും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലൂടെ ഹൈവേ കടന്നുപോകും.

മലപ്പുറത്തെ ടിപ്പു സുൽത്താൻ റോഡിലെ പടിഞ്ഞാറേക്കര പാലം മുതൽ ഉണ്ണ്യാൽ ജങ‌്ഷൻവരെയുള്ള 15 കിലോമീറ്റർ ഹൈവേയുടെ നിർമാണം തീരദേശഹൈവേയുടെ ആദ്യസ്ട്രെച്ചായി പണി പൂർത്തിയാകാറായി. താനൂർ മുഹിയുദ്ദീൻ പള്ളി മുതൽ പരപ്പനങ്ങാടി കെട്ടുങ്ങൽ വരെയുള്ള ഭാഗത്തിന്റെ നിർമ്മാണോദ്ഘാടനവും നടന്നു കഴിഞ്ഞു. തീരദേശപാതയുടെ ഭാഗമായി മാറുന്ന പൊന്നാനി – പടിഞ്ഞാറെക്കര ഹൗറ മോഡൽ പാലത്തിന്റെ ഗ്ലോബൽ ടെൻഡറിനുള്ള നടപടികളും പുരോഗമിക്കുന്നു.

ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിലവിൽ 6500 കോടി രൂപ ചെലവ് കണക്കാക്കുന്ന തീരദേശഹൈവേക്ക് സംസ്ഥാന സർക്കാർ രൂപം കൊടുത്തത്. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുളള പണം ലഭ്യമാക്കുന്നത്. മലയോര ഹൈവേയും സർക്കാരിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നാണ്. മലയോര ഹൈവേ പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂർവം പ്രവചിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ച​ല്ലി​മു​ക്ക് മു​ത​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ പു​ന​ലൂ​ര്‍ വ​രെ 46.1 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണം പൂർത്തിയായത്. ഒട്ടും വൈകാതെ തന്നെ രണ്ട് പദ്ധതികളും പൂർത്തിയാക്കി കേരളത്തിന്റെ മുഖച്ഛായ തന്നെ സർക്കാർ മാറ്റിമറിക്കും.

Continue Reading

Exclusive

ശ്രേയാദിത്യയ്ക്കുള്ള കാത്തിരിപ്പിൽ ശ്രേയ ഘോഷാൽ, അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് താരം

Published

on

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ലോകമാസകലം ആരാധകരെ നേടിയെടുത്ത താരമാണ് ശ്രേയ ഘോഷാൽ. ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് തന്നെ ഏറ്റവും ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയ. ഇപ്പോൾ ആരാധകരുമായി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രേയ. ഇൻസ്റ്റഗ്രാമിൽ നിറവയറിൽ സ്നേഹത്തോടെ തലോടുന്ന ചിത്രമാണ് ശ്രേയ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ പുതിയൊരു അഥിതി കൂടി എത്തുന്നു എന്നാണ് താരം പറയുന്നത്. ആരാധകരുമായി ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ പുതിയ അധ്യായത്തിനായുള്ള കാത്തിരിപ്പിലാണെന്നും ശ്രേയ കുറിച്ചു. ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ടാകണമെന്നും ഗായിക ആവശ്യപ്പെട്ടിട്ടുണ്ട്.

“കുഞ്ഞു ‘ശ്രേയാദിത്യ ഓൺ ദ് വേ’. ശൈലാദിത്യയും ഞാനും ഒത്തിരി സന്തോഷത്തോടെയാണ് ഈ വാർത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തിലെ പുതിയ അധ്യായത്തിനായുള്ള കാത്തിരിപ്പിൽ നിങ്ങളുടെ സ്നേഹം കൂടെയുണ്ടാവണം” എന്നു കുറിച്ചുകൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. തൊട്ടുപിന്നാലെ ശ്രേയ ഘോഷാലിനും ശൈലാദിത്യയ്ക്കും ആശംസകൾ നേർന്ന് നിരവധി പേർ‌ രംഗത്തെത്തി. കുഞ്ഞിന്റെ വരവിനായി തങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ.

ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ്. പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015ൽ ഇരുവരും വിവാഹിതരായത്. എഞ്ചിനീയറായ ശൈലാദിത്യ റസിലന്റ് ടെക്‌നോളജീസ്, ഹിപ്മാസ്‌ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്. രണ്ടുപേരുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ശൈലാദിത്യ എന്ന് താരം കുറിച്ചത്. ആ പേര് ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്.

2002ൽ ദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ എന്ന പാട്ടു പാടിയാണ് ശ്രേയ പിന്നണി ഗാനരംഗത്തെത്തുന്നത്. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്.

ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ തിളങ്ങി നിൽക്കുകയാണ്. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡുകളിൽ അഞ്ചെണ്ണമുൾപ്പെടെ 6 ഫിലിം ഫെയർ അവർഡുകൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒൻപത് സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്‍നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, 2009, 2011, 2014, 2018 വർഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന അവാർഡും ശ്രേയാ ഘോഷാൽ നേടിയിട്ടുണ്ട്.

Continue Reading

Exclusive

തോളോട് തോൾ ചേർന്ന് നമ്മുടെ വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനായി പ്രയത്നിക്കാം; പിണറായി വിജയന്‍റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Published

on

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച് പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കേരളം ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിൽ ഇരിക്കുമ്പോഴും ഇടത് സർക്കാർ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നത് വികസനങ്ങളുടെ ഒരു വലിയ ലിസ്റ്റ് ആണ്. പെൻഷൻ വീട്ടിൽ കൊണ്ട് കൊടുക്കുന്ന സർക്കാർ, വീടുകളില്ലാത്ത ലക്ഷക്കണക്കിന് പേർക്ക് ആശ്രയം, ഗവണ്മെന്റ് സ്കൂളുകളെ ഹൈ ടെക് ആക്കി മാറ്റി, അങ്ങനെ എല്ലാ മേഖലകളിലും  ഇത്രയധികം പുരോഗതികള്‍ കൊണ്ട് വന്ന ഏക സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ ഈ സർക്കാർ വഹിച്ച പങ്ക് ചെറുതല്ല.

ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചു മുന്നോട്ടു പോകാൻ സാധിച്ച 5 വർഷങ്ങളാണ് കടന്നു പോയത്. പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു എന്നത് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്. നമ്മൾ ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങൾക്കൊപ്പം ജനങ്ങൾക്കു വേണ്ടി സ്വയം അർപ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ നൽകാനുള്ളത്.

ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങൾ പറയാനും, പറഞ്ഞാൽ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും. തോളോട് തോൾ ചേർന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവർത്തിക്കാം. വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുണ്ട്. അതിനായി പ്രയത്നിക്കാം. പാലിക്കുന്ന വാക്ക് – അതാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്” പിണറായി വിജയൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കമന്റുകളിലൂടെയും ജനങ്ങൾ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷം താങ്കളും താങ്കളുടെ സർക്കാരും നല്കിയ ഉറപ്പുകൾ പാലിച്ചത് കൊണ്ട് ഞങ്ങൾ ജനങ്ങളും ഉറപ്പ് തരുന്നു, ഇനിയുള്ള 5 കൊല്ലവും എൽ ഡി എഫ് തന്നെ എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത്.

ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് പദ്ധതി, ആർദ്രം പദ്ധതി തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടുമ്പോൾ ജനങ്ങളുടെ ക്ഷേമത്തിനായുള്ള സ്വപ്ന പദ്ധതികളുടെ പണിശാലയിലാണ് പിണറായി സർക്കാർ. സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കേരള സർക്കാർ കൊണ്ടുവരുന്ന കെ ഫോൺ പദ്ധതികൾ ഉൾപ്പെടെയുള്ളവ ഉടൻ യാഥാർഥ്യമാകാൻ പോകുന്നു. മനുഷ്യന്റെ ഏറ്റവും അത്യാവശ്യമായ പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ സർക്കാരിന് നൂറിൽ നൂറ് മാർക്കാണ് ജനങ്ങൾ നൽകിയത്. അത് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിന്റെ രൂപത്തിൽ അവർ വ്യക്തമാക്കിയതുമാണ്. അതുകൊണ്ട് തന്നെയാണ് നാഷണൽ മീഡിയകൾ ഉൾപ്പെടെയുള്ളവർ ഇത്തവണ പിണറായി സർക്കാരിന്റെ തുടർഭരണം ഉണ്ടാകുമെന്ന് പ്രവചിക്കുന്നതും.

Continue Reading

Updates

Celebrities5 hours ago

പാറുക്കുട്ടിയ്‌ക്കൊപ്പം കുസൃതി കാട്ടി ലക്ഷ്മി നക്ഷത്ര, ട്രെൻഡിങ്ങിൽ കയറി വീഡിയോ

പിറന്ന കുറച്ചുനാളുകൾക്കുള്ളിൽ സ്റ്റാർ ആകുന്ന ചിലർ ഉണ്ട്. അതിൽ കൂടുതലും സെലിബ്രിറ്റികളുടെ മക്കളായിരിക്കും. എന്നാൽ ഇതൊന്നും അല്ലാഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുടെ ഇഷ്ട താരം ആയ ഒരു കുഞ്ഞുണ്ട്....

Celebrities5 hours ago

ഐശ്വര്യ റായ്‌ക്ക് പാക്കിസ്ഥാനിൽ നിന്നൊരു അപര, ആംനയുടെ ചിത്രങ്ങൾ വൈറൽ

സിനിമാ താരങ്ങളെ പോലെ സുന്ദരിയും സുന്ദരനും അകാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. നീ ആ നടിയെ പോലുണ്ട് അല്ലെങ്കിൽ നടനെ പോലുണ്ട് എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ മനസിൽ...

Celebrities7 hours ago

ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ അഭിനയിക്കാൻ പോയതിന് ഒത്തിരി പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്; ഇന്ദുലേഖ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒത്തിരി കാലമായി പരിചയമുള്ള മുഖമാണ് നടി ഇന്ദുലേഖയുടേത്. എഴുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരത്തെക്കുറിച്ച് കൂടുതലൊന്നും ആരാധകർക്ക് അറിയില്ല. അഭിമുഖങ്ങളിലോ മറ്റ് പരിപാടികളിലോ താരം അത്ര...

Kollywood2 days ago

അല്ലുവിന്റെ സിനിമകഥകളെ ഓർമിപ്പിക്കുന്ന പ്രണയ കഥ, താജ് മഹലിനു മുന്നിൽ സന്തോഷ വാർത്തയുമായി അല്ലുവും സ്നേഹയും

മലയാളികൾ ഏതെങ്കിലും ഒരു അന്യഭാഷാ നടനെ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ടെങ്കിൽ അത് അല്ലു അർജുനെ മാത്രമാണ്. മല്ലു അർജുൻ എന്നാണ് മലയാളികൾ അദ്ദേഹത്തെ വിളിക്കുന്ന പേര്. ഒരുകാലത്ത്...

Celebrities2 days ago

‘ഞാൻ വിവാഹം ചെയ്തത് നടനെ അല്ല, അമേരിക്കൻ കമ്പനിയിൽ ജോലിക്ക് പോകാനിരുന്ന പയ്യനെ’, മനസ് തുറന്ന് പൂർണിമ ഇന്ദ്രജിത്

പൂർണിമയും ഇന്ദ്രജിത്തും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ടുതന്നെ കുടുംബവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പൂർണിമ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ...

Serial News2 days ago

എൻ്റെ കല്യാണം കാണാനായി കാത്തിരിക്കുകയാണ് മകൾ, എന്നിട്ട് വേണം അവൾക്ക് കെട്ടാൻ’, മനസ് തുറന്ന് ഉപ്പും മുളകിലെ നീലു

ഉപ്പും മുളകും എന്ന സീരിയലിന് മുൻപ് നിഷ സാരംഗ് എന്ന നടിയെ അധികം ആർക്കും പരിചയം ഉണ്ടാവില്ല. എന്നാൽ സീരിയലിന് ശേഷം താരത്തെ അറിയാത്ത മലയാളികൾ ഉണ്ടോ...

Serial News2 days ago

ഇത് നാടൻ പൈങ്കിളി, പുതിയ ചിത്രം പങ്കുവച്ച് ചക്കപ്പഴത്തിലെ ശ്രുതി രജനീകാന്ത്

ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രുതി രജനീകാന്ത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ചക്കപ്പഴം സീരിയൽ ജനഹൃദയങ്ങളിൽ കടന്നു കയറിയത്. ഫ്ലവേഴ്സ്...

Latest News2 days ago

മെലിഞ്ഞ് സുന്ദരിയായി ദുൽഖറിൻ്റെ നായിക, പുത്തൻ ലുക്കുമായി കാര്‍ത്തിക മുരളീധരന്‍

പെൺകുട്ടികളുടെ രോമാഞ്ചമായ ദുൽഖർ സൽമാനെ തന്നെ തേച്ച ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ? “കോമ്രേഡ് ഇൻ അമേരിക്ക-സി ഐ എ” എന്ന ചിത്രത്തിൽ നായികയായി എത്തിയ കാർത്തിക മുരളീധരൻ...

Celebrities2 days ago

ബുമ്ര അവധിയിൽ, അനുപമ ഗുജറാത്തിൽ, സംതിങ് ഫിഷി എന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി അഭ്യുഹങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. സംഭവം മറ്റൊന്നുമല്ല ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ്...

Celebrities2 days ago

ടിആർപി റേറ്റിങ്ങിൽ വീണ്ടും കുടുംബവിളക്കിൻ്റെ കുതിച്ച് ചാട്ടം, പിന്നാലെയോടി സാന്ത്വനം

പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയപ്പെട്ട സീരിയൽ കുടുംബവിളക്ക് തന്നെ. ടിആര്‍പി റേറ്റിംഗില്‍ വീണ്ടും മുന്നിലായിരിക്കുകയാണ് സുമിത്രയുടെ കുടുംബവിളക്ക്. മാസങ്ങളായി കേരളത്തിലെ പ്രേക്ഷകരില്‍ എറ്റവും കൂടുതല്‍ പേര്‍ കാണുന്ന പരമ്പരയാണിത്....

Trending