Connect with us

Movies

കട്ട കലിപ്പിൽ പ്രിത്വിയും ബിജുവും! അയ്യപ്പനും കോശിയും ട്രെയിലര്‍ സൂപ്പർ ഹിറ്റ്!!

Published

on

വളരെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് അയ്യപ്പനും കോശിയും പൃഥിരാജും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്നത് ചിത്രത്തിന്റെ വലിയൊരു പ്രേത്യേകതയാണ്. അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിയും എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇരുവരും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്.

നാട്ടിൻ പുറത്തിന്റെ ഭംഗി ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകതയാണ്. അട്ടപ്പാടിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറിനും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സബ് ഇന്‍സ്പെക്ടറായ അയ്യപ്പന്‍ നായരും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുളള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന് സുദീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.

അയ്യപ്പനും കോശിയും ട്രെയിലര്‍ 

Click to comment

You must be logged in to post a comment Login

Leave a Reply

Celebrities

ക്യാമറയെ പേടിയുണ്ടായിരുന്ന ഞാന്‍ !!! ബാല്യകാല ചിത്രം പങ്കുവച്ച് പ്രിയനടി

Published

on

By

മലയാളത്തിലെ പ്രിയതാരം പാര്‍വതി തിരുവോത് തന്റെ ബാല്യകാലം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ്. ഈ ലോക്ക് ഡൗണ്‍ ലോകത്ത് സിനിമ ഷൂട്ടിംഗ് തിരക്കുകളും എല്ലാം ഒഴിവാക്കി താരങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും വളരെ ആക്ടീവ് ആണ് .ഇപ്പോഴിതാ പഴയകാല ചിത്രങ്ങള്‍ കുത്തിപ്പൊക്കി പല ചലഞ്ചുകളും സോഷ്യല്‍ മീഡിയയിലൂടെ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുമായി രംഗത്തെത്തിയിരിക്കുന്നത് നിരവധി പേരാണ്.

പാര്‍വതിയുടെ കുട്ടികാല ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളും ആരാധകര്‍ നല്‍കിയിട്ടുണ്ട്.് 2006 ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അടക്കം ബോളിവുഡിലേക്കും താരം കാലെടുത്തു വെച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും നിരവധി ആരാധകരാണുള്ളത്. ചെറുപ്പകാലത്ത് ക്യാമറയെയെ വളരെ പേടിയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

തനിക്ക് പണ്ടത്തെ ഓര്‍മ്മകള്‍ ഇപ്പോഴും ഉണ്ടെന്നും തന്നെ ജെംസ് മിട്ടായി തന്നു പറ്റിച്ച് ആണ് ഫോട്ടോയെടുത്തത് എന്നും എല്ലാം ഇപ്പോഴും ഓര്‍ക്കുന്നു ഉണ്ടെന്നും ആ കുട്ടിയുടുപ്പ് ഇപ്പോഴും ഏറെ മിസ്സ് ചെയ്യാറുണ്ടെന്നും താരം ചിത്രത്തിലൂടെ കൂട്ടിച്ചേര്‍ത്തു.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്

Continue Reading

Celebrities

ഈ സാഹചാര്യത്തില്‍ ഈ മരുഭൂമിയില്‍ തന്നെ തുടരുകയല്ലാതെ വേറെ വഴിയില്ല, എല്ലാവരും സുരക്ഷിതരായിരിക്കൂ ! ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജ് !

Published

on

By

മലയാളികൾ ഏറെ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം.ചിത്രത്തിൽ  അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ഹോം ക്വാറന്റീനിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനേ തുടര്‍ന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ തങ്ങള്‍ സുരക്ഷിരാണെന്നറിയിച്ച്‌ പൃഥ്വിരാജ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ ബ്ലെസിയ്ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ജോര്‍ദാനിലാണെന്നും തങ്ങള്‍ സുരക്ഷിതരാണെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിരവധി ആരാധകര്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെ ആയ സ്ഥിതിക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്ബില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്ബില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക അതാണ് വഴിയുള്ളൂവെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ കുറിപ്പ്..

