Connect with us

Celebrities

‘പലപ്പോഴും ആത്മഹത്യ ചെയ്യാൻ വരെ തോന്നി, അതിൻ്റെ കാരണം എല്ലാവരും അറിയണം ‘, തുറന്നു പറച്ചിലുമായി അർച്ചന കവി

Published

on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അർച്ചന കവി. നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ലായിരുന്നു നീലത്താമര റിലീസായത്. അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് അർച്ചന. തനിക്ക് വിഷാദ രോഗം ആയിരുന്നു എന്നാണ് താരം പറയുന്നത്. തുറന്ന് പറച്ചിലിനെക്കുറിച്ച് താരം മനോരമയോട് പറഞ്ഞത് ഇങ്ങനെയാണ്. “പൊതുജനങ്ങൾക്കിടയിൽ ഇതു ചർച്ചയാകാൻ വേണ്ടിത്തന്നെയാണ് ഞാനിത് വെളിപ്പെടുത്തിയത്.

മാനസികാസ്വാസ്ഥ്യങ്ങൾ പുറത്തറിയിക്കാൻ പാടില്ലെന്നൊരു അബദ്ധധാരണ ആളുകൾക്കുണ്ട്. സൈക്കോളജിസ്റ്റിനെ കാണാൻ പോകുന്നതും കൗൺസലിങ്ങിനു പോകുന്നതുമൊക്കെ എന്തോ നാണക്കേടുപോലെയാണ് പലരും കാണുന്നത്. നിങ്ങളുടെ ശരീരത്തിനു രോഗം ബാധിച്ചാൽ നിങ്ങൾ ചികിത്സിക്കില്ലേ? മനസ്സും അതേ പരിഗണന അർഹിക്കുന്നു” അർച്ചന പറയുന്നു. പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു തനിക്ക് എന്നാണ് അർച്ചന പറയുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ മൂഡ് മാറ്റങ്ങളാണ് പ്രധാന രോഗലക്ഷണം.

ഒരു മാസത്തിൽ 15 ദിവസത്തോളമൊക്കെ തൻ ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് താരം പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്കുതന്നെ മനസ്സിലായില്ല. കളിയും ചിരിയുമായി നടന്ന താൻ പെട്ടെന്നൊരു ദിവസം വല്ലാതെ വിഷാദവും സങ്കടവും ദേഷ്യവുമൊക്കെയായി പൊട്ടിത്തകർന്നു പോകുന്നപോലെ. പലപ്പോഴും ആത്മഹത്യ ചെയ്യാൻ പോലും തോന്നി. നാലു വർഷത്തോളമായി ഈ മാനസിക പ്രശ്നം തുടങ്ങിയിട്ട്. മൂന്നു വർഷത്തോളം ചികിത്സ തേടി. ഇപ്പോൾ തനിക്ക് എന്റെമേലുള്ള നിയന്ത്രണം ഏതാണ്ടു തിരിച്ചുകിട്ടി. അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കാൻ ധൈര്യപ്പെടുന്നത് എന്നാണ് അർച്ചന അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ആരോടും മിണ്ടാതെ ആ സമയത്ത് മാറിയിരുന്നിട്ടുണ്ട് എന്നാണ് അർച്ചന പറയുന്നത്. തനിക്ക് ജാഡയാണെന്ന് തെറ്റിദ്ധരിച്ചത് അതുകൊണ്ടാവാം എന്നും അർച്ചന പറഞ്ഞു. വിവാഹജീവിതം വേർപിരിഞ്ഞതല്ല വിഷാദരോഗത്തിന് കാരണം എന്നും അർച്ചന വെളിപ്പെടുത്തി. ‘ഞങ്ങൾക്കു രണ്ടുപേർക്കുംകൂടി ഒരുമിച്ച് ഒരു ലോകം ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന തിരിച്ചറിവിൽനിന്നെടുത്ത തീരുമാനമാണ്. അല്ലെങ്കിലും മരുന്നുകളും കൗൺസലിങ്ങും ഉണ്ടെങ്കിൽ പൂർണമായും ചികിൽസിച്ചു ഭേദമാകുന്ന വിഷാദരോഗത്തിന്റെ പേരിൽ, പരസ്പരം സ്നേഹിക്കുന്ന രണ്ടുപേർ പിരിയില്ലല്ലോ’ താരം പറഞ്ഞു.

വളരെ ആകസ്മികമായാണ് നായികയായി അർച്ചന സിനിമയിൽ എത്തുന്നത്. പഠനത്തിന്റെ ഭാഗമായി അർച്ചന യെസ് ഇന്ത്യാവിഷൻ ചാനലിൽ ഇന്റേൺഷിപ്പ് ചെയ്തു. പല പ്രോഗ്രാമുകളിലും അസിസ്റ്റന്റായി പ്രവർത്തിച്ചു. ചാനലിലെ ബ്ലഡി ലൗ എന്ന പ്രോഗ്രാമിന്റെ അവതാരികയായി. ആ സമയത്താണ് സംവിധായകൻ ലാൽ ജോസ് അർച്ചന കവിയെ ശ്രദ്ധിയ്ക്കുന്നത്. അദ്ധേഹം തന്റെ പുതിയ സിനിമയിലെ നായികയായി അർച്ചനയെ തിരഞ്ഞെടുത്തു. ലാൽജോസ് ചിത്രമായ നീലത്താമര- യിൽ നായികയായി. 2009-ലായിരുന്നു നീലത്താമര റിലീസായത്. അർച്ചനയുടെ രണ്ടാമത്തെ സിനിമ മമ്മി&മി ആയിരുന്നു. രണ്ടു സിനിമകളിലേയും അർച്ചനയുടെ അഭിനയം ശ്രദ്ധിയ്ക്കപ്പെട്ടു. 2012-ൽ ആരാവൻ എന്ന തമിഴ് സിനിമയിലും ബാക്ക് ബെഞ്ച് സ്ടുടെന്റ്റ് എന്ന തെലുങ്കു സിനിമയിലും അർച്ചനകവി അഭിനയിച്ചു. പതിനഞ്ചിലധികം മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും ഒരു തെലുങ്കു സിനിമയിലും അർച്ചനകവി അഭിനയിച്ചിട്ടുണ്ട്. പല ചാനൽ റിയാലിറ്റി ഷോകളിലും അർച്ചന അവതാരികയായിട്ടുണ്ട്.

Celebrities

ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ

Published

on

By

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ ഡൂൾ ന്യൂസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഭീമന്റെ വഴി ഇറങ്ങുന്നതോടെ ‘അടുത്ത വീട്ടിലെ പയ്യന്‍’ എന്നുള്ളതില്‍ നിന്നും മാറി ‘വീട്ടില്‍ സൂക്ഷിച്ച് മാത്രം കേറ്റാന്‍ പറ്റുന്ന പയ്യന്‍’ എന്ന രീതിയിലേക്ക് ഭീമന്റെ വഴി ഇറങ്ങി കഴിയുമ്പോള്‍ ഞാന്‍ മാറിയേക്കാം’ എന്നാണ് ചാക്കോച്ചൻ പറയുന്നത്. അങ്ങനെ ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ആ കഥാപാത്രത്തിന്റെ വിജയമായി ഞാന്‍ കാണും. അങ്ങനെ തന്നെ ആവട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി.

മറ്റൊരു ചിത്രത്തിന്റെ കഥപറയാൻ എത്തിയതായിരുന്നു ചെമ്പൻ വിനോദ്. അത് കുറച്ചുകൂടി സീരിയസ് ആയ സബ്ജക്റ്റ് ആയിരുന്നു. സമീപകാലത്ത് തുടരെത്തുടരെ സീരിയസ് സബ്ജക്ട് ചെയ്യുന്നതുകൊണ്ട് അത് കുറച്ച് കഴിഞ്ഞ് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് കുഞ്ചാക്കോ പറയുന്നു. അപ്പോഴാണ് ചെമ്പന്‍ ‘മറ്റൊരു ചെറിയ സംഭവം ഉണ്ട്, ഒന്ന് കേട്ടുനോക്കൂ’ എന്ന് പറയുന്നത്. അങ്ങനെയൊരു ത്രെഡില്‍ നിന്നാണ് ഭീമന്റെ വഴിയിലേക്കെത്തുന്നത്. ത്രെഡ് കേട്ടപ്പോള്‍ താത്പര്യം തോന്നി. അതില്‍ കുറെ റിയല്‍ ലൈഫ് ക്യാരക്ടര്‍സ് ഉണ്ടായിരുന്നു. ചെമ്പന്റെ ഒരു കൂട്ടുകാരന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായിരുന്നു കഥയുടെ അടിസ്ഥാനം എന്നാണ് ചാക്കോച്ചൻ പറയുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ ഒക്കെ വളരെ വ്യത്യസ്തമാണെന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘കൊസ്തേപ്പ്’, ‘ഭീമന്‍’ തുടങ്ങി വളരെ രസകരമായ കൗതുകം നിറഞ്ഞ പേരുകളാണ് ഓരോ കഥാപാത്രത്തിനുമുള്ളത്. ഭീമന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മഹാഭാരതമാണ് ഓര്‍മ വരിക. ഈ പേര് വളരെ സാധാരണക്കാരന്റെ ജീവിത കാഴ്ചപ്പാടിലൂടെ പറയുമ്പോള്‍ നിറയെ ഫണ്‍ എലമെന്‍സ് ഉള്ള മറ്റൊരു ഭീമനെ നമുക്ക് കാണാന്‍ സാധിക്കും എന്നാണ് താരം പറയുന്നത്. ഷൂട്ടിങ് നടക്കുന്ന ഒറ്റ്‌ എന്ന ചിത്രത്തെക്കുറിച്ചും താരം മനസ് തുറന്നു. ’25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ആദ്യത്തെ തമിഴ് സിനിമ സംഭവിക്കുകയാണ്. ബിലിങ്വൽ ആയാണ് എടുക്കുന്നതെങ്കിലും തമിഴ് ഡയലോഗുകള്‍ എല്ലാം പ്രത്യേകം തന്നെയാണ് എടുക്കുന്നത്. തമിഴ് അത്യാവശ്യം കൈകാര്യം ചെയ്യുന്നത് കൊണ്ട് ഞാന്‍ തന്നെ ഡബ്ബ് ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട്, കേട്ട് കഴിയുമ്പോള്‍ അവര്‍ക്കും കൂടി അത് തോന്നണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം’ ചാക്കോച്ചൻ പറഞ്ഞു.

Continue Reading

Celebrities

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

Published

on

By

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ കവർന്നുകൊണ്ടിരിക്കെയാണ് പുതിയ ബോണസ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മിന്നൽ ശക്തിയും തുടർന്നുള്ള സൂപ്പർ ഹീറോ പരിവേഷവും, സൂപ്പർ ഹീറോ ലോകവും തുടങ്ങിയ പുത്തൻ കാഴ്ചകൾ ആണ് ട്രെയ്‌ലർ നൽകുന്നത്. ട്രെയിലറിൽ നിന്നും ടീസറിൽനിന്നുമൊക്കെ വ്യത്യസ്തമായി സിനിമയുടെ പുതിയൊരു തലമാണ് ഈ ബോണസ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.

ആദ്യമൊക്കെ ഓരോ കോമഡി എലമെന്റിൽ വന്നിരുന്ന പടം ഈ ടീസർ കൂടി വന്നതോടെ വേറെ ലെവലിലേക്ക് മാറുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം മിന്നൽ മുരളി തൂക്കും എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തിൽ പ്രീമിയർ ചെയ്യുന്നത്. ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. ‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.

ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫ് അറിയിച്ചു. ‘ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്കായി ഞങ്ങൾ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകൾ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർക്ക് നല്ലൊരു സിനിമ നൽകാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകർക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതിൽ അവർ ആവേശഭരിതരാണെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നും ബേസിൽ പറഞ്ഞു. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Continue Reading

Celebrities

‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’

Published

on

By

സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ അനുശ്രീ അഭിനയിച്ച ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആണും പെണ്ണും തിരുനങ്കയും ഋതുമതിയും അവമതിയുമെല്ലാം ഒന്നിക്കുന്ന ഇടമായി അടുക്കള മാറുന്ന കാലത്തെ ആവിഷ്ക്കരിക്കുകയാണ് പാട്ട്. ലിംഗസമത്വത്തിൻ്റെ, നീതിയുടെ, സ്വതന്ത്ര്യത്തിൻ്റെ ഉണർത്തുപാട്ടായി ഇത് മാറുന്നു എന്നതാണ് പ്രത്യേകത. ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പാട്ടുകൂടിയാണിത്. നമ്മുടെയെലാം പ്രിയങ്കരിയായ സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജെബിൻ ജെ ബി പ്രഭ ജോസഫാണ് ‘താര നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ.കിടാവ് മേഞ്ഞ എന്ന ഗാനത്തിൽ അനുശ്രീയും സനൽ അമനുമാണ് അഭിനയിച്ചിരിക്കുന്നത്. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ‘സിതാര’യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ ‘ശിവ’യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ. വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ‘താര’ ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും.

ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പാട്ടുകൂടിയാണിത്. ഇന്നും നമ്മുടെ നാടുകളിൽ പലവിധത്തിലുള്ള മിത്തുകൾ നിലനിൽക്കുന്നുണ്ട്. ട്രാൻസ്ജൻ്ററുകളെ അംഗീകരിക്കാൻ ഇന്നും നമ്മുടെ സമൂഹത്തിന് താല്പര്യമില്ല. പുരുഷനു മാത്രമല്ല, എല്ലാ മനുഷ്യർക്കും അടുക്കളയും അരങ്ങും ഒരുപോലെയാവണമെന്ന് പാട്ട് വാദിക്കുന്നു. പക്ഷെ അത് എന്ന് സാധ്യമാകുമെന്ന ചോദ്യവുമായി നിൽക്കുന്ന ആയിരം വിയർപ്പുടലുകളിലൂടെ അവസാനിക്കുന്ന പാട്ട് ആണുങ്ങൾ സുന്ദരന്മാരാകുന്നത് അടുക്കളകൂടി കൈകാര്യം ചെയ്യുമ്പോഴാണെന്ന് വെളിപ്പെടുത്തുന്നു.

Continue Reading

Updates

Celebrities3 days ago

ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത്...

Celebrities6 days ago

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ...

Celebrities2 weeks ago

‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’

സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം....

Celebrities2 weeks ago

തിയേറ്ററുകളിൽ കയ്യടി വാങ്ങി ആഹാ, വടം വലിയുടെ ഊർജം ജനങ്ങളിലേക്ക്

തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ഇന്ദ്രജിത് നായകനായി എത്തിയ ചിത്രം ‘ആഹാ’. വടംവലി പ്രമേയമായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കുറുപ്പ്’ വൻ വിജയമായത്...

Celebrities2 weeks ago

ഒരു ഒന്നൊന്നര ‘കളർ പടം’, യൂട്യൂബിൽ ഹിറ്റ് ആയി ഷോർട്ട് ഫിലിം, ഒരു സിനിമ കണ്ട ഫീലെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘കളര്‍ പടം’. 14 ഡേയ്‌സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിന് ശേഷം...

Celebrities4 weeks ago

‘കാവേരിയെ പണത്തിന് വേണ്ടി ഭീഷണിപ്പടുത്തിയെന്ന് കള്ളക്കേസ് നൽകി, ഒൻപത് മാസം ഗർഭിണി ആയിരുന്നപ്പോഴും കോടതി കയറി ഇറങ്ങി’, മനസ് തുറന്ന് പ്രിയങ്ക

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് ഒത്തിരി സിനിമകളിൽ താരം സജീവമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നടന്ന പഴയ ഒരു കേസിന്റെ...

Celebrities4 weeks ago

‘പലപ്പോഴും ആത്മഹത്യ ചെയ്യാൻ വരെ തോന്നി, അതിൻ്റെ കാരണം എല്ലാവരും അറിയണം ‘, തുറന്നു പറച്ചിലുമായി അർച്ചന കവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അർച്ചന കവി. നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ലായിരുന്നു നീലത്താമര റിലീസായത്. അതിന്...

Celebrities4 weeks ago

വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി സ്റ്റാറ്റസ് ഇട്ടത് ഞാൻ തന്നെയെന്ന് ദുൽഖർ, പടം കണ്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെ!!

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ നായകനായി എത്തുന്ന കുറുപ്പ്. ചിത്രത്തിനായി നിരവധി പ്രമോഷനുകളാണ് ദുൽഖർ നടത്തുന്നത്. ബുർജ് ഖലീഫയിൽ വരെ ആദ്യമായി ട്രെയ്‌ലർ പ്രദർശിപ്പിക്കുന്ന മലയാള...

Celebrities1 month ago

‘എനിക്കൊരു മോളുണ്ട് എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്, ലിവിങ് ടുഗതർ ആയിരുന്നപ്പോൾ കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാതായി’, മനസ് തുറന്ന് ലേഖ എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരുടെയും ലിവിങ് ടുഗെതരും വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത...

Celebrities1 month ago

24 ദിവസവും പട്ടിണി, തുടർച്ചയായി കാപ്പി മാത്രം കുടിച്ചു, സങ്കടം സഹിക്കാതെ ഷാരൂഖ്, ജാമ്യം കിട്ടിയതോടെ സഹതടവുകാർക്കും കുടുംബങ്ങൾക്കും സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്‍ത ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇന്നാണ്. മൂന്നാഴ്ചകളായി രാജ്യമൊട്ടാകെ സശ്രദ്ധം വീക്ഷിച്ച...

Trending