Celebrity Wedding
പ്ലസ് ടുവിലാണ് വിഷ്ണുവേട്ടന്‍ ഇഷ്ടം പറയുന്നത്, ഡിഗ്രി അവസാന വര്‍ഷമെത്തിയപ്പോള്‍ ഞങ്ങള്‍ വിവാഹിതരായി; മനസ് തുറന്ന് അനു സിത്താര

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടു വയ്ക്കുകയും മലയാളികൾക്ക് പ്രിയങ്കരിയാകുകയും ചെയ്‌ത താരമാണ് ആണ് സിത്താര. ‘സ്വന്തം വീട്ടിലെ കുട്ടി’ എന്ന പരിവേഷം മലയാളികൾക്കിടെ നേടിയെടുത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിത്താര. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്‌റെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവ താരങ്ങളുടെയെുമെല്ലാം സിനിമകളില്‍ നായികയായി അനു അഭിനയിച്ചു. രാമന്‌റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ പോലുളള സിനിമകളിലെ പ്രകടനം താരത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.
നായികയായും സഹനടിയായുമൊക്കെ ആയി തിളങ്ങി നില്‍ക്കുന്ന അനു നൃത്ത വേദികളിലും
സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനു സിത്താര ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെയായിരുന്നു അനുവിന്റെ യും ഭര്‍ത്താവ് വിഷ്ണുവിന്റെയും ആറാം വിവാഹ വാര്‍ഷികം. കോളേജില്‍ പഠിക്കുന്ന കാലത്ത് നടന്ന ലളിതമായ ആ വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും താരം മനസ് തുറന്നിട്ടുണ്ട്. പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്താണ് വിഷ്ണു ചേട്ടന്‍ തന്നോട് ഇഷ്ടമാണെന്ന് പറയുന്നതെന്നും ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ വിവാഹിതരായി എന്നുമാണ് അനു പറയുന്നത്.
‘പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്താണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. ഡിഗ്രി പഠിക്കുന്ന സമയത്താണ് ഞാന്‍ അതിനു സമ്മതം പറഞ്ഞത്. പിന്നീട് അധികം വൈകാതെ കല്യാണം നടന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ആറു വര്‍ഷമായി. വിവാഹ ശേഷം സ്വാഭാവികമായും മാറ്റങ്ങള്‍ വന്നിട്ടുണ്ടാകും. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മുന്‍പ് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അച്ഛനും അമ്മയും ഉണ്ടാകും. ഇപ്പോള്‍ അങ്ങനെയല്ലല്ലോ, നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ നോക്കണം. അങ്ങനെ കുറെ കാര്യങ്ങള്‍ പഠിച്ചു.’ -മഹിളാരത്നം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര പറയുന്നു.
‘പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് പൊട്ടാസ് ബോംബില്‍ അഭിനയിക്കുന്നത്. അതൊരു ചെറിയ പടമായിരുന്നു. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമി മാമിന്റെ ചെറുപ്പം അവതരിപ്പിച്ചു. അനാര്‍ക്കലിയും ഹാപ്പി വെഡ്ഡിംഗും വിവാഹം കഴിഞ്ഞ ശേഷമുള്ള ചിത്രങ്ങളാണ്.’ -അനു സിത്താര പറയുന്നു. ചലച്ചിത്ര താരം നിമിഷാ സജയനുംയുള്ള സൗഹൃദത്തെ കുറിച്ചും താരം അഭിമുഖത്തില്‍ മനസ് തുറന്നു. ഒരു കുപ്രസിദ്ധ പയ്യന്‍ എന്നാ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി കാണുന്നതെന്നും അന്ന് മുതല്‍ ഉള്ള സൗഹൃദം ഇപ്പോഴും അതേപോലെ സൂക്ഷിക്കുകയാണ് എന്നും അനു സിത്താര പറയുന്നത്.
‘എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിമിഷ, അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. എല്ലാവര്ക്കും അങ്ങനെ ഒരു സുഹൃത്തിനെ കിട്ടണം എന്നില്ല. പ്രത്യേകിച്ച് ഒരേ മേഖലയില്‍ നിന്നുമാകുമ്പോള്‍. ഇതുവരെ ഞങ്ങള്‍ക്കിടെയില്‍ ഒരു പ്രശനവും ഉണ്ടായിട്ടില്ല. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് നിമിഷയുടേത്. ആദ്യമായി ഞങ്ങള്‍ കാണുന്നത് കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ വച്ചാണ്. ആദ്യം കാണുന്ന ആളുമായി പെട്ടന്ന് കമ്പനിയാകുന്ന ആളാണ് ഞാന്‍. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. എനിക്കെന്തോ പുതിയ ഒരാളെ കിട്ടിയ ഫീലായിരുന്നില്ല.’ -അനു സിത്താര കൂട്ടിച്ചേര്‍ത്തു.
Celebrity Wedding
‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്’ -വിവാഹ വാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍

മലയാളത്തിലെ ഹാസ്യ രാജാക്കന്മാരിൽ പ്രധാനിയാണ് സലിം കുമാർ. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിം കുമാർ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും സിനിമകളിൽ ഹാസ്യതാരമായും സ്വഭാവ നടനായും അഭിനയിച്ചിട്ടുള്ള താരം അഭിനയ പ്രാധന്യമുള്ള വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്. ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന പല ഡയലോഗുകളും മലയാളികൾക്ക് സമ്മാനിച്ചത് സലിം കുമാറാണ്. ആദാമിന്റെ മകൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും താരത്തെ തേടിയെത്തിയിരുന്നു.
അഭിനയത്തിന് പുറമെ സംവിധായകൻ എന്ന നിലയിലും സലിം കുമാർ തിളങ്ങിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഈ കാലഘട്ടത്തിൽ സലിം കുമാർ സംവിധാനം ചെയ്‌തത്. ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നിവയാണ് സലിം കുമാർ സംവിധാനം ചെയ്‌ത ചിത്രങ്ങൾ. കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സലിം കുമാര്‍. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
‘സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത’ എന്ന അടിക്കുറിപ്പോടെയാണ് താരം വിവാഹ ചിത്രം പങ്കുവച്ചിരിക്കുന്നത്. 1996 സെപ്റ്റംബര്‍ 14നായിരുന്നു സലിം കുമാറിന്റെയും സുനിതയുടെയും വിവാഹം. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍. അടുത്തിടെ ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’ എന്ന സിനിമയില്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ചന്തുവാണ്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങള്‍ തമ്മില്‍ വഴക്കിട്ടില്ല എന്ന് മുന്‍പൊരിക്കല്‍ സലിം കുമാര്‍ പറഞ്ഞിട്ടുണ്ട്.
‘ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടെ ഇതുവരെ ഞങ്ങള്‍ വഴക്കുണ്ടാക്കിയതായി ഓര്‍ക്കുന്നില്ല. അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതിനൊക്കെ പത്ത് മിനിറ്റിന്റെ പോലും ആയുസ് ഉണ്ടായിട്ടില്ല.’ -സലിം കുമാര്‍ പറഞ്ഞിരുന്നു. ‘ഞാനും ഭാര്യയും പ്രണയിച്ച് വിവാഹിതരായവർ ആണ്. എന്ന് കരുതി എന്നും കമിതാക്കളായി സാധിക്കില്ലല്ലോ. ഓരോ ഘട്ടം കടക്കുമ്പോഴും നമ്മളുടെ ഉള്ളിലെ കുട്ടിയെയും കാമുകനെയും ഒക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോൾ ഒരു ഭർത്താവും അച്ഛനുമാണ്. അവൾ ഭാര്യയും അമ്മയുമാണ്. അതാണ് വിജയം. ജീവിതം തന്നെയാണ് ജീവിതത്തിന്റെ ഗുരു. എന്റെ വീടിന്റെ തുടിപ്പ് ഭാര്യയാണ്. അവൾക്ക് പനി വരുമ്പോഴാണ് കുടുംബത്തിന്റെ താളം തെറ്റുന്നത്.’ -സലിം കുമാർ പറയുന്നു.
‘എന്റെ കടങ്ങളെ കുറിച്ചോ, അക്കൗണ്ടുകളെ കുറിച്ചോ എനിക്ക് അറിവില്ല.എനിക്കാകെ ആവശ്യമുള്ള ബീഡി പോലും വാങ്ങി തരുന്നത് അവളാണ്. വീട്ടിൽ ആരെങ്കിലും വന്ന് ഭർത്താവ് എന്തിയേ?എന്ന് ചോദിച്ചാൽ എന്റെ ഭാര്യ എപ്പോഴും പറയുന്ന മറുപടി ‘ഷൂട്ടിംഗിനു പോയി’ എന്നാണ്. ഇനി മക്കൾ എവിടെ? എന്ന് ആരെങ്കിലും ചോദിച്ചാൽ ഈ ഉത്തരം തന്നെ പറഞ്ഞാൽ ശരിയാകില്ലലോ. അവൾക്കും ഉണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരു മനസ്. അതുകൊണ്ടു മക്കൾ ഓഫീസിൽ പോയി എന്ന് അവൾക്ക് പറയാൻ കഴിയണം. അതുകൊണ്ട് ഞാൻ എന്റെ രണ്ടു മക്കളയേയും നന്നായി പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.’ -സലിം കുമാര്‍ പറഞ്ഞു.
Celebrity Wedding
രോഹിത്തിന്റെ കൈപിടിച്ച് എലീന, പൂവണിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; എലീന വൈകിട്ടെത്തുക ക്രിസ്ത്യന്‍ വധുവായി

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന ‘ഭാര്യ’ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീനിലെത്തിയ താരമാണ് എലീന പടിക്കൽ. അവതാരകയായും അഭിനേത്രിയായും തിളങ്ങി നിന്നിരുന്ന താരം ബിഗ് ബോസ് മലയാള൦ സീസൺ രണ്ടിൽ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ചാണ് എലീന ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. രോഹിത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും ആ സൗഹൃദം പ്രണയമായതിനെക്കുറിച്ചുമെല്ലാം എലീന ഷോയിൽ തുറന്നുപറഞ്ഞിരുന്നു. ഇരു മതസ്ഥരായ തങ്ങൾ വീട്ടുകാരുടെ സമ്മതം നേടാനായാണ് കാത്തിരിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു.
എലീനയെ പോലെ തന്നെ രോഹിത്തും ഒറ്റ കുട്ടിയാണ്. ഇപ്പോഴിതാ, ഏറെ നാളുകള്‍ നീണ്ട പ്രണയത്തിന് ശേഷം എലീനയുടെയും രോഹിത്തിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളാണ് രാവിലെ പൂര്‍ത്തിയാക്കിയത്. വൈകിട്ടത്തെ വിവാഹ റിസപ്ഷനില്‍ ക്രിസ്ത്യന്‍ വധുവിന്റെ വേഷത്തിലാണ് എലീന എത്തുക. എലീനയുടെയും രോഹിത്തിന്റെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
ടിപ്പിക്കല്‍ ഹിന്ദു വധുവിന്റെ വേഷമാണ് എലീന ധരിച്ചിരുന്നത്. വിവാഹ വേദിയിലേക്ക് എത്തുന്ന വധുവിന്റെയും വരന്റെയും ചിത്രങ്ങള്‍ തുന്നിയ രീതിയിലാണ് ബ്ലൗസ് തയാറാക്കിയിരിക്കുന്നത്. കുതിര പുറത്ത് വരുന്ന വരനും മഞ്ചലില്‍ കൊണ്ടുവരുന്ന വധുവിന്റെയും ചിത്രങ്ങളാണ് ബ്ലൗസില്‍ ആലേഖനം ചെയ്തിരിക്കുന്നത്. കൂടാതെ, തന്റെ അച്ഛന്റെയും അമ്മയുടെയും പേരും താരം ഇതിനൊപ്പം തുന്നി ചേര്‍ത്തിട്ടുണ്ട്. കാഞ്ചീപുരത്ത് ബുട്ടീക് നടത്തുന്ന ആര്യ എന്നാ സുഹൃത്താണ് എലീനയ്ക്ക് വേണ്ടി ബ്ലൗസ് ഡിസൈന്‍ ചെയ്‌തത്. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിനു ശേഷം ക്രിസ്ത്യന്‍ വധുവായി ഒരുങ്ങാനുള്ള തയാറെടുപ്പിലാണ് എലീന.
നിരവധി പേരാണ് എലീനയ്ക്കും രോഹിത്തിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഓഗസ്റ്റ് മുപ്പതിനായിരുന്നു വിവാഹം തീരുമാനിച്ചിരുന്നതെങ്കിലും ഇരുപത്തിയാറിന് തന്നെ എലീനയും കുടുംബവും കോഴിക്കോട് എത്തി. ഇവിടെ വച്ചായിരുന്നു ഹല്‍ദി, മെഹന്ദി, ബ്രൈഡല്‍ ഷവര്‍, മധുരംവെപ്പ് തുടങ്ങിയ ചടങ്ങുകള്‍ നടന്നത്. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉള്ളതിനാല്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമണ് ചടങ്ങില്‍ പങ്കെടുത്തത്. ഓഗസ്റ്റിലാണ് തന്റെ വിവാഹമെന്നും ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തുകയെന്നും മുൻപ് എലീന പറഞ്ഞിട്ടുണ്ട്.
രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യന്‍ വധുവായുമുള്ള ചടങ്ങുകള്‍ നടത്തും എന്ന് മുൻപേ തന്നെ എലീന വ്യക്തമാക്കിയിരുന്നു. രോഹിതിന്റെ പ്രണയാഭ്യർത്ഥനയ്ക്ക് തുടക്കത്തില്‍ മറുപടി കൊടുത്തിരുന്നില്ലെന്നും തനിക്ക് പറ്റിയ ആളാണെന്ന് മനസ്സിലായതോടെയാണ് സമ്മതം പറഞ്ഞതെന്നും എലീന പറഞ്ഞിരുന്നു. വിവാഹ ശേഷവും മിനിസ്‌ക്രീനിൽ സജീവമായിരിക്കുമെന്നാണ് എലീന പറയുന്നത്. ‘വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെ കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കു൦ .’ -എലീന വ്യക്തമാക്കിയിട്ടുണ്ട്.
Celebrity Wedding
പ്രണയ വിവാഹമല്ല, രണ്ട് മതസ്ഥരാണെങ്കിലും പൂര്‍ണ മനസോടെയാണ് വിവാഹം; ടോഷേട്ടന്റെ വീട്ടുകാര്‍ക്ക് എന്നെ ഇഷ്ടമായി -വിവാഹത്തെ കുറിച്ച് ചന്ദ്രാ ലക്ഷ്മണ്‍

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. 2002ല്‍ റിലീസ് ചെയ്ത ‘മനസെല്ലാം’ എന്നാ തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ ചന്ദ്ര ലക്ഷ്മണ്‍ ആ വര്‍ഷം തന്നെ ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ചക്രം, ബല്‍റാം vs താരാദാസ്, പച്ചകുതിര തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ചന്ദ്ര 2003ലാണ് മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.സ്വന്തം എന്ന പരമ്പരയിലെ സാന്ദ്രാ നെല്ലിക്കാടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളില്‍ ചന്ദ്ര ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം തുടരുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ സ്വന്തം സുജാതയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചന്ദ്ര. ചന്ദ്രാ ലക്ഷ്മണ്‍, കിഷോര്‍ സത്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയല്‍ റേറ്റിംഗില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒരു പരമ്പര കൂടിയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ തുടരുന്ന ചന്ദ്രയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
സ്വന്തം സുജാത എന്ന പരമ്പരയില്‍ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ടോഷ് ക്രിസ്റ്റിയുമായി തന്റെ വിവാഹം ഉറപ്പിച്ച വിവരം ചന്ദ്ര തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ, തങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചന്ദ്ര. ‘ഒരേ സീരിയലിലാണ് അഭിനയിക്കുന്നതെങ്കിലും ഇതൊരു പ്രണയ വിവാഹം അല്ല. ഞങ്ങള്‍ രണ്ടു മതസ്ഥര്‍ ആണെങ്കിലും പൂര്‍ണ മനസോടെയാണ് വിവാഹിതരാകുന്നത്. ഞങ്ങള്‍ ആദ്യമായി കാണുന്നത് പോലും മൂന്നു മാസം മുന്‍പാണ്. സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ വച്ച്. ഞങ്ങള്‍ നല്ല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്നു.’ -ചന്ദ്ര പറയുന്നു.
‘എല്ലാവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ടോഷേട്ടന്‍. എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒരാള്‍ കൂടിയാണ്. ടോഷേട്ടനെ കുറിച്ച് ആരോട് ചോദിച്ചാലും നല്ലത് മാത്രേ പറയൂ. എപ്പോഴും ആള് പോസിറ്റീവാണ്. കൂടെയുള്ള ആളുകളെ എപ്പോഴും സന്തോഷത്തോടെ വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് ഞാന്‍ അദ്ദേഹവുമായി വളരെ കംഫര്‍ട്ട് ആയിരുന്നു. എന്റെ മാതാപിതാക്കള്‍ക്കും ടോഷേട്ടനെ അടുത്തറിയാം. അവരെല്ലാം ഒരുപാട് സന്തോഷത്തിലാണ്. ടോഷേട്ടന്റെ വീട്ടുകാര്‍ക്കും എന്നെ ഇഷ്ടമായി.’ -ചന്ദ്ര പറഞ്ഞു. +
‘ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വിവാഹം ഉറപ്പിക്കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും ചടങ്ങുകള്‍ നടത്തുക. വിവാഹ തീയതി എല്ലാവരെയും അറിയിക്കും.’ -ചന്ദ്ര കൂട്ടിച്ചേര്‍ത്തു. രണ്ടു കുടുംബങ്ങളുടെയും സമ്മത്തോടെ തങ്ങള്‍ പുതിയ ജീവിതം ആരംഭിക്കുകയാണ് എന്നാണ് ഇരുവരും വിവാഹ വാര്‍ത്ത അറിയിച്ചുക്കൊണ്ട് പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞെന്നുള്ള സൂചനയാണ് ഇരുവരും പോസ്റ്റിലൂടെ നല്‍കിയത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മുതല്‍ അറിയാമെങ്കിലും ഇത് വീട്ടുകാര്‍ പരസ്പരം പറഞ്ഞുറപ്പിച്ച വിവാഹമാണ് എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം