Connect with us

Latest News

ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്‌ : അടാര്‍ ലവ് ഫിലിം ഡീഗ്രേഡ് ചെയ്യുന്നവര്‍ ഒന്നോര്‍ക്കുക…

Published

on

മാണിക്യ മലരായ പൂവേ എന്ന ഒറ്റ ഗാനത്തിലെ കണ്ണിറുക്കള്‍ മൂലം ദേശീയ ശ്രദ്ധ വളരെയേറെ ആകര്‍ഷിച്ച “ഒരു അടാര്‍ ലവ് ” എന്ന സിനിമ ഏറെ കാലത്തിനു ശേഷം വാലെന്റൈന്‍സ് ഡേയില്‍ നാലു ഭാഷകളിലായി റിലീസ് ചെയ്തിരുന്നു . ചിത്രത്തിലെ ഏതാനം ഗാനങ്ങളിലൂടെ പ്രിയ വാരിയര്‍ , റോഷന്‍ , നൂറിന്‍ എന്നിവര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച അഭിനേതാക്കളാണ് . സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഡീഗ്രേഡിംഗ് തുടങ്ങിയെന്നു പറഞ്ഞു ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലു രംഗത്ത് വന്നിരുന്നു.എന്നാല്‍ റിലീസിന് ശേഷമുള്ള നെഗറ്റീവ് റിവ്യൂസ്‌ എല്ലാം ആരോ മനപ്പൂര്‍വം ചെയ്യുന്നതാണ് എന്നാരോപിച്ച് ഒമര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് .

 

ഒമര്‍ ലുലു ഫെയിസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിങ്ങനെ “അടാര്‍ ലവ് ഫിലിം ഡീഗ്രേഡ് ചെയ്യുന്നവര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ തകര്‍ത്തെറിയുന്നത് ഒരു സിനിമയെ മാത്രമല്ല പുതു തലമുറയുടെ സിനിമ സ്വപ്നങ്ങളെ കൂടിയാണ്. എന്നാല്‍ ഒമര്‍ പോസ്റ്റ്‌ ചെയ്തതിന് താഴെ ട്രോള്‍ മഴ തീര്‍ത്തു ആരാധകര്‍ കമന്റ്‌ ബോക്സ്‌ നിറക്കുകയായിരുന്നു. ഹൈപ്പ്‌ ക്രിയേറ്റ്‌ ചെയ്ത്‌ സോഷ്യൽ മീഡിയ വഴി തള്ളിയ കൊണ്ട്‌ കാര്യമില്ല. ഓവർ റേറ്റ്ഡ്‌ ആയ എല്ലാ സിനിമകളെയും ജനം തള്ളിക്കളയുമെന്ന രീതിയില്‍ ആയിരുന്നു കമന്റുകളില്‍ ഏറെയും.

പ്രതീക്ഷയുടെ അമിതഭാരം മൂലം ശരാശരി ചിത്രങ്ങള്‍ പോലും പരാജയത്തിലേക്ക് പോകുന്ന കാഴ്ചയാണ് നമ്മള്‍ ഈയിടെയായി കണ്ടു കൊണ്ടിരിക്കുന്നത്. ഇത്രയേറെ ഹൈപ്പ് ഒന്നും കൊടുക്കാതെ കുറച്ചു പുതുമുഖങ്ങള്‍ മാത്രമഭിനയിച്ച ഒരു കൊച്ചു റൊമാന്റിക്‌ ചലച്ചിത്രമെന്ന നിലക്ക് “ഒരു അടാര്‍ ലവ്നെ” കണ്ടാല്‍ ഏവര്‍ക്കും ഇഷ്ട്ടപെടുമെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട് .

Click to comment

You must be logged in to post a comment Login

Leave a Reply

Celebrities

ജീവിതത്തില്‍ സന്തോഷം തന്നവള്‍ ; ഹണിമൂണ്‍ ചിത്രങ്ങളുമായി റോഷന്‍ ബഷീര്‍

Published

on

By

കൗമാരക്കാരനായ വില്ലനായി മലയാള സിനിമയില്‍ കടന്നു വന്ന താരമാണ് റോഷന്‍ ബഷിര്‍. അടുത്തിടെയായിരുന്നു താരം വിവാഹിതനായത്. സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴിതാ താരം ഹണിമൂണ്‍ കാല ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. മികച്ച സ്വീകാര്യതയാണ് ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നത്. ഷിയാസ് കരീം അടക്കം നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകള്‍ അറിയിക്കുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് നിരവധി താര വിവാഹങ്ങളായിരുന്നു നടന്നത്. വിവാഹ നിശ്ചയത്തിന് ശേഷമാണ് റോഷന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഫര്‍സാനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് എന്‍ഗേജ്ഡ് എന്ന് താരം അറിയിച്ചത്.ഷിയാസ് കപ്പിള്‍സ് ഗോള്‍ എന്നാണ് കമന്റ് നല്‍കിയത്.

കൊച്ചി ഗ്രാന്‍ഡ് ഹയാറ്റിലും മറ്റുമായാണ് ഹണിമൂണ്‍ ആഘോഷിച്ചത്. കോവിഡ് കാലമായതിനാല്‍ താരങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലൊന്നും പോകാന്‍ സാധിച്ചില്ല. കേരളത്തില്‍ തന്നെയാണ് അതു കൊണ്ട് ഒഴിവുകള്‍ വേളകള്‍ ആഘോഷിച്ചത്. അടുത്തിടെ കുടുംബമൊത്ത് തലശ്ശേരിയില്‍ പോയ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ബഷീറിന്റെ സഹോദരിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മറ്റേതൊരു വ്യക്തിയെക്കാളും ഭാര്യയ്ക്ക് നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയും എന്നാണ് താരം ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറി ക്കഴിഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് രംഗത്ത് എത്തിയിട്ടുള്ളത്.

ഭാര്യ ഫര്‍സാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്ന റോഷനെയാണ് ചിത്രത്തില്‍ കാണുന്നത്. എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയതാണ് ഭാര്യ ഫര്‍സാന. പ്രണയ വിവാഹമല്ല തന്റേതെന്ന് താരം വിവാഹ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പറഞ്ഞിരുന്നു.

രണ്ടു പേരുടേയും കുടുംബമൊത്ത് ചേര്‍ന്ന് വിവാഹം തീരുമാനിക്കുകയായിരുന്നുവെന്നും മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചു മകള്‍ കൂടിയാണ് ഫര്‍സാന എന്നും റോഷന്‍ അറിയിച്ചിരുന്നു. റോഷന്റെ സഹോദരിയും ഫര്‍സാനയും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നുവെന്നും അതു കൊണ്ട് തന്നെ ഫര്‍സാനയെ തനിക്ക് പരിചയമുണ്ടെന്നും റോഷന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.16-08-2020 ന് ആയിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിലെ വരുണ്‍ പ്രഭാകര്‍ വിവാഹിതനായിരിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ എത്തിയ റോഷന്‍ ആ ഒരു ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതനായി. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത് പക്ഷെ താരത്തിന്റെ കരീയര്‍ മാറ്റി മറിച്ചത് ദൃശ്യമായിരുന്നു.
ഫര്‍സാനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റോഷനൊപ്പമുള്ള ചിത്രങ്ങളും വിവാഹ ചിത്രങ്ങളും ഫര്‍സാനയും പങ്കു വച്ചിട്ടുണ്ട്.
റോഷന്‍ പങ്കു വച്ച ചിത്രങ്ങളില്‍ ഫര്‍സാനയുടെ ലുക്കും മികച്ചതാണെന്ന് ആരാധകര്‍ കമന്റില്‍ എഴുതിയിട്ടുണ്ട്.

Continue Reading

Latest News

പ്രിമീയര്‍ പദ്മിനിയുടെ പുതിയ വെബ് സീരീസ്: പാലക്കാടന്‍ തമ്പിയായി ഷാജു ശ്രീധർ

Published

on

ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ നോബി, അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി അഖില്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം പ്രീമിയര്‍ പദ്മിനി. അനൂപ് ബാഹുലേയന്‍ ആയിരുന്നു ലോക്ക് ഡൌണ്‍ അപാരതയുടെയും പിന്നീട് വന്ന വെബ് സീരീസുകളായ ‘അണ്‍ലോക്ക് അപാരത’യുടെയും ‘സുനിയുടെ മോന്‍റെയും’ സംവിധായകന്‍. കാര്‍ കാര്‍ഡിയാക് കെയറിന്‍റെ ബാനറില്‍ പ്രവീണ്‍ പി ജെ ആണ് നിര്‍മ്മാണം.

ഇപ്പോഴിതാ പ്രിമീയര്‍ പദ്മിനിയുടെ ഏറ്റവും പുതിയ വെബ് സീരീസായ പാലക്കാടന്‍ തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമ താരം ഷാജു ശ്രീധര്‍ ആണ് പാലക്കാടന്‍ തമ്പിയായി എത്തുന്നത്.  ഷാജു വിന്‍റെ മാസ്സ് കൂൾ ലുക്കിലുള്ള പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. റോസ്സ് മേരി ലില്ലു ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലായാള സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ  അഞ്ചാം പാതിരയിൽ താരം മികച്ച വേഷം ഷാജു കൈകാര്യം ചെയ്തിരുന്നു. അനൂപ് ബാഹുലേയന്‍ തന്നെ ആണ് പാലക്കാടന്‍ തമ്പിയുടെയും സംവിധായകന്‍.

നേരത്തെ ഒരു ചാനല്‍ ഷോയില്‍ ഷാജു ശ്രീധര്‍ പാലക്കാടന്‍ ശൈലിയില്‍ സംസാരിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അതിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് പുതിയ സീരീസിന്‍റെ  ടൈറ്റില്‍ പുറത്ത് വന്നിരിക്കുന്നത്. മുകേഷ് വിഷ്ണു തിരക്കഥ എഴുതുന്ന പാലക്കാടന്‍ തമ്പിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ചന്ദ്രന്‍ ആണ്. മനു അശോകന്‍ ആണ് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Celebrities

പ്രകൃതിയെ സ്‌നേഹിക്കാന്‍ അവളെ പഠിപ്പിക്കും ; മകളോടൊത്തുള്ള സന്തോഷനിമിഷം പങ്കിട്ട് ദിവ്യ ഉണ്ണി

Published

on

By

ജീവിതത്തിലെ ഓരോ നിമിഷങ്ങളും മകളോടൊത്ത് ആഘോഷിക്കുന്ന തിരക്കിലാണ് നടി ദിവ്യ ഉണ്ണി. അടുത്തിടെയായി താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളില്‍ ഏറെയും മകള്‍ ഐശ്വര്യയെ ക്കുറിച്ചുള്ളതാണ്. ദിവ്യയുടെ രണ്ടാമത്തെ വിവാഹത്തില്‍ ഉള്ള മകളാണ് ഐശ്വര്യ. മകള്‍ പിറന്നശേഷം താരം നൃത്ത രംഗത്ത് സജീവമാണ്. സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അമേരിക്കന്‍ സ്വന്തമായി നടത്തുന്ന നൃത്ത വിദ്യാലയത്തില്‍ താരത്തിന് നിരവധി വിദ്യാര്‍ത്ഥികളും ഉണ്ട്. ആദ്യ വിവാഹത്തില്‍ പിറന്ന മകള്‍ മീനാക്ഷിയുടേയും മകന്റെയും വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ദിവ്യ പങ്കുവയ്ക്കാറുണ്ട്.യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരിലാണ് ദിവ്യയുടെ നൃത്തവിദ്യാലയം അറിയപ്പെടുന്നത്.

മകള്‍ ഐശ്വര്യയുമൊത്ത് പങ്കുവയ്ക്കാറുളള ചിത്രങ്ങളില്‍ താരം മനോഹരമായ വരികളും എല്ലായ്‌പ്പോഴും ചേര്‍ക്കാറുണ്ട്. ഇത്തവണയും നടി ആ പതിവ് തെററിച്ചിട്ടില്ല. ലോക ഓസോണ്‍ ഡേയിലാണ് താരം ഈ ചിത്രം പങ്കുവച്ചത്. മകളെ എടുത്തുയര്‍ത്തിയാണ് ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്.
നമുക്ക് ഭൂമിയില്‍ സൗ മ്യമായി ചവിട്ടാം. നമ്മുടെ കുട്ടികളില്‍ നിന്ന് അവരുടെ എല്ലാ നാളെയും കടം എടുക്കാം എന്നാണ് താരം കുറിച്ചത്. നേച്ചര്‍ ഹാഷ്ടാഗുകള്‍ പങ്കുവച്ചാണ് ചിത്രം ദിവ്യ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന് കമന്റുകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. അടുത്തിടെ മകളെ എടുത്തു കൊണ്ട് നൃത്ത വേഷത്തില്‍ നില്ക്കുന്ന ചിത്രവും ദിവ്യ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മകളുടെ കൗതുകകരമായ കണ്ണുകളെ ക്കുറിച്ചാണ് ദിവ്യ എഴുതിയത്.

ദേശീയ എഞ്ചിനീയര്‍ ദിനത്തില്‍ വീട്ടില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയര്‍മാരുമായി സ്നേഹ ചിത്രം പങ്കുവച്ച താരത്തിന്റെ പോസ്റ്റ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ അനിയത്തി വിദ്യയും ഭര്‍ത്താവും, ദിവ്യ ഉണ്ണിയുടെ ഭര്‍ത്താവുമാണ് വീട്ടിലെ എന്‍ജിനീയര്‍മാര്‍.വിവാഹ ശേഷം വിദ്യ ഉണ്ണി സിനിമയില്‍ സജീവമല്ല. സോഷ്യല്‍ മീഡിയ വളരെ സജീവമായ വിദ്യ ഉണ്ണി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദ്യ വിവാഹത്തില്‍ സ്വരചേര്‍ച്ചകള്‍ ഉണ്ടായത് രണ്ടു മക്കള്‍ പിറന്ന ശേഷമായിരുന്നു. പി

2017 ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായുള്ള ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി പുതിയജീവിതത്തിലേക്ക് കടന്നത്. ആ ബന്ധത്തില്‍ താരത്തിന്റെ രണ്ടു മക്കളും ദിവ്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ദിവ്യ വിവാഹ ശേഷമാണ് അഭിനയത്തോട് വിട പറഞ്ഞത്. പിന്നീട് കുടുംബസമേതം അമേരിക്കയില്‍ തന്നെയായിരുന്നു താമസം. അഭിനയം മാറ്റി വെച്ചുവെങ്കിലും താരം നൃത്ത രംഗത്ത് സജീവമായിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്തി അധികം താമസമില്ലാതെ തന്നെ താരം വീണ്ടും വിവാഹിതയായി.ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു അരുണ്‍ താരത്തെ വിവാഹം ചെയ്ത്. അരുണ്‍ കുമാര്‍ മണികണ്ഠന്‍ എന്നാണ് ഭര്‍ത്താവിന്റെ യഥാര്ത്ഥ പേര്.

Continue Reading

Updates

Exclusive2 hours ago

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പേർളി മാണി!!!

പേർളി മാണി  ആദ്യത്തെ കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. ഈ ലോക്ഡൗൺ കാലത്താണ് താരം  ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ മെറ്റേണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ...

Exclusive17 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive23 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities1 day ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Trending