Celebrities
“ദുബായിൽ നിന്നും ഷൂട്ട് കഴിഞ്ഞ് വന്ന എന്നെയും അമ്മേയെയും എന്തോ മോശം ചെയ്തു വന്നവരായി മുദ്ര കുത്തി, ഇത് എഴുതുമ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്”: തുറന്ന് പറച്ചിലുമായി അനുശ്രീ

മലയാളികളുടെ മനസ്സിൽ ഒരു ഡയമണ്ട് നെക്‌ലേസായി കയറിക്കൂടിയ നടിയാണ് അനുശ്രീ. ഒത്തിരി നല്ല കഥാപാത്രങ്ങൾ അനുശ്രീ അഭിനയിച്ച് മികച്ചതാക്കിയിട്ടുണ്ട്. ഇപ്പോൾ അഭിനയം തുടങ്ങുന്ന സമയത്ത് താനും തന്റെ കുടുംബവും നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നെഴുതിയിരിക്കുകയാണ് അനുശ്രീ. അനുശ്രീയുടെ കുറിപ്പ് ഇങ്ങനെ. “ലാല്‍ജോസ് സാര്‍ കൊടുത്ത അഭിമുഖത്തിലെ ഈ വാക്കുകള്‍ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അതെന്നെ 2011-2012 കാലഘട്ടത്തിലെ എന്റെ ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ഇതെഴുതുമ്പോള്‍ എത്ര വട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല….സര്‍ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പല്‍ തന്നെ ആയിരുന്നു…അതേ ഉണ്ടായിരുന്നുള്ളു അന്ന്…അന്നു മത്സരിക്കാന്‍ എത്തിയ ബാക്കി ആള്‍ക്കാരുടെ ലുക്ക് ആന്‍ഡ് ഡ്രെസ് ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് സൂര്യ ടി.വിയിലെ തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ വിനോദ് ചേട്ടനാണ്… ആദ്യദിവസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടി…ഞാന്‍ ഒന്നും ഒന്നും അല്ല എന്ന ഒരു തോന്നല്‍ മനസിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു അന്നൊക്കെ… പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യില്‍ ഞാന്‍ വിജയിച്ചു…അന്ന് ഷോ യില്‍ കൂടെ ഉണ്ടായിരുന്ന സ്വാസികയും, ഷിബ്ലയും ഇന്നും എന്റെ പ്രിയ സുഹൃത്തുക്കളാണ്…പിന്നീടുള്ള ദിവസങ്ങള്‍ ലാല്‍ജോസ് സര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള കാത്തിരിപ്പ് ആയിരുന്നു…
ഏകദേശം ഒരു വര്‍ഷം ആയിക്കാണും ഡയമണ്ട് നെക്‌ലേസ് തുടങ്ങാന്‍…അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് ദുബായ് യില്‍…എന്റെ കൂടെ വരാനായി അമ്മക്കും പാസ്‌പോര്‍ട്ട് എടുത്തു…തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ഒന്നും അറിയാത്ത ഞാന്‍ ദുബായിലേക്ക്… കൂടെ ഉള്ളത് എന്റെ അത്രയും പോലും അറിയാത്ത എന്റെ പാവം അമ്മ, ഒരു സപ്പോര്‍ട്ടിന്…..ഒടുവില്‍ ദുബായ് എത്തി…ഷൂട്ടിംഗ് ഒക്കെ ഒന്നു കണ്ടു പഠിക്കാന്‍ 2,3 ദിവസം മുന്നേ ലാല്‍ സര്‍ എന്നെ അവിടെ എത്തിച്ചിരുന്നു… അവിടെ ചെന്ന് അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോള്‍ വീണ്ടും ഞാന്‍ ഒന്നും അല്ല എന്നൊരു ചിന്ത എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു….ഒരു കമുകുംചേരികാരിക്ക് ആ തോന്നല്‍ സ്വാഭാവികം ആയിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായില്ല…അന്ന് ലാല്‍ജോസ് സര്‍ തന്ന മോട്ടിവേഷന്‍ എന്റെ കോംപ്ലക്‌സ് ഒക്കെ മാറ്റിനിര്‍ത്തി ഒടുവില്‍ ഞാന്‍ കലാമണ്ഡലം രാജശ്രീ ആയി…ഭര്‍ത്താവായ അരുണിനെ കാണാന്‍ എയര്‍പോര്‍ട്ട് എസ്‌കലേറ്ററില്‍ ല്‍ കയറുന്ന രാജശ്രീ…അതായിരുന്നു എന്റെ സിനിമയിലെ ആദ്യത്തെ ഷോട്ട്…..അങ്ങനെ അന്ന് മുതല്‍ മനസിലുള്ള ഇന്‍ഹിബിഷന്‍ ഒക്കെ മാറ്റി അഭിനയിക്കാന്‍ തുടങ്ങി…ഒരു നടി ആകാന്‍ തുടങ്ങി…
