Connect with us

Kollywood

നിറങ്ങളിൽ നൃത്തമാടി അമല പോൾ !! താരത്തിന്റെ ഹോളി ആഘോഷം-ചിത്രങ്ങള്‍

Published

on

എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് അമല. മലയാളി ആണെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരം തിളങ്ങിയത്. ഹോളി ആഘോഷങ്ങള്‍ കഴിഞ്ഞ് രണ്ട് ദിവസമായെങ്കിലും അതിന്റെ ഹങ്ങോവര്‍ ഇനിയും മാറിയിട്ടില്ല നടി അമല പോളിന്. ആഘോഷ ചിത്രങ്ങള്‍ പങ്കുവക്കുന്നതും അമല ആഘോഷിക്കുകയാണ്. വെളുത്ത വസ്ത്രം നിറയെ നിറങ്ങാളാല്‍ നിറഞ്ഞ്, സന്തോഷത്തിലാറാടി നില്‍ക്കുന്ന അമല പോളിനെ ചിത്രങ്ങളില്‍ കാണാം.

മുംബൈയിലായിരുന്നു അമല പോളിന്റെ ഹോളി ആഘോഷം. ജുഹുവിലെ റാസ്ബെറി റൈനോസെറോസില്‍ നിരവധി സെലിബ്രിറ്റികളാണ് ഹോളി ആഘോഷിച്ചത്.

https://www.instagram.com/p/B9l26rvjQPh/

‘ആടൈ’ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ റിലീസിനായുള്ള​ തയ്യാറെടുപ്പിലാണ് അമല പോള്‍. നെറ്റ് ഫ്ളിക്സില്‍ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്റ്റോറീസി’ന്റെ തെലുങ്ക് റീമേക്കില്‍ മറ്റൊരു ബോള്‍ഡ് കഥാപാത്രമായെത്തുകയാണ് അമല. കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ല്‍ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗപതി ബാബുവും ഈ സെഗ്മെന്റില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. റോണി സ്ക്രൂവാലയാണ് സീരിസ് നിര്‍മ്മിക്കുന്നത്.

അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരായിരുന്നു ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലെ സംവിധായകര്‍. കൂട്ടത്തില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സെഗ്മെന്റില്‍ ആയിരുന്നു കെയ്റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കെയ്റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്ബരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരണ്‍ ജോഹര്‍ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകര്‍.

Kollywood

അല്ലുവിന്റെ സിനിമകഥകളെ ഓർമിപ്പിക്കുന്ന പ്രണയ കഥ, താജ് മഹലിനു മുന്നിൽ സന്തോഷ വാർത്തയുമായി അല്ലുവും സ്നേഹയും

Published

on

മലയാളികൾ ഏതെങ്കിലും ഒരു അന്യഭാഷാ നടനെ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ടെങ്കിൽ അത് അല്ലു അർജുനെ മാത്രമാണ്. മല്ലു അർജുൻ എന്നാണ് മലയാളികൾ അദ്ദേഹത്തെ വിളിക്കുന്ന പേര്. ഒരുകാലത്ത് മറ്റ് നടന്മാർക്ക് ആഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നു അല്ലുവിനെ റേഞ്ച്. ഇപ്പോഴിതാ തന്റെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാമിലൂടെയാണ് അല്ലു തന്റെ പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നത്. താജ്മഹലിന് മുൻപിൽ വെള്ള വസ്ത്രങ്ങൾ ധരിച്ച സ്നേഹയുടെയും അല്ലുവിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കൂടെ സ്നേഹത്തോടെ ഒരു കുറിപ്പും. “പത്താം വിവാഹ വാർഷിക ആശംസകൾ ക്യൂട്ടി. എത്ര സുന്ദരമായ 10 വർഷങ്ങൾ. ഇനിയും ഒത്തിരി വർഷങ്ങൾ വരാനിരിക്കുന്നു” എന്നാണ് താരം കുറിച്ചത്.

സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ. ഒരു സിനിമാ കഥ പോലെയാണ് അല്ലുവിന്റെയും സ്നേഹയുടെയും പ്രണയവും വിവാഹവുമെല്ലാം. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകളിൽ അത്തരത്തിലുള്ള സീനുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇത് സംഭവിക്കും എന്ന് കരുതിയിരുന്നില്ല എന്നാണ് അല്ലു പറഞ്ഞത്.

അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി സ്നേഹ തിരിച്ചെത്തിയപ്പോഴാണ് അല്ലുവിനെ കാണുന്നത്. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധം ആദ്യം വീട്ടുകാരുടെ എതിർപ്പ് നേരിടേണ്ടി വന്നു. എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും.

എതിർപ്പുകൾക്ക് ഒടുവിൽ അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന അല്ലുവും സ്നേഹയും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു​ അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.

വിജേത എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അല്ലു ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അര്‍ജുന്‍ അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രമാണ്. 2004ല്‍ പ്രര്‍ശനത്തിനെത്തിയ ആര്യ എന്ന ചിത്രമാണ് അഭിനയജീവിത്തിലെ വഴിത്തിരിവിന് കാരണമായ ചിത്രം. യുവാക്കള്‍ക്കിടയില്‍ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ഈ ചിത്രത്തിലൂടെ അദ്ധേഹത്തിന് കഴിഞ്ഞു. അതിന് ശേഷം അല്ലുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അങ്ങ് വൈകുണ്ഠപുരത്താണ് അല്ലു അവസാനമായി അഭിനയിച്ച ചിത്രം.

Continue Reading

Celebrities

വീട്ടിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തി, സന്തോഷം പങ്കുവെച്ച് സൂര്യ, കുഞ്ഞതിഥിയെ വരവേറ്റ് താരകുടുംബം

Published

on

By

തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് കാര്‍ത്തിയും സൂര്യയും. കോളിവുഡില്‍ സഹോദരങ്ങളായ നിരവധി താരങ്ങളുണ്ട് , പക്ഷേ സൂര്യയേയും കാര്‍ത്തിയേയും ഒരുപോലെയാണ് തമിഴ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. താരങ്ങളുടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം കോളിവുഡില്‍ ഹിറ്റുകള്‍ സമ്മാനിച്ചതാണ്. ഇപ്പോഴിതാ താര കുടുംബത്തില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത പുറത്തു വരികയാണ്. കാര്‍ത്തി വീണ്ടും അച്ഛനായി എന്നതാണ് സന്തോഷ വാര്‍ത്ത.

താരത്തിന് ഒരു മകള്‍ കൂടിയുണ്ട്. ഇപ്പോഴിതാ ഒരു മകന്‍ കൂടി ജനിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ കാര്‍ത്തിയേയും സൂര്യയേയും സ്‌നേഹിക്കുന്ന നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. 2011 ലായിരുന്നു കാര്‍ത്തിയുടെ വിവാഹം താര നിബിഡമായി ആഘോഷിച്ചത്. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജിനിയാണ് താരത്തിന്റെ ഭാര്യ. 2013ലാണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. മകള്‍ ഉണ്ടായ വാര്‍ത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും അച്ഛനായ സന്തോഷവും ആരാധകര്‍ സന്തോഷത്തോടു കൂടിയാണ് സ്വീകരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ കാര്‍ത്തി തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ഒരു സന്തോഷം നിറഞ്ഞ കുറിപ്പിലൂടെയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്.
സുഹൃത്തുക്കളെ ഇന്ന് എനിക്കൊരു ആണ്‍ കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും ഈ സന്ദര്‍ഭത്തില്‍ മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ കുടുംബത്തിന് വേണം’- കാര്‍ത്തി സന്തോഷ വാര്‍ത്ത പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് കാര്‍ത്തി സന്തോഷ വാര്‍ത്ത പങ്കിട്ടത്. സൂര്യയും കാര്‍ത്തിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ കാര്‍ത്തിയുടെ പോസ്റ്റിന് താഴെ സെലിബ്രിറ്റികള്‍ അടക്കം ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകള്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ഭാര്യ സിനിമ മേഖലയുമായി ബന്ധം ഉള്ള ആളല്ല. എന്നാല്‍ സഹോദരന്‍ സൂര്യ വിവാഹം ചെയ്തിരിക്കുന്നത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ജ്യോതികയെയാണ്. താരങ്ങള്‍ക്ക് ഒരു മകനും മകളും ആണ് ഉള്ളത്.

കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. കാര്‍ത്തിയുടെ മകളുടേ പേര് ഉമയാള്‍ എന്നാണ്. മകളുടെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മകന്റെ പേര് എന്തായിരിക്കും എന്നും ആരാധകര്‍ ആകാഷയിലാണ്. കുഞ്ഞിന്റെ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് കാര്‍ത്തി ഫാന്‍സ് ഇപ്പോള്‍.

നടന്‍ ശിവകുമാര്‍ അണ് കാര്‍ത്തിയുടേയും സൂര്യയുടേയും പിതാവ്,2007-ല്‍ മികച്ച വിജയം നേടിയ തമിഴ് ചിത്രം പരുത്തിവീരന്‍ എന്ന സിനമയിലുടെയാണ് കാര്‍ത്തി സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു അദ്ദേഹത്തിന് ഫിലിംഫെയര്‍ തുടങ്ങിയ പല അംഗീകാരങ്ങളും ലഭിച്ചിരുന്നു.

ആയിരത്തില്‍ ഒരുവന്‍, പൈയ്യ, നാന്‍ മഹാന്‍ അല്ല, സിരുതെയ് എന്നി ചിത്രങ്ങളിലുടേ തമിഴകത്തിലെ നായക പദവിയിലേക്ക് ഉയര്‍ന്നു.തുടര്‍ച്ചയായ അഞ്ചു ചിത്രങ്ങള്‍ വന്‍ ഹിറ്റ് ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങള്‍ വന്‍ പരാജയം ആയിരുന്നു. വീണ്ടും താരം കോളിവുഡില്‍ പിടിച്ചു കയറി.

Continue Reading

Exclusive

21 ന്റെ നിറവില്‍ വിജയ്-സംഗീത പ്രണയം ! ആശംസകളുമായി ആരാധകര്‍

Published

on

By

അന്യ ഭാഷ നടന്മാരില്‍ മലയാളത്തില്‍ ഏറ്റവും ആരാധക പിന്‍ ബലമുള്ള നടന്‍ ഏതാണെന്ന് ചോദിച്ചാല്‍ 80% ആളുകള്‍ വിജയുടെ പേര് ആയിരിക്കും പറയുക.ആരാധകര്‍ താരത്തെ ഏറെ സ്‌നേഹത്തോടെ വിളിക്കുന്നത് ഇളയ ദളപതി എന്നാണ്. കോളിവുഡിലെ പോലെ തന്നെ താരത്തിന്റെ സിനിമകള്‍ കേരളത്തിലും വന്‍ റിലീസ് ആയിട്ടാണ് എത്താറുള്ളത്. കോളിവുഡിലേ പോലെ തന്നെ താരത്തിന് ഇതര ഭാഷകളിലും നിരവധി ആരാധകരുണ്ട്. അടുത്തിടെ ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി വിജയ് പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വിജയ് ക്കുറിച്ച് സന്തോഷകരമായ ഒരു കാര്യം കൂടി വന്നിരിക്കുകയാണ്.
വിജയിയുടെ വിവാഹ വാര്‍ഷികമാണ് അത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. സിനിമയില്‍ വന്ന സമയത്ത് തന്നെ ആരാധിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ച സൂപ്പര്‍ നായകനാകുകയായിരുന്നു വിജയ്. താരത്തിന്റെ സന്തോഷ ദിനത്തില്‍ യഥാര്‍ഥ പ്രണയ കഥ കൂടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയാണ്.

1999 ഓഗസറ്റ് 25 നായിരുന്നു വിജയ് വിവാഹിതനായത്. സംഗീത സോമലിംഗമാണ് താരത്തിന്റെ ജീവിത സഖി. ഇരുവരുടേയും 21 ാം വിവാഹ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്. താരത്തിന് ഒരു മകനും മകളുമുണ്ട്. 2000 ല്‍ ലണ്ടനില്‍ വച്ചാണ് മകന്‍ ജാസന്‍ സഞ്ജയ് ജനിക്കുന്നത്, താരത്തിന്റെ മകള്‍ ദിവ്യ സാക്ഷ 2005 ല്‍ ചെന്നൈയിലും ജനിച്ചു. മകന്‍ സിനിമയില്‍ അതിഥി വേഷത്തിലെത്തിയെങ്കിലും പിന്നീട് വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുകയാണ്. തമിഴ് സിനിമ മേഖലയില്‍ ഇരവരേ ക്കുറിച്ച് യൊതുരു വിധ ഗോസിപ്പുകളും ഉണ്ടായിട്ടില്ല. പക്ഷെ ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ തവണ ആഘോഷിച്ചിട്ടുള്ളതാണ്. ശ്രീലങ്കന്‍ സ്വദേശിനിയാണ് സംഗീത. വിജയിയുടെ കടുത്തൊരു ആരാധിക ആയിരുന്നു, ഇരുവരും 1996 ലാണ് കണ്ടുമുട്ടുന്നത്. സിനിമ മേഖലയില്‍ ആരാധികമാരെ വിവാഹം കഴിച്ച ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് വിജയ്.

ഈ ലോക്ഡൗണ്‍ കാലത്ത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.3 കോടി രൂപ സംഭാവനയായി നല്‍കിയും താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.തമിഴ് സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ അദ്ദേഹം ഫിലിം എംേബ്ലായീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ സഹായ നിധിയിലേക്ക് 25 ലക്ഷവും നല്‍കിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബുകളും നിരവധി സഹായങ്ങള്‍ സംസ്ഥാനത്ത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താരം ഐസൊലേഷനില്‍ കഴിയുന്ന സഹ താരം സഞ്ജീവിന് ഭക്ഷണം എത്തിച്ച് ആരാധകരെ അമ്പരപ്പിച്ചിരുന്നു. സ്വയം ഫ്‌ലാറ്റില്‍ ഐസൊലേഷനില്‍ പോകുകയും ഭാര്യയോട് മക്കളെ കൂട്ടി സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ പറയുകയും ചെയ്തതോടെ താരം ഭക്ഷണത്തിന് ബുദ്ധിമുട്ടി. ഈ സമയത്താണ് വിജയ് വിളിച്ച് കാര്യങ്ങള്‍ തിരക്കിയത്. തുടര്‍ന്ന് അദ്ദേഹം ഭക്ഷണം എത്തിച്ചു കൊടുക്കുകയായിരുന്നു.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews6 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al