Connect with us

Celebrities

അഹാന നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി ഹൻസു, ഇതുപോലൊരു സഹോദരിയെ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ

Published

on

കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല അമ്മയും സമൂഹമാധ്യമങ്ങളിൽ മിന്നും താരമാണ്. കൂട്ടത്തിൽ ഹൻസിക ആണ് എല്ലാവരുടെയും ഫേവറേറ്റ്. ഇളയ മകൾ ആയത് കൊണ്ട് തന്നെ എല്ലാ സഹോദരികളും കൊഞ്ചിച്ചാണ് താരത്തെ വളര്തിന്നത്. ഇപ്പോൾ സഹോദരി ഹൻസികയ്ക്ക് ലാപ്ടോപ്പ് സർപ്രൈസ് ആയി നൽകിയിരിക്കുകയാണ് അഹാന കൃഷ്ണ. സർപ്രൈസ് ആയി ഗിഫ്റ്റ് കൊടുക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും അത് ഹൻസികയ്ക്ക് ആകുമ്പോൾ അതിലേറെ സന്തോഷമെന്നും അഹാന പറയുന്നു.

‘സർപ്രൈസ് ഇഷ്ടമുള്ള ആളാണ് ഹൻസു. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്, വളരെ എക്സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക. അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്. അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്സ്‌പ്രഷനിടുന്ന അനിയത്തിക്കുട്ടിയാണ് അവൾ.’ ‘അനിയത്തിക്കു മാത്രമല്ല കൂട്ടുകാർക്കും സർപ്രൈസ് കൊടുക്കുന്ന ആളാണ് ഞാൻ. അപ്പോള്‍ അവരുടെ പ്രതികരണവും റെക്കോർഡ് ചെയ്യും. കുറച്ചു നിമിഷത്തേക്കാണെങ്കിലും അവരുടെ മുഖത്ത് മിന്നി മറയുന്ന സന്തോഷം കാണാൻ പ്രത്യേക ഭംഗിയാണ്.’–അഹാന പറയുന്നു. ‘2014ൽ ഞാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് ആണ് അവൾ ഓൺലൈൻ ക്ലാസിന് എടുക്കുന്നത്. ഉടൻ മരിക്കും എന്നതാണ് ആ ലാപ്ടോപ്പിന്റെ അവസ്ഥ. അവൾക്കും പുതിയൊരു ലാപ് വേണമെന്ന ആഗ്രഹമുണ്ട്. മാത്രമല്ല എഡിറ്റിങും ഹന്‍സികയ്ക്ക് ഇഷ്ടമാണ്.

ഗോൾഡൻ നിറത്തിലുള്ള മാക്ക് ബുക്ക് ആണ് അഹാന തിരഞ്ഞെടുത്തത്. എഡിറ്റിങിലൊക്കെ നല്ല താൽപ്പര്യമുള്ള കുട്ടിയാണ് ഹൻസികയെന്നും അതിനാൽ ഈ സമ്മാനം ഏറെ പ്രയോജനപരമാവുമെന്നും അഹാന വിഡിയോയിൽ പറയുന്നു. അടുത്തിടെ ഹൻസികയ്‌ക്കെതിരെ ഫേക്ക് അകൗണ്ടുകൾ ഉണ്ടാക്കി അപമാനിക്കാൻ ശ്രമിക്കുന്നത് സഹോദരികൾ ചൂണ്ടിക്കാട്ടിയിരുന്നു. ദിയയും അഹാനയും വളരെ രോഷത്തോടെയാണ് ഇത്തരം പ്രവർത്തികൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സാധാരണ ഇത്തരം പ്രവർത്തികൾ കാര്യമായി എടുക്കാത്തയാളാണ് താൻ, പക്ഷെ അനുജത്തിമാരെ, പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹൻസികയെ തൊട്ടുകളിച്ചാൽ, മുഖം ഇടിച്ചു പരത്തും എന്ന് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത്തരക്കാർക്ക് ഇതിലൂടെ എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്നാണ് ദിയയുടെ ചോദ്യം. ഇരുവരും സഹോദരിക്കെതിരെയുള്ള പേജുകളുടെ സ്ക്രീൻഷോട്ട് സഹിതമാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടിരിക്കുന്നത്.

ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കുടിലതന്ത്രമാണതെന്നും അഹാന പറയുന്നു. അയാളുടെ വീട്ടുകാരെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും ഇത്തരം ചിന്താഗതിപുലർത്തുന്നയാൾക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ് എന്നും അഹാന ചോദിക്കുന്നുണ്ട്. ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയാത്ത വിധമായതിനാൽ പേജ് കണ്ടുപിടിക്കണമെങ്കിൽ സെർച്ച് ചെയ്യുകയെ വഴിയുള്ളൂ. ഹൻസിക ഹേറ്റേഴ്‌സ് എന്ന പേരിലാണ് പേജ്. പക്ഷെ അഹാനയും സുഹൃത്തുക്കളും പരിചയക്കാരും മറ്റുള്ളവരും ചേർന്ന് ‘റിപ്പോർട്ട്’ ചെയ്തതിൽ പിന്നെയും ആ പേജ് തുടർന്നു. സംഭവം സ്റ്റോറി ആക്കി അഹാന പോസ്റ്റ് ചെയ്തതിൽ പിന്നെ 34 പോസ്റ്റുകൾ എന്നത് അഞ്ചായി ചുരുങ്ങി. ഡിലീറ്റ് ചെയ്തതല്ല, ആർകൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ് അതെന്ന് അഹാന പറഞ്ഞു.

Celebrities

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

Published

on

By

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം ചട്ടമ്പി. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു ‘മെസ്സേജ്’ അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാൻ പറ്റുന്ന ഒരു ‘ഓട്ടോമേറ്റഡ് സിസ്റ്റം’ ഒരുക്കിയിരുന്നത് വളരെ കൗതുകകരം ആയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം പോസ്റ്റർ അഭ്യർതനകളാണ് നിറഞ്ഞത്. മലയാളം സിനിമ ചരിത്രത്തിൽ ഇത്രെയും കൗതുകമേറിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപനം ഇതാദ്യമായിട്ടാണ് . സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ് .

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചട്ടമ്പി. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

സാധാരണ രീതിയിൽ നിന്നും മാറി, നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും , തീക്കനലും ഉള്ള പോസ്റ്ററിൽ, കരിങ്കൽ കൊണ്ട് ചട്ടമ്പി എന്ന് എഴുതിയിരിക്കുന്നു. എന്തായാലും ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് ചിത്രം പറയുന്നത്. സിറാജ് , സന്ദീപ് , ഷനിൽ , ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ , ചമയം റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. ആതിര ദിൽജിത്ത് ആണ് സിനിമയുടെ പി ആർ ഓ. ചട്ടമ്പി ഉടൻ തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

Continue Reading

Celebrities

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

Published

on

By

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ തമ്മിൽ പ്രണയത്തിലാകുന്നതും അവർക്കിടയിലുള്ള പിണക്കങ്ങളുമാണ് ഷോർട്ഫിലിം സംസാരിക്കുന്നത്. അനഘയും സ്വിയയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇരുവരും അതിമനോഹരമായി തങ്ങളുടെ വേഷങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഷോർട്ഫിലിമിന്റെ സംവിധായിക മോനിഷ മോഹന്‍ മേനോന്‍ ആണ്. വലിയൊരു സിനിമ എടുക്കുന്നതിന് മുൻപുള്ള ഒരു ട്രെയ്‌ലർ ആയാണ് മോനിഷ ഈ ഷോർട്ട് ഫിലിം എടുത്തിരിക്കുന്നത് എന്നാണ് അഭിമുഖങ്ങളിൽ താരം പറഞ്ഞിരിക്കുന്നത്.

സിനിമയുടെ നിര്‍മ്മാണം വിബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിമല്‍ ടികെയാണ്. ജിതിന്‍ സ്റ്റാനിസ്ലോസ് ആണ് ഛായാഗ്രഹം. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും വിനു ഉദയ് സംഗീതവും ഒരുക്കിയിരിക്കുന്നു. കലാസംവിധാനം അപര്‍ണയാണ്. കോസ്റ്റിയും ഒരുക്കിയത് മൃദുല്‍ സുപേക്കര്‍ ആണ്. അരവിന്ദ് ബാബുവിന്റേതാണ് സൗണ്ട് ഡിസൈന്‍. വിനായക് ശശികുമാറാണ് പാട്ടുകളെഴുതിയിരിക്കുന്നത്. ബെസ്റ്റ് അശോക്, സേതു കല്യാണി, എമി എഡ് വിന്‍ എന്നിവരാണ് പാടിയിരിക്കന്നത്. പവി ശങ്കര്‍ ടൈറ്റില്‍ ഡിസൈനും ഉജിത് ലാല്‍ വിഎഫ്എക്‌സും ആസിഫ് ഇസ്‌മൈല്‍ ഡിഐയും ചെയ്തിരിക്കുന്നു.

വീഡിയോ ഇറങ്ങി ചുരുങ്ങിയ കാലത്തിനിടയിൽ 1 മില്യണിന് മേലെ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വൈബീ എന്ന യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും വളരെ പോസിറ്റിവ് ആണ്. ‘പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. ഇഷ്ടങ്ങൾ എന്നും ഇഷ്ടങ്ങൾ അത് തിരിച്ചറിയുന്ന കാലം വിദൂരമല്ലന്നുറപ്പ്. എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഓരോ സീൻസും. ഓരോ പിന്നണി പ്രവർത്തകർക്കും സ്നേഹം’ എന്നാണ് അശ്വിൻ വിജയ് എന്നയാൾ കമന്റ് ചെയ്യുന്നത്. മനസ്സ് നന്നായാൽ മതി. സ്നേഹം സത്യം ആണെങ്കിൽ അതിൽ പല വർണങ്ങളും കാണാൻ കഴിയും. ഉയരെ പറക്കുക ചിറകുകൾ വീശി പറക്കുക. നല്ലതേ വരുള്ളൂ എന്നാണ് മറ്റൊരു കമന്റ്.

പ്രണയത്തിന്റെ വിപ്ലവം, പറയാൻ മടിക്കുന്നത്, മറ്റൊരാളെ ഭയക്കുന്നത്, ഉള്ളിൽ കൊണ്ട് നടന്ന് വീർപ്പുമുട്ടുന്നതിലുപരി, ഇതെല്ലാം നോർമൽ ആകട്ടെ ഇവിടെയും എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതുപോലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു നിറയുന്നത്. സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ വരുന്നുണ്ട് എന്നത് തന്നെ വളരെ സന്തോഷം തരുന്ന കാര്യമാണ്.

 

Continue Reading

Celebrities

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

Published

on

By

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും ഒരു അത്ഭുതം ആയിരുന്നു. അതിൽ ഉപരി സഹജീവികളോടുള്ള താരത്തിന്റെ കരുതലും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. നിലവിൽ ബിഗ് ബോസിലെ മികച്ച മത്സരാത്ഥികളിൽ ഒരാളാണ് അപർണ. ഈയടുത്ത് നടന്ന ഒരു ടാസ്കിലെ ലീഡർ കൂടിയാണ് താരം. സിംപിൾ ആയിട്ടുള്ള വസ്ത്ര രീതിയും സംസാരവും എല്ലാം മലയാളികൾക്ക് നന്നേ ഇഷ്ടപ്പെട്ട മട്ടാണ്.

Click Here For Entri App

ബിഗ് ബോസ് വീട്ടിൽ എല്ലാവരും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ മലയാളികൾക്കിടയിൽ ചർച്ചയായതും അപർണയുടെ പേര് തന്നെയാണ്. ഒരു വിദേശിയായിട്ട് പോലും പച്ച മലയാളത്തിലാണ് അപർണ സഹ മത്സരാർത്ഥികളോട് സംസാരിക്കുന്നത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മലയാളികളെ ഓൺലൈൻ ലേണിങ് ആപ് ആയ എൻട്രിയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അപർണ ടീച്ചർ ഷോയുടെ റൂളുകളെ ബഹുമാനിച്ച് മലയാളത്തിൽ തന്നെ സംസാരിക്കുകയായിരുന്നു. ഇതൊക്കെ കൂടതെ അപർണയുടെ വസ്ത്ര രീതിയും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തനി മലയാളി പെൺകുട്ടിയെയാണ് അപർണ വീട്ടിൽ പെരുമാറുന്നത്.

ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു. വിദേശി ആണെങ്കിലും കേരളത്തെയും മലയാളത്തെയും ഹൃദയത്തോട് ചേർക്കുന്നയാളാണ് അപർണ. സമയം കിട്ടുമ്പോഴെല്ലാം താരം കേരളത്തിലേക്ക് ഓടിയെത്താറുണ്ടായിരുന്നു.

നിലവിൽ ബിഗ് ബോസ് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് അപർണ. ടാസ്കുകളിൽ മുന്നിട്ട് നിൽക്കുകയും ജനപ്രീതി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ടോപ് 5 മത്സരാർഥികളിൽ ഒരാൾ അപർണ ആയിരിക്കും എന്നാണ് പലരും പ്രവചിക്കുന്നത്.

Continue Reading

Updates

Celebrities1 week ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities2 weeks ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities1 month ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities2 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Celebrities2 months ago

അതിക്രൂരമായ കൊലപാതകങ്ങൾ! കൊലയാളിയെ തിരഞ്ഞ് അനൂപ് മേനോൻ! ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് ട്രെയ്‌ലർ

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ...

Celebrities3 months ago

കശ്മീരിന് പകരം ലത മതിയെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, ഇന്ത്യയുടെ വാനമ്പാടി ഇനി ഓർമ

പതിറ്റാണ്ടുകളോളം സംഗീത പ്രേമികളുടെ മനസ്സിൽ ഭാവങ്ങളുടെ നാദമഴ പെയ്യിച്ച ഇന്ത്യയുടെ ഒരേയൊരു വാനമ്പാടി ലത മ​ങ്കേഷ്കർ (92) (Lata Mangeshkar) അന്തരിച്ചു. മുംബൈ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു...

Celebrities3 months ago

“ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കി പറയണം”: ദിലീപ് കേസിൽ അശ്വതി

സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(Aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും...

Celebrities3 months ago

ഒത്തുകൂടി ഭാവനയും സംയുക്തയും ഗീതു മോഹൻദാസും, മഞ്ജു എവിടെയെന്ന് ആരാധകർ

മലയാള സിനിമയിൽ ഒരുപിടി നല്ല സൗഹൃദങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മഞ്ജു വാരിയരും (Manju Warrier) ഗീതു മോഹന്‍ദാസും ഭാവനയും (Bhavana) സംയുക്താ വർമയും പൂർണ്ണിമ ഇന്ദ്രജിത്തും തമ്മിലുള്ളത്....

Celebrities3 months ago

“നല്ല പണി കൊടുക്കും എന്ന് ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും” വാദങ്ങൾ നിരത്തി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ . സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ...

Celebrities4 months ago

“ദുബായിൽ നിന്നും ഷൂട്ട് കഴിഞ്ഞ് വന്ന എന്നെയും അമ്മേയെയും എന്തോ മോശം ചെയ്തു വന്നവരായി മുദ്ര കുത്തി, ഇത് എഴുതുമ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്”: തുറന്ന് പറച്ചിലുമായി അനുശ്രീ

മലയാളികളുടെ മനസ്സിൽ ഒരു ഡയമണ്ട് നെക്‌ലേസായി കയറിക്കൂടിയ നടിയാണ് അനുശ്രീ. ഒത്തിരി നല്ല കഥാപാത്രങ്ങൾ അനുശ്രീ അഭിനയിച്ച് മികച്ചതാക്കിയിട്ടുണ്ട്. ഇപ്പോൾ അഭിനയം തുടങ്ങുന്ന സമയത്ത് താനും തന്റെ...

Trending

instagram takipçi satın al