Connect with us

Serial News

‘അഭിനയം പോരാ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കി’; മനസ് വിഷമിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ പറഞ്ഞത് ഇങ്ങനെ -കുടുംബവിളക്കിലെ അനിരുദ്ധ് പറയുന്നു

Published

on

പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയ സീരിയൽ ആണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സമകാലിക കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും എന്നാല്‍ ആരാലും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയായ സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

സുമിത്രയുടെ വില എന്തെന്ന് മനസിലാക്കാതെ സഹപ്രവര്‍ത്തകയായ വേദികയെ പ്രണയിക്കുകയും വിവാഹം കഴിക്കയും ചെയ്ത വ്യക്തിയാണ് ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്‌. അനിരുദ്ധ്, പ്രതീഷ്, ശീതള്‍ എന്നീ മൂന്ന് മക്കളുടെ അമ്മയാണ് സുമിത്ര. പ്രശസ്ത സിനിമാ തരാം ശ്രീജിത്ത്‌ വിജയ്‌ ആണ് ആദ്യം അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പിന്നീട് ശ്രീജിത്ത് വിജയ് മാറി ആനന്ദ് നാരായണന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തുകയായിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ അവതരകനായാണ് ആദ്യം ആനന്ദ് ക്യാമറക്ക് മുന്‍പിലെത്തുന്നത്. പിന്നീട് 2014ലാണ് അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. സോഷ്യല്‍ മീഡിയയിലും ആനന്ദ് ഇപ്പോള്‍ സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ, ഒരു പരമ്പരയുടെ ഓഡിഷന് പോയപ്പോള്‍ നേരിട്ട അവഗണനയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആനന്ദ്. ‘മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പരമ്പരയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചിരുന്നു. ഓഡിഷന് വേണ്ടി രണ്ടിലേറെ തവണ എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. പിന്നീട് അഭിനയം പോരാ, അവതാരക വേഷം തന്നെയാണ് ചേരുന്നത് എന്ന് പറഞ്ഞ് ഒഴിവാക്കി. ഇത് മനസിനെ വല്ലാതെ വേദനിപ്പിച്ചു. വീട്ടുലുള്ളവരോടും ഇതേ കുറിച്ച് പറഞ്ഞിരുന്നു. ഇത് കണ്ട് ഭാര്യ പറഞ്ഞ വാക്കുകള്‍ ഏറെ പ്രചോദനം നല്‍കി. ഉള്ളിലെ സങ്കടം പുറത്തറിയിക്കാതെയല്ലേ വീട്ടില്‍ പെരുമാറിയത്, അത് തന്നെ വലിയ ഒരു അഭിനയമല്ലേ എന്നാണ് അവള്‍ എന്നോട് ചോദിച്ചത്.’ -ആനന്ദ് പറയുന്നു.

‘പരിഹസിച്ചവര്‍ക്ക് മുന്‍പില്‍ അഭിനയിച്ച് തെളിയിക്കണമെന്നും അന്നവള്‍ എന്നോട് പറഞ്ഞു. ഗുരുതുല്യനായാണ് ആ സംവിധായകനെ ഇന്ന് കാണുന്നത്. അദ്ദേഹം കോരിയിട്ട തീയാണ് ഇന്ന് എന്റെ വളര്‍ച്ചയ്ക്ക് കാരണം. അതിനു ശേഷം നീലാമ്പരി എന്നൊരു സീരിയലില്‍ അഭിനയിച്ചിരുന്നു. എന്നാല്‍, അത് വെളിച്ചം കണ്ടില്ല.’ -ആനന്ദ് കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ സീരിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും പിന്നീട് നിരവധി പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആനന്ദിനായി. കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ സീരിയലുകളില്‍ ആണ് ആനന്ദ് അഭിനയിച്ചിട്ടുള്ളത്.

മീര വാസുദേവ് ആദ്യമായി മിനിസ്ക്രീനില്‍ അഭിനയിക്കുന്ന കുടുംബവിളക്ക് 2020 ജനുവരിയിലാണ് സംപ്രേക്ഷണം ആരംഭിച്ചത്. ആനന്ദിനും മീരയ്ക്കും പുറമേ ശരണ്യ ആനന്ദ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാതവ്, എഫ്. ജെ. തരകൻ, ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ ,ശ്രീലക്ഷ്മി ശ്രീകുമാർ, രേഷ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് കമ്പനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്ര ഷേണായി ആണ് കുടുംബ വിളക്ക് നിർമ്മിക്കുന്നത്. കണ്ണീര്‍ പരമ്പര എന്നാ നിലയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര പതിയെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടുകയായിരുന്നു.

Serial News

‘ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണെന്നാണ്, ഒരിക്കല്‍ അയാള്‍ എന്റെ മുഖത്ത് നോക്കി അത് പറയുകയും ചെയ്തു’ -ദുരനുഭവം പങ്കുവച്ച് ശ്രീധന്യ

Published

on

By

മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. 2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് അതിഥി ടീച്ചർ. ഈ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രീധന്യയാണ്. ഗായത്രി എന്നാണ് ടെലിവിഷൻ അവതാരിക കൂടിയായ ശ്രീധന്യയുടെ യഥാർത്ഥ പേര്. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ലെഫ്‌റ് റൈറ്റ് ലെഫ്‌റ് തുടങ്ങിയ ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീധന്യ. ചെറുപ്പം മുതൽ നൃത്തത്തെ ഇഷ്ടപ്പെട്ടിരുന്ന ശ്രീധന്യ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. അപൂർവ രാഗം എന്ന സിനിമയിലാണ് ശ്രീധന്യ ആദ്യമായി അഭിനയിച്ചത്. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു. യാഥാർത്ഥ ജീവിതത്തിൽ അധ്യാപികയായ താരം കൂടെവിടെ എന്ന സീരിയലിലും അധ്യാപികയുടെ റോളിലാണ് എത്തുന്നത്.

ഇപ്പോഴിതാ, സിനിമാ മേഖലയില്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീധന്യ. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് താന്‍ തനിയെയാണ് സെറ്റില്‍ പോയിരുന്നതെന്നും അതിന്റെ പേരില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു എന്നുമാണ് ശ്രീധന്യ പറയുന്നത്. ‘സൗഹൃദത്തിന്റെ പേരിലാണ് ആദ്യ രണ്ട് സിനിമകള്‍ ലഭിച്ചത്. അപ്പോഴൊക്കെ നല്ല രീതിയിലാണ് പോയിരുന്നത്. അതിനു ശേഷം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. മറ്റേത് സിനിമയെയും പോലെയാണ് സിനിമയും എന്നല്ലേ എല്ലാവരും പറയാറ്, പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’ -ശ്രീധന്യ പറയുന്നു.

‘നിരവധി സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യ സിനിമ ഒഴികെയുള്ള എല്ലാ സിനിമകളുടെയും സെറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ വച്ച് മുഖത്ത് നോക്കി ഒരാള്‍ അത് പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് അത്ഭുതമാണ് തോന്നിയത്. ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരെയും കൂട്ടി പോകാറുള്ളത്. സ്വന്തമായി വന്നു ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ അത് ചെയ്യാതെയിരിക്കുന്നത് അല്ലെ നല്ലതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഇന്ന് ആ കാഴ്ചപാട് മാറിയിട്ടുണ്ടാകാം. 2012ല്‍ നടന്ന സംഭവമാണ് ഇത്.’ -ശ്രീധന്യ പറയുന്നു.

പ്രണയവിവാഹമായിരുന്നു ശ്രീധന്യയുടേത്. കോളേജ് കാലത്ത് പരിചയപ്പെട്ട് സ്നേഹിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. സിനിമാ മേഖലയിൽ ജോലി ചെയ്യാനുള്ള പിന്തുണ ഋഷികേശ് നൽകി. വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നടി റീനു മാത്യൂസിനോടുള്ള സാമ്യതയാണ് താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത്. നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത ‘മമ്മിയുടെ സ്വന്തം അച്ചൂസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീധന്യ നായികയായി അരങ്ങേറ്റം കുറിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു.

Continue Reading

Serial News

പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ കണ്ടാല്‍ എന്റെ സഹോദരിയെ പോലെയാണ്; പറയുന്നവര്‍ പറയട്ടെ എന്നാണ് ഉമ്മി അന്ന് പറഞ്ഞത് -കൂടെവിടെയിലെ സൂര്യ