ദുബായ് ഷെഡ്യൂള്‍ കഴിഞ്ഞു,നാട്ടിലെ ഷെഡ്യൂള്‍ കഴിഞ്ഞു വീണ്ടും കമുകുംചേരിയിലേക്ക്…ഒരുപാട് സന്തോഷത്തോടെ ആണ് വരവ്…ആള്‍ക്കാര് വരുന്നു, സപ്പോര്‍ട്ട് ചെയ്യുന്നു, അനുമോദിക്കുന്നു, പ്രോഗ്രാം വെക്കുന്നു എന്നൊക്കെ ആണ് മനസിലെ പ്രതീക്ഷകള്‍ പക്ഷെ ഇടക്ക് എപ്പഴൊക്കെയോ നാട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരുടെ ആറ്റിറ്റിയൂഡില്‍ എന്തോ ഒരു മാറ്റം തോന്നിയിരുന്നു… ഡബ്ബിങ് ഒക്കെ കഴിഞ്ഞു വീണ്ടും നാട്ടിലെത്തിപ്പോഴേക്കും ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാര്‍ത്തപ്പെട്ടിരുന്നു…ആ സമയത്തൊക്കെ അണ്ണന്‍ ഗള്‍ഫില്‍ ആയിരുന്നു…അച്ഛന്‍ ഞങ്ങളോട് ഒന്നും പറഞ്ഞതും ഇല്ല..വിഷമിപ്പിക്കണ്ട എന്നു കരുതിയാകും..പക്ഷെ നാട്ടില്‍ ഞങ്ങളെ പറ്റി പറയുന്ന കഥകള്‍ എല്ലാം എന്റെ കസിന്‍സ് എന്നോട് പറയുന്നുണ്ടായിരുന്നു…
എന്തോരം കഥകളാണ് ഞാന്‍ കേട്ടത്…ആ ദിവസങ്ങളില്‍ ഞാന്‍ കരഞ്ഞ കരച്ചില്‍ ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ പിന്നീട് കരഞ്ഞു കാണില്ല…കരച്ചില്‍ അടക്കാന്‍ വയ്യാതെ സഹിക്കാന്‍ വയ്യാതെ പഴയ വീടിന്റെ അലക്കു കല്ലില്‍ പോയിരുന്നു ഞാന്‍ ലാല്‍ജോസ് സര്‍ നെ വിളിച്ചു കരഞ്ഞിട്ടുണ്ട്….നീ അതൊന്നും മൈന്‍ഡ് ചെയ്യണ്ട ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷെ മനുഷ്യന്റെ വായ മൂടി കെട്ടാന്‍ പറ്റില്ല എന്നായിരുന്നു സര്‍ ന്റെ മറുപടി..ഒരു തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം അതായിരുന്നു.. അന്നൊക്കെ നാട്ടിലെ റോഡില്‍ കൂടി നടക്കുമ്പോള്‍ പണ്ട് കൂട്ടായിരുന്നവര്‍ തിരിഞ്ഞു നിന്നതും,,തിരിഞ്ഞു കൂട്ടുകാരോട് എന്നെയും അമ്മയെയും ഓരോന്നു പറഞ്ഞു ചിരിച്ചതും ഒക്കെ അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു….
ഒരു മീഡിയ ടീം എന്റെ വീട്ടില്‍ വന്നു ഇന്റര്‍വ്യൂ എടുത്തപ്പോള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ അച്ഛന്‍ പൊട്ടികരഞ്ഞത് ഞാന്‍ ഇപോ ഓര്‍ക്കുന്നു..എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അച്ഛന്‍ അന്ന് കരഞ്ഞു പോയത്..ഇതൊക്കെ ഞാന്‍ പറയുന്ന ഒരേ ഒരാള്‍ ലാല്‍ജോസ് സര്‍ ആയിരുന്നു..ഒരു പക്ഷെ എന്റെ കോള്‍ ചെല്ലുമ്പോഴൊക്കെ സര്‍ മനസില്‍ വിചാരിച്ചിരുന്നിരിക്കാം ഇന്ന് എന്തു പ്രശ്നം പറയാന്‍ ആണ് അനു വിളിക്കുന്നത് എന്ന്..പക്ഷെ ഒരു പ്രാവശ്യം പോലും എന്നെ സമാധാനിപ്പിക്കാതെ സാര്‍ വെച്ചിട്ടില്ല…പിന്നീട് പതിയെ പതിയെ എനിക്ക് ആ നാടിനോടും നാട്ടുകാരോടും അകല്‍ച്ച തോന്നാന്‍ തുടങ്ങി… എന്തിനും അമ്പലത്തിലേക്കും, അമ്പലം ഗ്രൗണ്ടിലേക്കും ഓടിയിരുന്ന ഞാന്‍ എവിടെയും പോകാതെ ആയി….
എന്റെ നാടിനെ സംബന്ധിച്ച് എന്തേലും ഒക്കെ പഠിച്ചു, കല്യാണം കഴിച്ചു ഒരു കുടുംബമായി അടങ്ങി ഒതുങ്ങി ജീവിക്കാതെ സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണില്‍ ഞാന്‍ ചെയ്ത തെറ്റ് പക്ഷേ അതെന്റെ പാഷനായി മറിയിരുന്നു….അതിനു ഒരു അവസരം വന്നപ്പോള്‍ ഞാന്‍ അതിലേക്കു ആയി അത്രേ ഉള്ളു…പക്ഷെ എന്റെ പാഷനു പിന്നാലെ ഞാന്‍ പോയ ആദ്യ വര്‍ഷങ്ങളില്‍ എന്റെ കുടുംബത്തിനും എനിക്കും മാനസികമായി കുറെ ചലഞ്ചസ് നേരിടേണ്ടി വന്നു…ഞങ്ങള്‍ ചെയ്യുന്ന ഓരോരോ കാര്യങ്ങളും ഭൂതക്കണ്ണാടി യിലൂടെ നോക്കി പുതിയ സ്‌ക്രിപ്റ്റ് ഉണ്ടാക്കുന്നതില്‍ ആയിരുന്നു എല്ലാവരുടെയും താല്പര്യം….പക്ഷെ പിന്നീട് ചെറിയ ചെറിയ ക്യാരക്ടര്‍ ചെയ്തു ഞാന്‍ ഉയരാന്‍ തുടങ്ങി അപ്പൊ നാട്ടുകാരുടെ ആറ്റിറ്റിയൂഡ് പതിയെ മാറാന്‍ തുടങ്ങി…പിന്നീട് നാട്ടില്‍ നടന്ന ഒരു പ്രോഗ്രാമില്‍ ഞാന്‍ അതു പൊതുവായി പറയുകയും ചെയ്തു ..ഏതു കാര്യത്തിലായാലും വളര്‍ന്നു വരാന്‍ അവസരം കിട്ടുന്ന ഒരാളെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എന്നോട് ചെയ്തത് പോലെ വാക്കുകള്‍ കൊണ്ട് പറഞ്ഞു ഇല്ലാതെ ആക്കരുതെന്ന്…ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ ഉണ്ട്, താല്‍പര്യങ്ങള്‍ ഉണ്ട് അതിനു അവരെ അനുവദിക്കുക…ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക…
വളര്‍ന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാന്‍ സഹായിക്കുക….അന്നും ഇന്നും എന്നും എന്റെ ഗുരുവായി എന്റെ മുന്നില്‍ ഉണ്ടായിരുന്നത് എന്റെ ലാല്‍ജോസ് സര്‍ തന്നെ ആയിരുന്നു…എന്റെ സന്തോഷങ്ങളും, സങ്കടങ്ങളും, മണ്ടത്തരങ്ങളും എല്ലാം സാറിനു അറിയാം.. ഇടക്ക് സര്‍ പറഞ്ഞു തന്നിരുന്ന ഉപദേശങ്ങള്‍ മറന്നു പോയതിന്റെ മണ്ടത്തരങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്…പക്ഷേ എന്നും എന്റെ മനസില്‍ ആദ്യ ഗുരു ആയി സര്‍ ഉണ്ടാകും…എന്റെ ജീവിതത്തില്‍ ഞാനും, എന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ലാല്‍ സര്‍ ആണ്..എന്റെ കൂടെ നിന്നതിന് ഇത്തിരി നന്ദി സർ എന്ന വാക്കുകളോടെ അനുശ്രീ തന്റെ കുറിപ്പ് അവസാനിപ്പിച്ചു.
Celebrities
ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്.
ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.
കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്.
ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്.
Celebrities
മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.
കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ് അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ.
Celebrities
നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.
ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി.
ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്.
മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം