Connect with us

Uncategorized

“ഭാവിയിൽ ഞങ്ങളെ ഞെട്ടിച്ചുക്കൊണ്ട് നിങ്ങൾ മൂന്നാമതൊരു വിവാഹം കഴിച്ചുവെന്ന് കേൾക്കാതിരിക്കട്ടെ” ; അന്ന് ജീജ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു

Published

on

താര വിവാഹങ്ങളും, വേർപിരിയലും ഇപ്പോൾ പതിവ് കഥയാണ്. സെലിബ്രിറ്റികളുടെ വിവാഹം പോലെ തന്നെ വേർപിരിയൽ വാർത്തയും സമൂഹമാധ്യമങ്ങൾ ആഘോഷിക്കാറും ഉണ്ട്. അത്തരത്തിൽ മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അങ്ങനെയിപ്പോൾ ചർച്ചയാകുന്നു ഒന്നാണ് ആദിത്യൻ-അമ്പിളി വേർപിരിയൽ. നടൻ ആദിത്യൻ ജയന്റേയും നടി അമ്പിളി ദേവിയുടെയും വിവാഹം പ്രേക്ഷകർക്കിടെയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ആദിത്യൻ നാലാമതും വിവാഹം കഴിച്ചിരിക്കുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.

മുൻ ഭാര്യയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ചാണ് അമ്പിളിയുടെ ആദ്യ ഭർത്താവ് ആഘോഷിച്ചത്. ഇതും വലിയ വാർത്തയായിരുന്നു. ആദിത്യന്റെയും അമ്പിളിയും വേർപിരിയൽ വാർത്തകൾ ചർച്ചയാകുമ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടി ജീജാ സുരേന്ദ്രന്റെ വാക്കുകളാണ്. വിവാഹ ശേഷം ജോൺ ബ്രിട്ടാസിന്റെ ‘ജെബി ജംഗ്‌ഷൻ’ എന്ന പരിപാടിയിൽ പങ്കെടുത്ത ആദിത്യനെതിരെ ജീജാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.

സ്നേഹത്തൂവൽ എന്ന പരമ്പരയിൽ നിങ്ങളുടെ അമ്മ ഞാനായിരുന്നു. 500നു മുകളിൽ എപ്പിസോഡുകൾ ഉണ്ടായിരുന്ന ആ സീരിയലിന്റെ ലൊക്കേഷനിൽ വച്ച് ആദിത്യന്റെയും അമ്പിളിയുടെയും മാനസിക അടുപ്പം ഞങ്ങൾ മനസിലാക്കിയിരുന്നു. എന്നാൽ, രണ്ടു പേരും വേറെ വിവാഹം കഴിക്കുകയായിരുന്നു. ലോയലിനെ അമ്പിളി വേണ്ടെന്ന് വച്ചപ്പോഴും ആദിത്യൻ അമ്പിളിയെ വിവാഹം കഴിച്ചപ്പോഴും വീണ്ടും ഞങ്ങൾക്ക് സന്തോഷം തന്നെയാണ്. ഇനി ഭാവിയിൽ ഞങ്ങളെ ഞെട്ടിച്ചുക്കൊണ്ട് നിങ്ങൾ മൂന്നാമതൊരു വിവാഹം കഴിച്ചുവെന്ന് കേൾക്കാതിരിക്കട്ടെ. ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റിനു വലിയ പ്രാധാന്യമുണ്ട്. -ജീജാ പറഞ്ഞു.

എന്നാൽ, അഭിമുഖത്തിനിടെ ആശംസകൾ നേർന്നു ജീജാ രംഗത്തെത്തിയതോടെ ആദിത്യൻ രോക്ഷാകുലനാകുകയായിരുന്നു. തന്റെ ജീവിതം തകർത്തത് ഇവരാണെന്നും ആദ്യ ഭാര്യയെ അഭിനയിക്കാൻ വിളിച്ചുകൊണ്ടു പോയത് ഇവരാണെന്നും ആദിത്യൻ പറഞ്ഞു. ഇപ്പോഴിതാ, ഭര്‍ത്താവ് ആദ്യത്യനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി ഭാര്യ അമ്പിളി ദേവി രംഗത്തെത്തിയതോടെ വീണ്ടും ജീജയുടെ ഈ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ആദ്യ വിവാഹത്തിന് മുമ്പേ അമ്പിളിയും ആദിത്യനും പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകൻ അപ്പുവിനോട് ആദിത്യൻ കാണിക്കുന്ന സ്നേഹത്തിൽ വിശ്വാസമായിട്ടില്ല എന്നുമായിരുന്നു ജീജ പറഞ്ഞത്. ‘സീത’ എന്ന പരമ്പരയിൽ ഒരുമിച്ചഭിനയിക്കുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. പരമ്പരയിൽ ഇരുവരും ദമ്പതികളായിരുന്നു. മിനിസ്ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച അമ്പിളി വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2019 ജനുവരിയിലാണ് ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആ വര്‍ഷം തന്നെ ഒരു ആണ്‍കുഞ്ഞിന് അമ്പിളി ജന്മം കൊടുക്കുകയും ചെയ്തു. അമ്പിളിയുടെ ആദ്യ ബന്ധത്തിലുള്ള മകന്‍ അപ്പുവും ഇരുവര്‍ക്കുമൊപ്പമാണ് താമസം.ഇത്തവണത്തെ വിഷു ആഘോഷത്തില്‍ അമ്പിളി ദേവിയും മക്കളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ മാത്രമാണ് നടി പങ്കുവെച്ചിരുന്നത്. അന്ന് മുതല്‍ ജയന്‍ എവിടെ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു.

Uncategorized

ദിലീപിൻ്റെ മടിയിൽ ഇരുന്ന് കാവ്യയുടെ കയ്യിൽ പിടിച്ച് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

By

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നടൻ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മൂത്ത മകൾ മീനാക്ഷിയും കാവ്യയ്ക്കും ദിലീപിനുമൊപ്പം ഉണ്ടായിരുന്നു. ’ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’, എന്നാണ് ദിലീപ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി രംഗത്തെത്തിയത്.

ദിലീപിന്റെ മടിയിൽ ഇരുന്ന് അക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ കുഞ്ഞി കൈകൾ ‘അമ്മ കാവ്യയുടെ കൈകളിൽ ഭദ്രമായിരുന്നു. അരികത്ത് ആകാംഷയോടെ നോക്കി നിൽക്കുന്ന മീനാക്ഷിയും ഉണ്ടായിരുന്നു. നിലവിൽ മഹാലക്ഷ്മിക്ക് മൂന്നു വയസാണ്. പക്ഷെ ഓണച്ചിത്രങ്ങളിൽ കണ്ട ചിരിച്ച മുഖഭാവമില്ല മഹാലക്ഷ്മിക്ക്. എഴുത്തു കഴിഞ്ഞതും ചേച്ചിയുടെ തോളത്തേക്കാണ് മഹാലക്ഷ്മി ചാഞ്ഞത്. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്. 2018 വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു’, എന്നാണ് അന്ന് ദിലീപ് കുറിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പലതവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നെങ്കിലും യഥാര്‍ഥ വിവാഹവാര്‍ത്ത അന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞിരുന്നത്.

സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് കാവ്യാ മാധവൻ ആദ്യം വിവാഹിതയാകുന്നത്. 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹം നടക്കുന്നത്. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു. 1998ലാണ് ദിലീപ് മഞ്ജു വിവാഹം നടക്കുന്നത്. വിവാഹിതയായതോടെ മഞ്ജു സിനിമയില്‍ നിന്നും ഇടവേളയെടുത്തു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിന്റെ ഇടയിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. 2015ലായിരുന്നു ഇരുവരുടെയും വിവാഹ മോചനം. എന്നാല്‍, എന്താണ് വിവാഹമോചനത്തിന് കാരണം എന്ന് ഇരുവരും ഇതുവരെ എവിടെയും തുറന്നു പറഞ്ഞിട്ടില്ല.

Continue Reading

Celebrities

കണ്ണനെ കാണാൻ ഗുരുവായൂർ നടയിൽ വീണ്ടുമെത്തി ബാലാമണി, അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ആരാധകർ

Published

on

By

മഞ്ഞ സാരിയുടുത്ത് നെറ്റിയിൽ കളഭം തൊട്ട് ഗുരുവായൂരപ്പനെ കാണാനെത്തി നവ്യനായർ. ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് നാടൻ പെൺകുട്ടിയായി എത്തിയ താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാലമണി അന്നും ഇന്നും ഒരു പോലെ, ചന്തമുള്ള പെൺകൊടി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. പങ്കുവച്ച് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്.

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമാണ്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. സ്കൂൾ പഠന കാലത്തുതന്നെ നവ്യയ്ക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വന്നിരുന്നു.2001-ൽ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് നവ്യ നായർ സിനിമയിൽ തുടക്കമിടുന്നത്.

2002-ൽ ഇറങ്ങിയ നന്ദനം എന്ന സിനിമയാണ് നവ്യയുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. നന്ദനത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷക പ്രീതിനേടി. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നന്ദനത്തിലെ അഭിനയത്തിന് നവ്യയ്ക്ക് ലഭിച്ചു. ദിലീപിനോടൊപ്പമാണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഏഴ് സിനിമകളിൽ അവർ നായികാ നായകന്മാരായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം ചതുരംഗം, മമ്മൂട്ടിയോടൊപ്പം സേതുരാമയ്യർ സി ബി ഐ എന്നിവയുൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികയായി നവ്യ അഭിനയിച്ചു.

നവ്യ നായരുടെ തമിഴ് സിനിമയിലേയ്ക്കുള്ള പ്രവേശം 2004-ൽ അഴകിയ തീയേ എന്ന സിനിമയിലൂടെയായിരുന്നു. തുടർന്ന് പത്തോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2005-ൽ സൈറ, കണ്ണേ മടങ്ങുക എന്നീ സിനിമകളിലെ അഭിനയത്തിന് നവ്യ നായർ രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹയായി. 2008-ൽ ഗജ എന്ന ചിത്രത്തിലൂടെയാണ് കന്നഡ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലിംഗും ചെയ്തിട്ടുണ്ട്. മലയാളം,തമിഴ്,കന്നഡ ഭാഷകളിലായി അൻപതിലധികം സിനിമകളിൽ നവ്യ നായർ അഭിനയിച്ചിട്ടുണ്ട്.

നവ്യ നായർ 2010-ലാണ് വിവാഹിതയാകുന്നത് മുബൈയിൽ ബിസിനസ്സുകാരനായ സന്തോഷ് മേനോനായിരുന്നു വരൻ. വിവാഹത്തിനുശേഷം അഭിനയത്തിരക്കുകളിൽ നിന്നും നവ്യ നായർ തത്ക്കാലത്തേയ്ക്ക് വിട്ടുനിന്നു. നവ്യ – സന്തോഷ് ദമ്പതികൾക്ക് ഒരു മകനാണുള്ളത് പേര് സായി കൃഷ്ണ. 2012-ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് പിന്നെ നവ്യ അഭിനയിയ്ക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള ചിത്രമായ ദൃശത്തിന്റെ കന്നഡ റീമെയ്ക്കായ ദൃശ-യിലാണ് നവ്യ പിന്നീട് അഭിനയിയ്ക്കുന്നത്. വിവാഹത്തിനുശേഷം നവ്യ നായർ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരികയായുമൊക്കെ പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള നവ്യ നായർ നിരവധി വേദികളിൽ ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2015-ൽ സൂര്യ ഫെസ്റ്റിവലിൽ നവ്യ നായർ സംവിധാനം ചെയ്ത് അവരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ” വളരെ ജനപ്രീതി നേടുകയും നിരവധി വേദികളിൽ അവതരിപ്പിയ്ക്കുകയും ചെയ്തു.

Continue Reading

Celebrities

റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളുടെ കവിളിൽ കടിച്ച് വിവാദത്തിൽ, ഇപ്പോൾ ശശികലയായി കങ്കണയ്ക്കൊപ്പം കസറി ഷംന കാസിം

Published

on

By

തെലുങ്ക് ഡാൻസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. തെലുങ്ക് ചാനലായ ഇ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാൽ സന്തോഷകരമായ സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു. തുടർന്ന് വിവാദത്തില്‍ പ്രതികരണവുമായി ഷംന കാസിം രംഗത്തെത്തിയിരുന്നു. അമ്മയുടെ കവിളില്‍ കടിക്കുന്നതിന്‍റെ ഒരു ചിത്രമാണ് ഷംന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‍നമാണ്”, എന്നാണ് ചിത്രത്തിനൊപ്പമുള്ള ഷംനയുടെ കുറിപ്പ്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതെങ്കില്‍ നടിക്ക് പിന്തുണയുമായെത്തിയവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഷംനയെ കുറ്റപ്പെടുത്തുന്നവര്‍ കപട സദാചാരത്തിന്‍റെ വക്താക്കളാണെന്നായിരുന്നു ഈ വിഭാഗത്തിന്‍റെ പ്രതികരണം. അതേസമയം കങ്കണ റാണവത്തിന്റെ പുതിയ ചിത്രം തലൈവിയിൽ ഷംന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു തലൈവി. കങ്കണ നായികയായ ചിത്രത്തില്‍ നടി ഷംന ആണ് തോഴി ശശികലയുടെ റോളില്‍ എത്തിയത്
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തെത്തിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’യിലൂടെ അഭിനയരംഗത്തേക്കെത്തിയ ഷംന ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്. ‘പൂര്‍ണ്ണ’ എന്ന പേരിലാണ് തമിഴ്, തെലുങ്ക് സിനിമാമേഖലകളില്‍ ഷംന അറിയപ്പെടുന്നത്.

ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. കണ്ണൂർ സ്വദേശികളായ കാസിം,റൗലാബി എന്നിവരാണ് മാതാപിതാക്കൾ.ഷെരീഫ,ആരിഫ,ഷീന,ഷാനവാസ് എന്നിവർ മൂത്ത സഹോദരങ്ങളാണ്. കണ്ണൂർ സെയിന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

Continue Reading

Updates

Celebrities2 days ago

ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം നേടിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്...

Celebrities3 days ago

“നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്, എന്തെങ്കിലും ഇഷ്ടക്കേടുണ്ടായാൽ പറയണം” എന്ന് പ്രണവിനോട് അശ്വത്ത്, പ്രണവിൻ്റെ മറുപടി ഇങ്ങനെ!!!

ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും ആരാധകർ ഇരു കയ്യോടെയും ഏറ്റെടുത്തു കഴിഞ്ഞു....

Celebrities3 days ago

എടാ ദാസാ ഏതാ ഈ ചെറുപ്പക്കാർ!!! ചരിത്രം ആവർത്തിച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35...

Celebrities5 days ago

വിവാഹ മോചനം അല്ല, ഇരുവരും തമ്മിലുള്ളത് കുടുംബ പ്രശ്നങ്ങൾ മാത്രം: ധനുഷ് ഐശ്വര്യ വിഷയത്തിൽ ധനുഷിൻ്റെ പിതാവ്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities5 days ago

‘ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍’; മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍!! എതിർത്ത് മഞ്ജു ആരാധകരും ഉണ്ണി മുകുന്ദനും

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. എല്ലാ ഘട്ടങ്ങളിലും മഞ്ജുവിനൊപ്പം ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ മഞ്ജുവിനെതിരെ അധിക്ഷേപ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍....

Celebrities6 days ago

റേപ്പ് കൊട്ടേഷൻ ചരിത്രത്തിൽ ആദ്യം, സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട് : ദിലീപിനെതിരെ പ്രോസിക്യൂഷൻ

നടൻ ദിലീപിന് ഇത് കഷ്ടകാലമാണ്. പുതിയ സിനിമ ഇറങ്ങിയത് മുതൽ വൻ പ്രശ്നങ്ങളാണ് താരം നേരിടുന്നത്. നടിയെ ആക്രമിച്ച കേസും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ...

Celebrities1 week ago

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന, മൊബൈൽ ഓഫ് ആക്കി നാടുവിട്ടെന്ന് അഭ്യൂഹം

വ്‌ളോഗിംങിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടയാളാണ് ശ്രീകാന്ത് വെട്ടിയാർ. പ്രമുഖ യൂട്യൂബർ ആയും സിനിമകളിൽ അഭിനയിച്ചും ശ്രീകാന്ത് വെട്ടിയാർ(Sreekanth Vettiyar) ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എന്നാൽ താരത്തിനെതിരെ വന്ന മീ ടൂ...

Celebrities1 week ago

മൂന്ന് മാസം മുൻപ് വരെ ‘ധനുഷ് എൻ്റെ മാത്രം സ്വന്തം’ എന്ന് പോസ്റ്റ് ചെയ്തിരുന്ന ഐശ്വര്യ: വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities1 week ago

ഉപ്പും മുളകുമല്ല, ഇനി “എരിവും പുളിയും”, ഫ്രെഡിയും കുടുംബവും ആരാധകർക്കിടയിലേക്ക് എത്തി

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ...

Celebrities1 week ago

അഹാന നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി ഹൻസു, ഇതുപോലൊരു സഹോദരിയെ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ

കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല...

Trending