Published

on

By

2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. ഏഷ്യാനെറ്റ് ചാനലിലാണ് കൂടെവിടെ സംപ്രേക്ഷണം ചെയ്യുന്നത്. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ, അഭിനയത്തിന്റെ തുടക്കകാലത്ത് കുടുംബത്തില്‍ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല എന്ന് പറയുകയാണ് അന്‍ഷിത. തന്റെ ഉമ്മിയും സഹോദരനും മാത്രമാണ് തന്നെ പിന്തുണച്ചിരുന്നതെന്നും ബാക്കിയെല്ലാവര്‍ക്കും അഭിനയത്തോട് എതിര്‍പ്പായിരുന്നു എന്നുമാണ് അന്‍ഷിത പറയുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ്‌ നാരായണന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍ഷിത. ‘അഭിനയത്തിലേക്ക് വരാന്‍ എല്ലാ പിന്തുണയും നല്‍കിയത് ഉമ്മിയാണ്‌. പിന്നെ എന്റെ സഹോദരനും. ടിവിയില്‍ എന്നെ കാണുന്നത് അവര്‍ക്ക് ഒരുപാട് സന്തോഷമാണ്. എല്ലായിടത്തും ഉമ്മിയാണ്‌ എന്നെ കൊണ്ട് പോകുന്നതും സഹായിക്കുന്നതു൦. തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആവശ്യം എന്താണ് എന്നൊക്കെ ചോദിച്ചവരുണ്ട്.’ -അന്‍ഷിത പറയുന്നു.

‘അതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്നും പറയുന്നവര്‍ പറഞ്ഞിട്ട് പോകട്ടെ എന്നും ഉമ്മിയാണ്‌ പറഞ്ഞത്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്ത ആളാണ്‌ എന്റെ ഉമ്മി. പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. ഉമ്മി നന്നായി പാചകം ചെയ്യും. അന്ന് നമുക്കൊപ്പം ഇല്ലാതിരുന്ന പലരും ഇന്ന് ഉണ്ട്. അതാണ് മാറ്റം. അന്ന് ആരും ആവശ്യമുള്ളതൊന്നും തന്നിരുന്നില്ല. ഇന്ന് പലരും സ്നേഹം ഒരുപാട് നല്‍കുന്നുണ്ട്. പക്ഷെ അതിന്റെ സമയം ഒക്കെ എന്നോ കഴിഞ്ഞു പോയി. എല്ലാവരോടും ഞാനിപ്പോള്‍ ഹായ്, ബൈ പറയുകയാണ്’ – അന്‍ഷിത പറയുന്നു. കൂടെവിടെയില്‍ അന്‍ഷിതയുടെ നായകനായി വേഷമിടുന്ന ബിബിനെ കുറിച്ചും അന്‍ഷിത അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്ന കാലം മുതല്‍ തന്നെ ബിബിന്‍ ചേട്ടനെ എനിക്കറിയാം. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി പരിചയപ്പെട്ടിട്ട്. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിളാണ്. ഞാന്‍ മാത്രമല്ല, ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും ഇത് തന്നെയാണ് പറയാറുള്ളത്. ചിലപ്പോഴൊക്കെ അദ്ദേഹം നമുക്ക് സജഷന്‍സ് തരും. റോമന്‍ഡിക് സീനുകള്‍ ആണെങ്കിലും എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരും. സൂര്യയുടെ പെര്‍ഫോമന്‍സിന്റെ എല്ലാ ക്രെഡിറ്റ്സും സംവിധായകനും ബിബിന്‍ ചേട്ടനും ഉള്ളതാണ്.’ – അന്‍ഷിത കൂട്ടിച്ചേര്‍ത്തു. കൂടെവിടെ എന്ന പരമ്പരയില്‍ ഋഷി എന്ന കഥാപാത്രത്തെയാണ് ബിബിന്‍ അവതരിപ്പിക്കുന്നത്.

Continue Reading

Serial News

പാടാത്ത പൈങ്കിളിയില്‍ നിന്നും അനുമോള്‍ പുറത്ത്, ഇനി അവന്തികയായി എത്തുക മറ്റൊരു താരം; അനുമോളെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

Published

on

By

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’. അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന ദേവ എന്ന നായകന്റെയും കണ്മണി എന്ന പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന പരമ്പരയിൽ കണ്മണിയായി എത്തുന്നത് മനീഷ എന്ന നടിയാണ്. സൂരജ് സണ്‍ എന്ന നടനാണ് ആദ്യം ദേവ എന്നാ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ലക്ക്ഗിത് സൈനി എന്ന നടനാണ് ദേവയെ അവതരിപ്പിക്കുന്നത്.

ദേവയുടെയും കണ്മണിയുടെയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കറാണ് ‘പാടാത്ത പൈങ്കിളി’യുടെ സംവിധായകൻ. ഇവരെ കൂടാതെ, അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​ അംബിക, അനുമോൾ തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥയാണ് സീരിയലിന്റെ പ്രമേയം.

2020 സെപ്റ്റംബർ ഏഴിനാണ് പാടാത്ത പൈങ്കിളിയുടെ സംപ്രേക്ഷണം ഏഷ്യാനെറ്റ് ആരംഭിച്ചത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സീരിയലിൽ പുതുമുഖങ്ങളാണ് പലരും. പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായ അവന്തികയെ അവതരിപ്പിക്കുന്നത് അനുമോള്‍ ആണ്. ദേവ എന്ന കഥാപാത്രത്തിന്റെ സഹോദരിയാണ് അവന്തിക. സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് അനുമോള്‍. ഇപ്പോഴിതാ, അനു പരമ്പരയില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരം എത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോയിലാണ് അനുവിന് പകരം മറ്റൊരു താരം അവന്തികയായി എത്തുന്നു എന്ന സൂചന നല്‍കിയിരിക്കുന്നത്. സൂരജിന്റെ പിന്മാറ്റത്തിന് പിന്നാലെ അനുവിന്റെ പിന്മാറ്റം കൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയറിയാതെ സീരിയലില്‍ നിന്നും പിന്മാറിയ അമ്പാടിയെ തിരികെ കൊണ്ട് വന്നതുപോലെ സൂരജിനെയും അനുവിനെയും തിരികെ കൊണ്ടുവരണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ.

കുട്ടിത്തം കലർന്ന സംസാര രീതിയാണ് അനുമോളുടെ പ്രധാന ആകർഷണം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. അനുജത്തി, ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്ന നിലയിൽ കരിയർ പടുത്തുയർത്തുന്ന അനു ഹാസ്യതാരം എന്ന നിലയിലും ശ്രദ്ധേയയാണ്. ഏഴു വർഷങ്ങൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന അനു അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഡിഗ്രി പഠനം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ് അനു. സീരിയലുകൾക്ക് പുറമെ അവതാരകയായും അനുമോൾ തിളങ്ങിയിട്ടുണ്ട്.

Continue Reading

Updates

Celebrities2 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities2 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities3 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities4 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Celebrities4 months ago

അതിക്രൂരമായ കൊലപാതകങ്ങൾ! കൊലയാളിയെ തിരഞ്ഞ് അനൂപ് മേനോൻ! ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് ട്രെയ്‌ലർ

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ...

Celebrities5 months ago

കശ്മീരിന് പകരം ലത മതിയെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, ഇന്ത്യയുടെ വാനമ്പാടി ഇനി ഓർമ

പതിറ്റാണ്ടുകളോളം സംഗീത പ്രേമികളുടെ മനസ്സിൽ ഭാവങ്ങളുടെ നാദമഴ പെയ്യിച്ച ഇന്ത്യയുടെ ഒരേയൊരു വാനമ്പാടി ലത മ​ങ്കേഷ്കർ (92) (Lata Mangeshkar) അന്തരിച്ചു. മുംബൈ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു...

Celebrities5 months ago

“ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കി പറയണം”: ദിലീപ് കേസിൽ അശ്വതി

സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(Aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും...

Celebrities5 months ago

ഒത്തുകൂടി ഭാവനയും സംയുക്തയും ഗീതു മോഹൻദാസും, മഞ്ജു എവിടെയെന്ന് ആരാധകർ

മലയാള സിനിമയിൽ ഒരുപിടി നല്ല സൗഹൃദങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മഞ്ജു വാരിയരും (Manju Warrier) ഗീതു മോഹന്‍ദാസും ഭാവനയും (Bhavana) സംയുക്താ വർമയും പൂർണ്ണിമ ഇന്ദ്രജിത്തും തമ്മിലുള്ളത്....

Celebrities5 months ago

“നല്ല പണി കൊടുക്കും എന്ന് ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും” വാദങ്ങൾ നിരത്തി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ . സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ...

Celebrities5 months ago

“ദുബായിൽ നിന്നും ഷൂട്ട് കഴിഞ്ഞ് വന്ന എന്നെയും അമ്മേയെയും എന്തോ മോശം ചെയ്തു വന്നവരായി മുദ്ര കുത്തി, ഇത് എഴുതുമ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്”: തുറന്ന് പറച്ചിലുമായി അനുശ്രീ

മലയാളികളുടെ മനസ്സിൽ ഒരു ഡയമണ്ട് നെക്‌ലേസായി കയറിക്കൂടിയ നടിയാണ് അനുശ്രീ. ഒത്തിരി നല്ല കഥാപാത്രങ്ങൾ അനുശ്രീ അഭിനയിച്ച് മികച്ചതാക്കിയിട്ടുണ്ട്. ഇപ്പോൾ അഭിനയം തുടങ്ങുന്ന സമയത്ത് താനും തന്റെ...

Trending

instagram takipçi satın al