Bollywood
സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പം അമലാ പോള്‍ ബോളിവുഡിലേക്ക്! വിശേഷം പങ്കുവെച്ച് താരം

സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമ ലോകം കീഴടക്കിയ നായികയാണ് അമല പോൾ. തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി അഭിനയ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല പോള്‍ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഈടാക്കി ചില ഗോസ്സിപ്പുകൾക്കും വിവാദങ്ങൾക്കും ഇടയിൽ പെട്ടിരുന്നു യെങ്കിലും താരം അതൊന്നും വകവെച്ചിരുന്നില്ല താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡിലെ പഴയകാല താരം പര്‍വീണ്‍ ബാബിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ് നടി അമലാ പോള്‍ ആണ് പര്‍വീണ്‍ ബാബിയുടെ വേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പമാണ് അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഇത്.
‘ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്‌ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ വെച്ച് ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണിത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും’ എന്നാണ് ഈ ചിത്രത്തെ കുറിച്ച് അമലാ പോള്‍ വ്യക്തമാക്കിയത്. താരത്തിന്റെ അച്ഛൻ ഈയിടെയാണ് മരണപ്പെട്ടത്.
അതേസമയം പര്‍വീണ്‍ ബാബിയുടെ കഥ സിനിമയാണോ വെബ് സിരീസാണോ എന്ന കാര്യത്തില്‍ പ്രഖ്യാപനം വന്നിട്ടില്ല. ഇത് വെബ് സീരീസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ബോളിവുഡിലെത്തുന്ന താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Bollywood
‘സുന്ദരിയായ ഭാര്യയുള്ള ഒന്നിനും കൊള്ളാത്ത നടൻ’; കമന്റിന് ചുട്ട മറുപടി നൽകി അഭിഷേക് ബച്ചൻ

മികച്ച രീതിയിൽ തനിക്കെതിരായ ട്രോളുകൾ രസിക്കാനും വേണ്ടി വന്നാൽ അതിന് മറുപടി നൽകാനും മടിക്കാത്ത ഒരു ചലച്ചിത്ര താരമാണ് അഭിഷേക് ബച്ചൻ. അങ്ങനെ ഒരു ട്രോളിന് അഭിഷേക് ബച്ചൻ നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
“അർഹതയില്ലാത്ത സുന്ദരിയായ ഭാര്യ” ഉള്ള “ഒന്നിനും കൊള്ളാത്ത” നടൻ എന്ന് അഭിസംബോധന ചെയ്‌ത ട്രോളിനാണ് താരം മറുപടി നൽകിയിരിക്കുന്നത്. വളരെ രൂക്ഷമായ ഭാഷയിലാണ് താരം ട്രോളിനു മറുപടി നൽകിയിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ ദി ബിഗ് ബുളിന്റെ റിലീസിനായി കാത്തിരിപ്പിലാണ് അഭിഷേക് ബച്ചൻ. ഈ ചിത്രത്തിന്റെ ട്രെയിലർ അഭിഷേക് ബച്ചൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അഭിഷേക് ബച്ചന്റെ ഈ പോസ്റ്റിനു താഴെയാണ് ഒരാൾ മോശമായ കമന്റ് പോസ്റ്റ് ചെയ്‌തത്. “നിങ്ങൾ ഒന്നിനും കൊള്ളാത്ത ആളാണ്… വളരെ സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചു എന്നതാണ് നിങ്ങളിൽ അസൂയ തോന്നാനുള്ള ഒരേയൊരു കാരണം.’ എന്നായിരുന്നു കമന്റ്.

‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. ഇക്കാര്യം നിരവധി പേരെ ടാഗ് ചെയ്തിട്ടുള്ളതിനാൽ നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കിയുള്ളവർ അവരുടെതായ ജീവിതവുമായി സമാധാനത്തോടെ ജീവിക്കുകയാണ്. ഇനി ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങൾക്കറിയുമായിരിക്കും.’ -എന്നാണ് ഇതിനു മറുപടിയായി അഭിഷേക് കമന്റ് ചെയ്‌തു.
പരിഹാസത്തോടെയുള്ള അഭിഷേകിന്റെ ഈ കമന്റ് വൈറലായതോടെ കമന്റ് ചെയ്തയാൾ അത് ഡിലീറ്റ് ചെയ്തു. ഗംഭീരം എന്നായിരുന്നു അഭിഷേകിന്റെ മറുപടിയെ ആരാധകർ പ്രശംസിച്ചത്. 2007ലാണ് ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായിയെ അഭിഷേക് ബച്ചൻ വിവാഹം ചെയുന്നത്. ആരാധ്യ എന്ന ഒരു മകളും ഇവർക്കുണ്ട്.
മാർക്കറ്റ് മാനിപുലേറ്റർ ഹർഷദ് മേത്തയുടെയും 1992 ലെ സ്റ്റോക്ക് മാർക്കറ്റ് അഴിമതിയുടെയും കഥ പറയുന്ന ചിത്രമാണ് ബിഗ് ബുൾ. കുക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അജയ് ദേവ്‌ഗണാണ്. ഏപ്രിൽ എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇലിയാന ഡി ക്രൂസ്, സോഹം ഷാ, നികിത ദത്ത, രാം കപൂർ, മഹേഷ് മഞ്ജരേക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോളിവുഡ് സിനിമാ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. സിനിമയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ഇവരുടെ മകൾ ആരാധ്യയും സോഷ്യൽ മീഡിയ താരമാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Bollywood
ഐശ്വര്യയെ അമ്പരപ്പിച്ച് ആരാധ്യയുടെ ഡാൻസ്, മകളെ കെട്ടിപ്പിടിച്ച് അമ്മ

കാണാൻ ഐശ്വര്യ റായെ പോലുണ്ട്, ഐശ്വര്യ റായാണെന്നാ അവളുടെ വിചാരം ഇങ്ങനുള്ള കമന്റുകൾ ഒന്നും ഒരിക്കൽ പോലും കേൾക്കാത്തവർ ചുരുക്കമായിരിക്കും. സൗന്ദര്യം എന്നതിൻ്റെ മൂർത്തീഭാവമാണ് ഐശ്വര്യ റായ്. ലോകത്തിൽ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നാണ് ഐശ്വര്യയെ പലരും പറയുന്നത്. 1994ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ വിജയി കൂടിയായിരുന്നു താരം. 1997-ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു നടിയുടെ ആദ്യ ചിത്രം.
സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിക്കുകയുണ്ടായി. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു.
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചത്. തുടർന്ന് ആരാധ്യ ജനിച്ചതോടെ മകളായിരുന്നു ഐശ്വര്യയുടെ ലോകം. ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്” ജയ ബച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
View this post on Instagram
ഇപ്പോൾ ഐശ്വര്യയുടെയും മകളുടെയും ഒരുമിച്ചുള്ള ഡാൻസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐശ്വര്യയുടെ ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മകളും തകർപ്പൻ നൃത്തവുമായി വേദി കീഴടക്കിയത്. അഭിഷേക് ബച്ചൻ-പ്രിയങ്ക ചോപ്ര സിനിമയായ ‘ദോസ്താന’യിലെ ‘ദേശി ഗേൾ’ ഗാനത്തിനൊപ്പമാണ് ഇവർ ചുവട് വച്ചത്. അമ്മയുടെ ചുവടുകൾ നോക്കി അതേപോലെ പകർത്തിയാണ് ഒമ്പതുകാരിയായ ആരാധ്യ നൃത്തം ചെയ്യുന്നത്. മകളുടെ നൃത്തം കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെ കഴിവുകൾ മകൾക്കും ഉണ്ട് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.
Bollywood
അഭിനയരംഗത്തേക്ക് മറ്റൊരു താരപുത്രി കൂടി, കലാഭവൻ നവാസിന്റെയും രഹ്‌നയുടെയും മകൾ സിനിമയിലേക്ക്

മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മറ്റൊരു താരപുത്രി കൂടി. മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ കലാഭവൻ നവാസിന്‍റെയും ഭാര്യയും നടിയുമായ രഹ്നയുടേയും മകള്‍ നഹറിൻ നവാസ് നായികയായി എത്തുന്നു. ‘കൺഫെഷൻസ് ഓഫ് എ കുക്കൂ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ജനുവരി 8ന് പ്രൈം റീൽസ് ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ജയ് ജിഥിന്‍ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘നസീമ’ എന്ന പ്രധാന കഥാപാത്രമായാണ് നഹറിൻ അഭിനയിക്കുന്നത്. ഒരു അനാഥാലയത്തിൽ കഴിയുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് സിനിമ. നടി ദുർഗകൃഷ്ണയാണ് കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലെ മറ്റൊരു നായിക. ജേർണലിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായാണ് ദുർഗ വേഷമിടുന്നത്.
ചിത്രത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത് ദിനേശ് നീലകണ്ഠനാണ്. ആന്റണി ജോ, രാജ്കുമാര്‍ എന്നിവര്‍ ഛായാഗ്രഹണവും ടിനു കെ. തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ട്വന്റി ത്രീ ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവിന്ദ്രന്‍ ആണ് നിര്‍മ്മാണം. മകൾ സിനിമയിലേക്ക് അരങ്ങേറുന്ന വിവരം നവാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്. “പ്രിയരേ, ഞങ്ങളുട മകൾ നഹറിൻ “നസീമ”എന്ന പ്രധാന കഥാപാത്രമായി എത്തുന്ന കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമ പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8ന് റിലീസ് ചെയ്യുകയാണ്. കൂടെയുണ്ടാവണം” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ കൊല്ലം ജനുവരി മുതല്‍ മലയാള സിനിമകള്‍ക്ക് മാത്രമായി എത്തിയ ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. എല്ലാ വെള്ളിയാഴ്ചയും ഒരു പുതിയ മലയാള ചിത്രം എന്ന അവകാശവാദവുമായി എത്തിയിരിക്കുന്ന ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, സൈജു കുറുപ്പ്, മിയ ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിച്ച ‘ഗാര്‍ഡിയന്‍’ എന്ന സിനിമ പ്രൈം റീല്‍സിലൂടെ ആദ്യം റിലീസ് ചെയ്ത സിനിമ.
മലയാള സിനിമാ ലോകത്ത് ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അബൂബക്കര്‍ എന്ന നടന്‍റെ മകനാണ് നവാസ്. നവാസിന്‍റെ ഭാര്യ രഹ്നയും നടിയാണ്. ഇപ്പോൾ ആ അഭിനയ പാരമ്പര്യം അടുത്ത തലമുറയിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായും നായകനായും സഹനടനായും തിളങ്ങിയ വ്യക്തിയാണ് നവാസ്. സഹതാരമായിരുന്ന രഹ്നയുമായി 2002 ലായിരുന്നു നവാസിന്റെ പ്രണയ വിവാഹം. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടിയിലെ അവതാരകനാണ് ഇപ്പോൾ നവാസ്. നവാസിന്‍റെ സഹോദരന്‍ ആയ നിയാസും മഴവില്‍ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. മിനി സ്ക്രീനനില്‍ കൂടാതെ നിരവധി സിനിമകളിലും നിയാസ് അഭിനയിച്ചിട്ടുണ്ട്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം
You must be logged in to post a comment Login