Serial News
കുടുംബവിളക്കില്‍ നിന്നും പിന്മാറുന്നു, തീരുമാനം തന്റേതെന്ന് അമൃത; പരമ്പരയില്‍ ഇനി ശീതളായി എത്തുക ശ്രീലക്ഷ്മി ശ്രീകുമാര്‍

കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ് ആദ്യ കാലങ്ങളിൽ ‘ശീതൾ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാൽ, വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച പർവ്വതിയ്ക്ക് പകരക്കാരിയായാണ് അമൃത കുടുംബ വിളക്കിലെത്തുന്നത്. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലിലെ സുമിത്രയുടേയും സിദ്ധാര്‍ത്ഥിന്റേയും ഏറ്റവും ഇളയ മകളാണ് ശീതൾ. സമകാലിക കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
തുടക്കത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ശീതളിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയുടെ എല്ലാ പോസ്റ്റുകളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അങ്ങനെ ഏറ്റവും ഒടുവിലായി അമൃത പങ്കുവച്ചത് കുടുംബവിളക്കില്‍ നിന്നും താന്‍ പിന്മാറുകയാണ് എന്ന വാര്‍ത്തയാണ്. ഇനി മുതല്‍ താന്‍ കുടുംബ വിളക്കില്‍ കാണില്ല എന്ന് കഴിഞ്ഞ ദിവസമാണ് അമൃത അറിയിച്ചത്. കുടുംബ വിളക്ക് സീരിയലിലെ ഏറ്റവും പ്രേക്ഷക സ്വീകാര്യത കിട്ടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ശീതള്‍. അമൃതയുടെ അഭാവത്തില്‍ ശീതളായി ഇനി പരമ്പരയിലെത്തുക ശ്രീലക്ഷ്മി ശ്രീകുമാറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ശ്രീലക്ഷ്മിയുടേത്. കുടുംബവിളക്ക് സെറ്റില്‍ ജോയിന്‍ ചെയ്ത വിവരം ശ്രീലക്ഷ്മി തന്നെ പരോക്ഷമായി അറിയിച്ചിട്ടുണ്ട്. ‘പ്രചരിക്കുന്ന വാര്‍ത്ത സത്യമാണോ എന്ന് ചോദിച്ച് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചു. ഷെയര്‍ ചെയ്യാന്‍ നല്ല വിഷമം ഉണ്ട്. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു, ഞാന്‍ തന്നെ എടുത്ത തീരുമാനമാണ്. എല്ലാം വളരെ അപ്രതീക്ഷിതമായിരുന്നു. കുടുംബ വിളക്ക് ടീമിനെ ഉറപ്പായും മിസ് ചെയ്യും. ‘ -താന്‍ സീരിയലില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് അമൃത കുറിച്ചു.
‘ഞാന്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ ഫ്ളാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. എല്ലാവരും എനിക്ക് നല്ല പിന്തുണ നല്‍കി. എല്ലാവരെയും പിരിഞ്ഞു പോകുന്നത്തിലാണ് സങ്കടം. പെട്ടന്ന് ഒന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ.’ -അമൃത പറഞ്ഞു. ‘സ്റ്റാര്‍ മാജിക്കി’ലൂടെയും ‘ഒരിടത്തൊരു രാജകുമാരി’ എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത. ഒരിടത്തൊരു രാജകുമാരിയിലെ ചാരു എന്ന കഥാപാത്രത്തിന് ശേഷം ആണ് സ്റ്റാർ മാജിക്ക് എന്ന ഒരു വലിയ ഷോയിലേക്ക് അമൃത എത്തുന്നത്.
അതുവഴിയാണ് അമൃത കുടുംബ വിലക്കിലേക്ക് എത്തിയത്. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം എന്നാണ് കുടുംബവിളക്കിലെ ശീതളിനെക്കുറിച്ച് പലകുറി അമൃത പറഞ്ഞിട്ടുള്ളത്. പത്തനാപുരം പുന്തല സ്വദേശിയായ അമൃത ഡിഗ്രി പഠനത്തിന് ശേഷം ഒരു പ്രൈവറ്റ് ഫെമിൽ ജോലി ചെയ്യുന്ന അവസരത്തിൽ ആണ് മിനി സ്ക്രീനിലേക്ക് എത്തിയത്. മിനിസ്‌ക്രീനിൽ ചുവടുറപ്പിച്ച അമൃതയുടെ അടുത്ത ലക്ഷ്യം സിനിമയാണ്. യാതൊരുവിധ പിന്തുണയും ഇല്ലാതെയാണ് താനീ രംഗത്തേക്ക് എത്തിയതെന്നും ബന്ധുക്കൾ വളരെ മോശമായി സംസാരിച്ചിരുന്നുവെന്നും മുന്‍പ് അമൃത പറഞ്ഞിട്ടുണ്ട്.
Serial News
‘ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണെന്നാണ്, ഒരിക്കല്‍ അയാള്‍ എന്റെ മുഖത്ത് നോക്കി അത് പറയുകയും ചെയ്തു’ -ദുരനുഭവം പങ്കുവച്ച് ശ്രീധന്യ

മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. 2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് അതിഥി ടീച്ചർ. ഈ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രീധന്യയാണ്. ഗായത്രി എന്നാണ് ടെലിവിഷൻ അവതാരിക കൂടിയായ ശ്രീധന്യയുടെ യഥാർത്ഥ പേര്. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ലെഫ്‌റ് റൈറ്റ് ലെഫ്‌റ് തുടങ്ങിയ ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീധന്യ. ചെറുപ്പം മുതൽ നൃത്തത്തെ ഇഷ്ടപ്പെട്ടിരുന്ന ശ്രീധന്യ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. അപൂർവ രാഗം എന്ന സിനിമയിലാണ് ശ്രീധന്യ ആദ്യമായി അഭിനയിച്ചത്. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു. യാഥാർത്ഥ ജീവിതത്തിൽ അധ്യാപികയായ താരം കൂടെവിടെ എന്ന സീരിയലിലും അധ്യാപികയുടെ റോളിലാണ് എത്തുന്നത്.
ഇപ്പോഴിതാ, സിനിമാ മേഖലയില്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീധന്യ. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് താന്‍ തനിയെയാണ് സെറ്റില്‍ പോയിരുന്നതെന്നും അതിന്റെ പേരില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു എന്നുമാണ് ശ്രീധന്യ പറയുന്നത്. ‘സൗഹൃദത്തിന്റെ പേരിലാണ് ആദ്യ രണ്ട് സിനിമകള്‍ ലഭിച്ചത്. അപ്പോഴൊക്കെ നല്ല രീതിയിലാണ് പോയിരുന്നത്. അതിനു ശേഷം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. മറ്റേത് സിനിമയെയും പോലെയാണ് സിനിമയും എന്നല്ലേ എല്ലാവരും പറയാറ്, പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’ -ശ്രീധന്യ പറയുന്നു.
‘നിരവധി സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യ സിനിമ ഒഴികെയുള്ള എല്ലാ സിനിമകളുടെയും സെറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ വച്ച് മുഖത്ത് നോക്കി ഒരാള്‍ അത് പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് അത്ഭുതമാണ് തോന്നിയത്. ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരെയും കൂട്ടി പോകാറുള്ളത്. സ്വന്തമായി വന്നു ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ അത് ചെയ്യാതെയിരിക്കുന്നത് അല്ലെ നല്ലതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഇന്ന് ആ കാഴ്ചപാട് മാറിയിട്ടുണ്ടാകാം. 2012ല്‍ നടന്ന സംഭവമാണ് ഇത്.’ -ശ്രീധന്യ പറയുന്നു.
പ്രണയവിവാഹമായിരുന്നു ശ്രീധന്യയുടേത്. കോളേജ് കാലത്ത് പരിചയപ്പെട്ട് സ്നേഹിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. സിനിമാ മേഖലയിൽ ജോലി ചെയ്യാനുള്ള പിന്തുണ ഋഷികേശ് നൽകി. വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നടി റീനു മാത്യൂസിനോടുള്ള സാമ്യതയാണ് താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത്. നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത ‘മമ്മിയുടെ സ്വന്തം അച്ചൂസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീധന്യ നായികയായി അരങ്ങേറ്റം കുറിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു.
Serial News
പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ കണ്ടാല്‍ എന്റെ സഹോദരിയെ പോലെയാണ്; പറയുന്നവര്‍ പറയട്ടെ എന്നാണ് ഉമ്മി അന്ന് പറഞ്ഞത് -കൂടെവിടെയിലെ സൂര്യ

2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. ഏഷ്യാനെറ്റ് ചാനലിലാണ് കൂടെവിടെ സംപ്രേക്ഷണം ചെയ്യുന്നത്. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ, അഭിനയത്തിന്റെ തുടക്കകാലത്ത് കുടുംബത്തില്‍ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല എന്ന് പറയുകയാണ് അന്‍ഷിത. തന്റെ ഉമ്മിയും സഹോദരനും മാത്രമാണ് തന്നെ പിന്തുണച്ചിരുന്നതെന്നും ബാക്കിയെല്ലാവര്‍ക്കും അഭിനയത്തോട് എതിര്‍പ്പായിരുന്നു എന്നുമാണ് അന്‍ഷിത പറയുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍ഷിത. ‘അഭിനയത്തിലേക്ക് വരാന്‍ എല്ലാ പിന്തുണയും നല്‍കിയത് ഉമ്മിയാണ്. പിന്നെ എന്റെ സഹോദരനും. ടിവിയില്‍ എന്നെ കാണുന്നത് അവര്‍ക്ക് ഒരുപാട് സന്തോഷമാണ്. എല്ലായിടത്തും ഉമ്മിയാണ് എന്നെ കൊണ്ട് പോകുന്നതും സഹായിക്കുന്നതു൦. തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആവശ്യം എന്താണ് എന്നൊക്കെ ചോദിച്ചവരുണ്ട്.’ -അന്‍ഷിത പറയുന്നു.
‘അതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്നും പറയുന്നവര്‍ പറഞ്ഞിട്ട് പോകട്ടെ എന്നും ഉമ്മിയാണ് പറഞ്ഞത്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്ത ആളാണ് എന്റെ ഉമ്മി. പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. ഉമ്മി നന്നായി പാചകം ചെയ്യും. അന്ന് നമുക്കൊപ്പം ഇല്ലാതിരുന്ന പലരും ഇന്ന് ഉണ്ട്. അതാണ് മാറ്റം. അന്ന് ആരും ആവശ്യമുള്ളതൊന്നും തന്നിരുന്നില്ല. ഇന്ന് പലരും സ്നേഹം ഒരുപാട് നല്‍കുന്നുണ്ട്. പക്ഷെ അതിന്റെ സമയം ഒക്കെ എന്നോ കഴിഞ്ഞു പോയി. എല്ലാവരോടും ഞാനിപ്പോള്‍ ഹായ്, ബൈ പറയുകയാണ്’ – അന്‍ഷിത പറയുന്നു. കൂടെവിടെയില്‍ അന്‍ഷിതയുടെ നായകനായി വേഷമിടുന്ന ബിബിനെ കുറിച്ചും അന്‍ഷിത അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്ന കാലം മുതല്‍ തന്നെ ബിബിന്‍ ചേട്ടനെ എനിക്കറിയാം. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി പരിചയപ്പെട്ടിട്ട്. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിളാണ്. ഞാന്‍ മാത്രമല്ല, ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും ഇത് തന്നെയാണ് പറയാറുള്ളത്. ചിലപ്പോഴൊക്കെ അദ്ദേഹം നമുക്ക് സജഷന്‍സ് തരും. റോമന്‍ഡിക് സീനുകള്‍ ആണെങ്കിലും എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരും. സൂര്യയുടെ പെര്‍ഫോമന്‍സിന്റെ എല്ലാ ക്രെഡിറ്റ്സും സംവിധായകനും ബിബിന്‍ ചേട്ടനും ഉള്ളതാണ്.’ – അന്‍ഷിത കൂട്ടിച്ചേര്‍ത്തു. കൂടെവിടെ എന്ന പരമ്പരയില്‍ ഋഷി എന്ന കഥാപാത്രത്തെയാണ് ബിബിന്‍ അവതരിപ്പിക്കുന്നത്.
Serial News
പാടാത്ത പൈങ്കിളിയില്‍ നിന്നും അനുമോള്‍ പുറത്ത്, ഇനി അവന്തികയായി എത്തുക മറ്റൊരു താരം; അനുമോളെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’. അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന ദേവ എന്ന നായകന്റെയും കണ്മണി എന്ന പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന പരമ്പരയിൽ കണ്മണിയായി എത്തുന്നത് മനീഷ എന്ന നടിയാണ്. സൂരജ് സണ്‍ എന്ന നടനാണ് ആദ്യം ദേവ എന്നാ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ലക്ക്ഗിത് സൈനി എന്ന നടനാണ് ദേവയെ അവതരിപ്പിക്കുന്നത്.
ദേവയുടെയും കണ്മണിയുടെയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കറാണ് ‘പാടാത്ത പൈങ്കിളി’യുടെ സംവിധായകൻ. ഇവരെ കൂടാതെ, അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി, അംബിക, അനുമോൾ തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥയാണ് സീരിയലിന്റെ പ്രമേയം.
2020 സെപ്റ്റംബർ ഏഴിനാണ് പാടാത്ത പൈങ്കിളിയുടെ സംപ്രേക്ഷണം ഏഷ്യാനെറ്റ് ആരംഭിച്ചത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സീരിയലിൽ പുതുമുഖങ്ങളാണ് പലരും. പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായ അവന്തികയെ അവതരിപ്പിക്കുന്നത് അനുമോള്‍ ആണ്. ദേവ എന്ന കഥാപാത്രത്തിന്റെ സഹോദരിയാണ് അവന്തിക. സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് അനുമോള്‍. ഇപ്പോഴിതാ, അനു പരമ്പരയില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരം എത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോയിലാണ് അനുവിന് പകരം മറ്റൊരു താരം അവന്തികയായി എത്തുന്നു എന്ന സൂചന നല്‍കിയിരിക്കുന്നത്. സൂരജിന്റെ പിന്മാറ്റത്തിന് പിന്നാലെ അനുവിന്റെ പിന്മാറ്റം കൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയറിയാതെ സീരിയലില്‍ നിന്നും പിന്മാറിയ അമ്പാടിയെ തിരികെ കൊണ്ട് വന്നതുപോലെ സൂരജിനെയും അനുവിനെയും തിരികെ കൊണ്ടുവരണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ.
കുട്ടിത്തം കലർന്ന സംസാര രീതിയാണ് അനുമോളുടെ പ്രധാന ആകർഷണം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. അനുജത്തി, ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്ന നിലയിൽ കരിയർ പടുത്തുയർത്തുന്ന അനു ഹാസ്യതാരം എന്ന നിലയിലും ശ്രദ്ധേയയാണ്. ഏഴു വർഷങ്ങൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന അനു അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഡിഗ്രി പഠനം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ് അനു. സീരിയലുകൾക്ക് പുറമെ അവതാരകയായും അനുമോൾ തിളങ്ങിയിട്ടുണ്ട്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities3 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം