Connect with us

Serial News

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം, ഇപ്പോഴുള്ള ഒരേയൊരു വിഷമം അത് മാത്രമാണ്; തുറന്നു പറഞ്ഞ് അനുശ്രീ!

Published

on

ബാലതാരമായി അഭിനയ രംഗത്ത് ചുവടുവച്ചു പിന്നീട് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ആണ്‍കുട്ടിയായി വേഷമിട്ടായിരുന്നു താരത്തിന്റെ തുടക്കം. തുടർന്ന്, ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിൾ വേഷമിട്ടു. 2005 മുതൽ അഭിനയ മേഖലയിലുള്ള അനുശ്രീ ഇപ്പോൾ ‘സീ കേരള’ത്തിലെ ‘പൂക്കാലം വരവായി’, സൂര്യയിലെ ‘വർണ്ണപ്പകിട്ട്’ എന്നീ പരമ്പരകളിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ക്യാമറാമാനായ വിഷ്ണു സന്തോഷായിരുന്നു .അനുശ്രീയുടെ വരൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. ഇരുവരും തമ്മിലുള്ള പ്രണയം, വിവാഹത്തോടെയാണ് ഏവരും അറിയുന്നത്. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വച്ചായിരുന്നു അനുശ്രീയുടെയും വിഷ്‌ണുവിന്റെയും വിവാഹം. ഏപ്രിൽ ഒന്നിനായിരുന്നു ചടങ്ങ്.

വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങൾ അനുശ്രീ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അഭിനേത്രിയും യുട്യൂബറുമായ അനു ജോസെഫിന്റെ ഒരു യുട്യൂബ് വ്‌ളോഗിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. അപ്രതീക്ഷിതമായാണ് അനു അനുശ്രീയുടെയും വിഷ്ണുവിന്റെയും വീട്ടിലേയ്ക്ക് ചെന്നത്. തുടർന്ന് ഇരുവരുടെയും വിശേഷങ്ങൾ അറിയുകയും, ഇരുവർക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിയ്ക്കുകയു൦ ചെയ്‌താണ്‌ അനു മടങ്ങിയത്. എല്ലാ കാര്യങ്ങളിലും തന്നെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് വിഷ്ണുവെന്നും ഒരിക്കലും ഒറ്റയ്ക്കാണ് എന്ന ചിന്ത വരാൻ ഇടയാക്കിയിട്ടില്ലായെന്നും അനുശ്രീ പറയുന്നു.

‘ഞങ്ങളുടെ വിവാഹം ഇതുവരെ അമ്മ ആംഗീകരിച്ചിട്ടില്ല. അതോർക്കുമ്പോൾ മാത്രമാണ് വിഷമം.’ -അനുശ്രീ പറയുന്നു. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം സൗഹൃദമായും, പിന്നീട് പ്രേണയമായും വളരുകയിരുന്നു. ഈ പ്രണയമൊക്കെ കുറച്ചു കാലത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് ആദ്യ കാലത്തൊക്കെ പലരും പറഞ്ഞിരുന്നത്. വീട്ടിൽ അന്നും എതിർപ്പായിരുന്നു. മറ്റ് വിവാഹ ആലോചനകൾ സജീവമാക്കി. വിഷ്‌ണുവിനൊപ്പം മാത്രമേ ജീവിക്കൂവെന്നു ഉറപ്പിച്ചു പറഞ്ഞതോടെ വലിയ പ്രശ്‌നമായി. വിഷ്‌ണുവിനൊപ്പം പോകുകയാണെന്ന് പറഞ്ഞു തന്നെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തടയാൻ ശ്രമിച്ചെങ്കിലും തീരുമാനം മാറിയില്ല. -അനുശ്രീ പറയുന്നു.

അനുശ്രീ എന്നാണ് പേരെങ്കിലും ‘പ്രകൃതി’ എന്നാണ് താതാരം അറിയപ്പെടുന്നത്. പതിനഞ്ചാം വയസിൽ, ‘ഏഴു രാത്രികൾ’ എന്ന പരമ്പരയിലാണ് അനുശ്രീ ആദ്യമായി ലീഡ് റോളിൽ അഭിനയിക്കുന്നത്. ‘അമല’ എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ പ്രകടനവും എടുത്തു പറയേണ്ടതാണ്. പൂക്കാലം വരവായ് എന്ന പരമ്പരയിൽ സംവൃത എന്ന കഥാപാത്രമായും, മഞ്ഞിൽ വിരിഞ്ഞപൂവ് പരമ്പരയിൽ മല്ലിക പ്രതാപായും അനുശ്രീ കൈയ്യടിവാങ്ങി.

Serial News

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

Published

on

By

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ നായികയേക്കാൾ ജനപ്രീതി നേടാൻ ജിസ്‌മിയുടെ ‘സോനാ’ എന്ന വില്ലത്തി കഥാപാത്രത്തിനായി എന്ന് ചുരുക്ക൦. മറ്റൊരു ഹിറ്റ് പരമ്പരയായ കാർത്തിക ദീപത്തിലും ജിസ്‌മി വില്ലത്തി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മാളവിക വെയ്ൽസ് യുവ കൃഷ്ണ, രേഖ, ശാലു മേനോൻ തുടങ്ങിയവരാണ് പരമ്പരയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാൽ, കുറച്ചു നാളുകളായി സോനാ എന്ന കഥാപാത്ര൦ സീരിയലിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ്. ഇതോടെ, ജിസ്‌മി പരമ്പരയിൽ നിന്നും പിന്മാറിയോ എന്ന സംശയം ആരാധകരിൽ ഉയരുകയാണ്. പരമ്പരയിൽ നിന്നും പിന്മാറിയോ എന്ന് ചോദിച്ച് നിരവധി പേരാണ് ജിസ്‌മിയ്ക്ക് മെസേജുകൾ അയക്കുകയും വിളിക്കുകയും ചെയ്‌തത്‌. പള്ളുരുത്തി സ്വദേശിനിയായ ജിസ്മി സീരിയല്‍ അഭിനേത്രി എന്നതിലുപരി എം കോം വിദ്യാര്‍ത്ഥിനിയാണ്. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ലൈവിൽ എത്തിയിരിക്കുകയാണ് ജിസ്‌മി.

പരമ്പരയിൽ നിന്നും താൻ പിന്മാറിയിട്ടില്ലെന്നും കൊറോണ വൈറസ് കാരണ൦ കുറച്ചുനാൾ ഇടവേള എടുക്കേണ്ടി വന്നു എന്നുമാണ് ജിസ്മി പറയുന്നത്. ‘പരമ്പരയിൽ നിന്നും പിന്മാറിയിട്ടില്ല. കോവിഡിന്റെ ചില പ്രശ്നങ്ങൾ കാരണം ക്വാറന്റൈനിൽ ആയിരുന്നു. അതാണ് പരമ്പരയുടെ ഷെഡ്യൂളിൽ പോകാതെയിരുന്നത്. വീട്ടിൽ മറ്റെല്ലാവരും പോസിറ്റിവാണ്. ഞാൻ മാത്രമാണ് നെഗറ്റിവ്. അച്ഛനാണ് ആദ്യം വന്നത്. പിന്നാലെ മമ്മിയും അനിയത്തിയും പോസിറ്റിവായി. ഞാനായിട്ട് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയി അവിടെ സ്‌പ്രെഡ് ആക്കേണ്ടെന്ന് കരുതി ക്വാറന്റൈനിലേക്ക് മാറിയതാണ്.’ -ജിസ്‌മി വ്യക്തമാക്കി.

‘അടുത്ത തവണ മുതൽ ഞാൻ പോകും. ഇപ്പോൾ പരമ്പരയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. സോനാ എവിടെയും പോയിട്ടില്ല. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്റെ മറ്റൊരു കുടുംബമാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് തുടരും. ക്വാറന്റൈൻ കഴിഞ്ഞിരുന്നതിനാൽ കാര്‍ത്തിക ദീപത്തിന്റെ ഷൂട്ടിങ്ങിന് പോയിരുന്നു.’ -ജിസ്‌മി പറയുന്നു. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കാർത്തിക ദീപം പരമ്പരയിൽ വിജിത എന്ന വില്ലത്തി കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിക്കുന്നത്.

മിനി സ്ക്രീൻ പരമ്പരകളുടെ റേറ്റങ്ങിൽ മുന്നിൽ തന്നെയുളള ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് വലിയൊരു കൂട്ടം കുടുംബ പ്രേക്ഷകരുണ്ട്. സീരിയലിൽ മാളവിക വെയ്ൽസും യുവ കൃഷ്ണയും രേഖയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ജിസ്മിയും ഭര്‍ത്താവ് ഷിന്‍ജിത്തും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സീരിയല്‍ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികാഘോഷങ്ങള്‍ നടത്തിയത്.

Continue Reading

Serial News

ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്‌തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ

Published

on

By

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ ആയിരുന്ന അനൂപ് ശരിക്കും ആരായിരുന്നു എന്ന് മനസിലാക്കാൻ ബിഗ് ബോസിലൂടെ സാധിച്ചു എന്നാണ് ആരാധകർ പറയുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് മിനി സ്‌ക്രീൻ വീട്ടമ്മമാരുടെ പ്രിയ താരമായി മാറാൻ ഈ പട്ടാമ്പിക്കാരന് സാധിച്ചു എന്നതാണ് സത്യം. സ്റ്റേജ് ഷോകളിൽ അവതാരകനായും ചില ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും അനൂപ് പ്രവർത്തിച്ചിട്ടുണ്ട്.

ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്. ബിഗ് ബോസിൽ തുടരുന്ന അനൂപിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് അനൂപിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. ബിഗ് ബോസ് വീടിനുള്ളിലും താരത്തിന്റെ പിറന്നാൾ സഹമത്സരാർത്ഥികൾ ചേർന്ന് ആഘോഷമാക്കിയിരുന്നു. സ്റ്റോർ റൂമിൽ അനൂപിനായുള്ള പിറന്നാൾ കേക്ക് സജ്ജമാക്കിയിരുന്നു. ഇത് ആദ്യം കണ്ട സായ് ഒരു പ്രാങ്ക് പ്ലാൻ ചെയ്ത് നടപ്പിലാക്കുകയായിരുന്നു. പൂളിൽ കുളിച്ചുകൊണ്ടിരുന്ന അനൂപിനോട് സൂര്യയ്ക്ക് വയ്യ എന്ന് പറയുകയും ഇത് കണ്ടു പരിഭ്രാന്തനായി അനൂപ് ഓടിയെത്തുകയും ചെയ്‌തു.

ക്യാമറയ്ക്ക് മുന്നിൽ നിന്ന് ബിഗ് ബോസിനോട് സഹായം അഭ്യർത്‌ഥിച്ച അനൂപിന്റെ പിന്നിൽ നിന്നും സഹ മത്സരാർത്ഥികൾ പിറന്നാൾ ഗാനം പാടുകയായിരുന്നു. പിന്നാലെ കേക്ക് മുറിച്ച് അനൂപിന്റെ സന്തോഷത്തിൽ മറ്റുള്ളവരും കൂട്ടാളികളായി. തുടർന്ന് പ്ലാസ്‌മ ടിവിയിൽ അനൂപിന്റെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണിക്കുകയും അവർ അനൂപിന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്‌തു. വീഡിയോയ്ക്ക് ഒടുവിൽ അനൂപിന്റെ പ്രണയിനി നൽകുന്ന ഒരു സന്ദേശവും ഉൾപ്പെടുത്തിയിരുന്നു.

ഈ വീഡിയോ റിലീസ് ചെയ്‌തത് മുതലുള്ള ആരാധകരുടെ സംശയമാണ് ആരാണ് അനൂപിന്റെ പ്രണയിനി എന്ന്. സീരിയൽ താരമാണോ അനൂപിന്റെ കാമുകി എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ ഉയരുന്നത്. സന്ധ്യ എന്ന മത്സരാർത്ഥിയുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രശ്നത്തിന്റെ ഭാഗമായി തന്റെ കാമുകി മത്സ്യമാംസങ്ങൾ കഴിക്കാറില്ല എന്ന് അനൂപ് പറഞ്ഞിരുന്നു. ഇത് കൂടാതെ പലതവണ തന്റെ കാമുകിയെ കുറിച്ച് അനൂപ് ബിഗ്‌ബോസ് വീടിനുള്ളിൽ പറഞ്ഞിട്ടുണ്ട്.എന്നാൽ, ഇഷ എന്ന പേരല്ലാതെ മറ്റൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല.

ബിഗ് ബോസ് വീടിനുള്ളിൽ വച്ച് തനിക്കവളുടെ ശബ്ദം കേൾക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് അനൂപ് പറഞ്ഞിരുന്നു. ഈ എപ്പിസോഡില് പിന്നാലെയാണ് അനൂപിന്റെ കാമുകിയെ തിരക്കി ആരാധകർ കമന്റുകൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചത്. സീരിയൽ മേഖലയിൽ നിന്നുമുള്ള ആരെങ്കിലും ആകാം അനൂപിന്റെ കാമുകി എന്നാണ് ആരാധകർ പറയുന്നത്.

Continue Reading

Serial News

സൂരജേട്ടാ, നിങ്ങളെന്തിനാണ് പോയത്, തിരികെ വരൂ; ദേവയോട് ആരാധകരുടെ അപേക്ഷ!

Published

on

By

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന് പറയുന്നതാകും കൂടുതൽ എളുപ്പം.ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കറാണ് ‘പാടാത്ത പൈങ്കിളി’യുടെ സംവിധായകൻ. മനീഷ മഹേഷാണ് ദേവയുടെ നായികയായ കൺമണിയുടെ വേഷ൦ കൈകാര്യം ചെയ്യുന്നത്. ഇവരെ കൂടാതെ, അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, അഞ്ജിത, ശബരി,​ അംബിക, അനുമോൾ തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്.

സൂരജിന്റെ പ്രകടനവും കണ്മണിയുമായുള്ള കെമിസ്ട്രിയുമെല്ലാമാണ് പരമ്പരയുടെ ഹൈലൈറ്റ്. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ സെപ്റ്റംബര്‍ ഏഴിനാണ് ‘പാടാത്ത പൈങ്കിളി’ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചത്. ഇപ്പോഴിതാ, പാടാത്ത പൈങ്കിളിയിൽ നിന്നും സൂരജ് സൺ പിന്മാറി എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ആദ്യമായി മിനിസ്ക്രീനിലെത്തിയ സൂരജിനോട് പ്രത്യേക സ്നേഹമായിരുന്നു മലയാളികൾക്ക്. ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ധാരാളം ഫോളോവേഴ്സുള്ള താരം കൂടിയാണ് സൂരജ്.

സൂരജ് പരമ്പരയിൽ നിന്നും പിന്മാറി എന്ന് കുറച്ചധികം ദിവസങ്ങളായി റിപ്പോർട്ടുകൾ വരുന്നുണ്ട്. വിവിധ യൂട്യൂബ്-ഓൺലൈൻ ചാനലുകളിൽ ഇതുസംബന്ധിച്ച വാർത്തകളും വന്നിരുന്നു. ഇതോടെ, സൂരജ് തിരികെ പാരമ്പരയിലേക്ക് എത്തണം എന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തി. സൂരജേട്ടാ, ദയവായി പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറരുത്. ഞങ്ങളുടെ മനസ്സിൽ ദേവയുടെ മുഖവും രൂപവും ഇതാണ്. തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു. ചേട്ടന് പുതിയൊരു ജീവിതം നൽകിയ ഈ സീരിയലിനെയും, കഥാപത്രത്തിനെയും, ഞങ്ങൾ പ്രേക്ഷകരെയും കൈവിടരുത് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണമാണ് സൂരജ് സീരിയലിൽ നിന്നും മാറിനിൽക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇതൂസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. സൂരജിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സൂരജ് പോയി എന്ന് പലരും പറയുന്നുണ്ടെന്നും എന്നാൽ സൂരജ് നേരിട്ട് പറയാതെ ഇതൊന്നും വിശ്വസിക്കില്ല എന്നുമാണ് ആരാധകർ പറയുന്നത്. സൂരജ് സീരിയലിൽ നിന്ന് പിന്മാറിയാൽ സീരിയൽ പ്രേക്ഷകരുടെ എണ്ണം കുറയും എന്ന ഭയ കാരണമാണ് അണിയറപ്രവർത്തകർ വാർത്ത പുറത്ത് വിടാത്തത് എന്നാണ് ഒരു വിഭാഗ ആളുകൾ പറയുന്നത്.

സിനിമാ-സീരിയൽ താരം നടി അംബിക മോഹൻ വഴിയാണ് സൂരജിന് മിനിസ്ക്രീനിലേക്കുള്ള വഴി തുറന്നുകിട്ടുന്നത്. പരമ്പരയിൽ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബിക ആണ്. തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് അംബികയെന്ന് സൂരജ് പറഞ്ഞിട്ടുണ്ട്. പരസ്യചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ താൻ ഒരു നടൻ ആയി മാറും എന്ന് അംബിക പറഞ്ഞിരുന്നു. ആ പ്രവചനം സത്യം ആയതിന്റെ സന്തോഷവും ഒരിക്കൽ സൂരജ് പങ്കിട്ടിരുന്നു. സൂരജ് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. പാനൂർ ആണ് താരത്തിന്റെ സ്വദേശം.

Continue Reading

Updates

Trending Social Media14 hours ago

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക്...

Serial News16 hours ago

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ...

Trending Social Media22 hours ago

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ...

Trending Social Media22 hours ago

വീട്ടിൽ പൂർണിമയെ ഏറ്റവും കൂടുതൽ പേടിക്കുന്ന ആൾ; അമ്മ പേര് വിളിച്ചാൽ തന്നെ അവൻ പേടിക്കുമെന്ന് പാച്ചുവും

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ...

Trending Social Media23 hours ago

ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അതാണ്, പക്ഷേ മറ്റൊരു കാര്യം ചിന്തിക്കുമ്പോൾ അത് ബാലൻസാകും; മനസ് തുറന്ന് നമിതാ പ്രമോദ്

മലയാള ചലച്ചിത്ര ലോകത്തെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ രംഗത്തെത്തിയ നമിത പിന്നീട് ബിഗ്‌സ്‌ക്രീനിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ...

Serial News2 days ago

ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്‌തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്....

Serial News2 days ago

സൂരജേട്ടാ, നിങ്ങളെന്തിനാണ് പോയത്, തിരികെ വരൂ; ദേവയോട് ആരാധകരുടെ അപേക്ഷ!

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന്...

Trending Social Media2 days ago

ഊർവ്വശിയെയും കൽപ്പനയെയും അനുകരിച്ച് ശ്രദ്ധ നേടി; സോഷ്യൽ മീഡിയയിൽ സ്റ്റാറായ കുഞ്ഞാറ്റ

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും സിനിമയിൽ ഇതുവരെ കൈവയ്ക്കാത്ത ഒരു താരസന്തതിയാണ് മനോജ് കെ ജയന്റെയും ഊർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സിനിമയിൽ ഇതുവരെ അരങ്ങേറ്റം...

Trending Social Media2 days ago

‘മില മോൾ ഒടുവിൽ മിസിസ് ആയി’ -പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി രഞ്ജിനി

ചലച്ചിത്ര താരം സണ്ണി വെയ്‌നിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ് ഭാര്യയും നർത്തകിയുമായ രഞ്ജിനിയും പ്രിയപ്പെട്ട വളർത്തുനായ ബാലു മിൻപിനും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങളും...

Trending Social Media3 days ago

“മഞ്ജു ചെറുപ്പമായി.. പ്രായം പിറകോട്ടു സഞ്ചരിയ്ക്കുന്നു.. ഇതൊന്നും കേള്‍ക്കുന്നതേ എനിക്കിഷ്ടമല്ല”

മലയാളികളുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി...

Trending