‘സുരക്ഷിതരായിരിക്കൂ. ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്നു പോലും അകലം പാലിക്കേണ്ട സമയം.. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്ബോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച്‌ ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി..

ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു തന്നെയാണ് ഉചിതമായ മാര്‍ഗം. അതിനാലാണ് ഷൂട്ട് തുടരാന്‍ തീരുമാനിച്ചത്. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെ ആയ സ്ഥിതിക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്ബില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്ബില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കല്‍ ചെക്കപ്പ് നടത്തി. ലൊക്കേഷന്‍ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

അതെ, ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടന്‍മാര്‍ അമ്മന്‍ എന്ന സഥലത്ത് ക്വാറന്റൈനിലാണ്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ച്ചത്തെ ക്വാറന്റൈന്‍ സമയം കഴിഞ്ഞ് അവര്‍ നമുക്കൊപ്പം വീണ്ടും ചേരുമെന്നു തന്നെയാണ് പ്രതീക്ഷ. അധികാരികള്‍ തരുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുക. അവ അനുസരിക്കുക. ഭയക്കാതിരിക്കുക.’

കോവിഡ് 19 ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദേശത്തു നിന്ന് ജോര്‍ദാനില്‍ എത്തുന്നവരെ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ്, ഒമാനില്‍ നിന്നും വന്ന ഡോ താലിബ് നിരീക്ഷണത്തില്‍ കഴിയുന്നത്. അദ്ദേഹത്തിനൊപ്പം പരിഭാഷകനും യു.എ.ഇയിലെ മറ്റൊരു നടനും നിരീക്ഷണത്തിലാണ്. മാര്‍ച്ച്‌ ആദ്യ ആഴ്ചയാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയില്‍ തുടങ്ങിയത്. ‘ആടുജീവിത’വുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമാണ് സ്ഥലത്തുള്ളത്.

Stay safe.These are tough times. Times we need to think and act collectively. The difference this time being..acting…

Posted by Prithviraj Sukumaran on Thursday, March 19, 2020

 

Continue Reading

Mollywood

കോശിയുടെ ജാനിക്കുട്ടി ആരാണെന്ന് അറിയാമോ? നീലാഞ്ജന, ഈ താര കുടുംബത്തിലെ ഇലമുറക്കാരി !!!

Published

on

By

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച , തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ പൃഥ്വിരാജ് – ബിജു മേനോന്‍ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൊലീസുകാരനായി എത്തിയ നടന്‍ ഷാജു ശ്രീധറും ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. വിജയന്‍ സര്‍ ! കോശിയുടെ ഫോണില്‍ തെളിഞ്ഞ ഈ പേര് കണ്ട് ‍ഞെട്ടുന്ന ജോയ് കുട്ടന്‍ പൊലീസിനെ ​ഗംഭീരമായാണ് ഷാജു അവതരിപ്പിച്ചത്.

എന്നാല്‍  ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത് സിനിമയിൽ  ഷാജു മാത്രമല്ല താരം. പൃഥ്വി ചെയ്ത കോശി എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയ ജാനിയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ജാനി മറ്റാരുമല്ല ഷാജുവിന്റെ ഇളയമകള്‍ നീലാഞ്ജനയാണ് ഈ മിടുക്കി.

നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ.  മലയാളികൾക്ക് ചാന്ദിനിയെ പരിചയ പെടുത്തണ്ട കാര്യമില്ല ഒരു കാലത്ത് മലയാള സിനിമയുടെ മികച്ച നടിമാരിൽ ഒരാളാരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണ്. മൂത്ത മകള്‍ നന്ദന ഡിഗ്രി വിദ്യാര്‍ഥിനിയാണ്. നാലാം ക്ലാസില്‍ പഠിക്കുകയാണ് നീലാഞ്ജന. അനൂപ് മേനോന്‍ സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലും നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്.

Continue Reading

Updates

Celebrities8 hours ago

കല്യാണം കഴിഞ്ഞാല്‍ വയറു വീര്‍ക്കുന്നത് സാധാരണം, പക്ഷെ ആള് മാറിപോയി : നവ്യ നായര്‍

മലയാളത്തിലെ പ്രിയപ്പെട്ട നടി നവ്യാ നായരുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത് ഈ കോവിഡ് കാലത്തായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്...

Celebrities10 hours ago

ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്: മറക്കാനാകാത്ത അനുഭവം പങ്കുവച്ച് മന്യ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ഒരു സര്‍ക്കസ് കൂടാരത്തില്‍ നടക്കുന്ന സംഭവങ്ങളും...

Celebrities15 hours ago

ഇത് സിംപിളാണെന്ന് വിചാരിക്കണ്ട : പുത്തന്‍ യോഗപോസുകളുമായി സംയുക്ത വര്‍മ

മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സംയുക്ത വര്‍മ. സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോഴിതാ  തന്റെ യോഗാ...

Celebrities19 hours ago

ആടിയും പാടിയും മൃദുലയുടെ വിവാഹം ആഘോഷമാക്കി രമ്യ നമ്പീശനും സയനോരയും : വീഡിയോ

നടി മൃദുല മുരളിയുടെ വിവാഹം ആഘോഷമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിതിന്‍ വിജയനാണ് താരത്തെ വിവാഹം ചെയ്തത്.. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം...

Celebrities2 days ago

മധുര പതിനാറില്‍ പ്രാര്‍ത്ഥന : ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രനും

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍മീഡിയയിലൂടെ താരപുത്രിയ്ക്ക് സെലിബ്രിറ്റികളടക്കം ആശംസകളുമായി എത്തിയിരിക്കുകയാണ്.പതിനാറാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രാര്‍ത്ഥന എന്ന പാത്തുവിന് ആശംസകളുമായി...

Celebrities2 days ago

ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി : ആശംസകളുമായി ആരാധകര്‍

യുവതാരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എര്‍ണാകുളം ഷോറൂമില്‍ നിന്ന് പുതിയ കാര്‍ സ്വന്തമാക്കിയത്.ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ...

Celebrities2 days ago

പേളിയുടെ കുടുംബത്തിലെ പുതിയ സന്തോഷം, റേച്ചലിന്‍റെ വിവാഹം അടുത്ത വര്‍ഷം

അവതരണ രംഗത്തും അഭിനയ രംഗത്തും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പേളി മാണി. ബിഗ് ബോസിലെ മികച്ച പ്രകടനത്തോടെ പേളിയുടെ ജീവിതം ആകെ മാറി മറിയുകയായിരുന്നു. ഷോയിലെ...

Celebrities2 days ago

കോവിഡ്കാലത്ത് താരങ്ങള്‍ ഒരുമിച്ച ആദ്യത്തെ കല്യാണം : വിവാഹ വീഡിയോ വൈറല്‍

ഈ അടുത്ത കാലത്തായി മലയാള സിനിമയിലെ സുന്ദരിമാരുടെ ഫോട്ടോ ഷൂട്ടുകള്‍ പകര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്യാമറമാനാണ് ജിക്‌സണ്‍. കഴിഞ്ഞ ദിവസമായിരുന്നു ജിക്‌സണ്‍ന്റെ വിവാഹം കഴിഞ്ഞു. മലയാള...

Exclusive3 days ago

കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നിയ : വിശേഷം പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം

മിനി സ്‌ക്രീന്‍ രംഗത്ത് നിന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്‌. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്....

Exclusive3 days ago

പത്മസരോവരത്തില്‍ ആഘോഷം : കാവ്യയുമൊത്തുള്ള ദിലീപിന്റെ പുതിയചിത്രം

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്‍മ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും...

Trending