Connect with us

Kollywood

നടി സ്‌നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍

Published

on

സിനിമാലോകത്ത് വളരെയധികം ആരാധകരുള്ള  താരദമ്പതികളായിരുന്നു പ്രസന്നയും സ്നേഹയും. പ്രസന്ന വളരെ തിരക്കുള്ള നായകനായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രസന്ന ആദ്യമായി മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് ബിഗ്ഗ് ബ്രദർ. പൃഥ്വിരാജിനൊപ്പം അഭിനയിച്ച സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ പ്രസന്ന നിരവധി പ്രെശംസ നേടിയെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു സ്‌നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി. നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ധനുഷിന്റെ പാട്ടാസ് പൊങ്കലിന് റിലീസ് ചെയ്ത ചിത്രം വലിയ വിജയം സ്വന്തമാക്കിയിരുന്നു. ഇതിനിടെ താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

2012 ലായിരുന്നു താരവിവാഹം. ഇരുവര്‍ക്കും വിഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. 2008 ലാണ് സ്‌നേഹയും പ്രസന്നയും ആദ്യം പരിചയപ്പെടുന്നത്. സ്നേഹ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്ന പ്രസന്നയെ സ്നേഹയുടെ നിര്‍ദ്ദേശപ്രകാരം മാറ്റിയിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് 2009 ല്‍ പുറത്തിറങ്ങിയ ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

രണ്ടാമത്തെ കണ്‍മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരദമ്പതികളായ പ്രസന്നയും സ്നേഹയും. പരമ്പരാഗതമായി നടത്തി വന്നിരുന്ന വളക്കാപ്പ് ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു വീണ്ടുമൊരു കുഞ്ഞതിഥി വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് താരദമ്പതികള്‍ പുറംലോകത്തോട് പറഞ്ഞത്. ഇപ്പോഴിതാ ഇരുവര്‍ക്കും ഒരു മകള്‍ പിറന്നിരിക്കുകയാണ്. പ്രസന്ന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

 

പിങ്ക് നിറമുള്ള കുഞ്ഞിന്റെ ഷൂ ഫോട്ടോയാക്കി ആ ചിത്രം പങ്കുവെച്ച താരം ‘മാലാഖ എത്തിയിരിക്കുകയാണ്’ എന്ന ക്യാപ്ഷനും കൊടുത്തിരുന്നു. മാത്രമല്ല ഈ ഫോട്ടോയ്ക്ക് പിന്നില്‍ അവ്യക്തമായി ആശുപത്രിയില്‍ കിടക്കുന്ന സ്നേഹയെയും കാണാം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സൂചിപ്പിച്ച് കൊണ്ടാണ് പ്രസന്ന പങ്കുവെച്ച ചിത്രമെന്നാണ് കരുതുന്നത്. പ്രസന്നയുടെ പോസ്റ്റിന് താഴെ താരദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.

Exclusive

21 ന്റെ നിറവില്‍ വിജയ്-സംഗീത പ്രണയം ! ആശംസകളുമായി ആരാധകര്‍

Published

on

By

അന്യ ഭാഷ നടന്മാരില്‍ മലയാളത്തില്‍ ഏറ്റവും ആരാധക പിന്‍ ബലമുള്ള നടന്‍ ഏതാണെന്ന് ചോദിച്ചാല്‍ 80% ആളുകള്‍ വിജയുടെ പേര് ആയിരിക്കും പറയുക.ആരാധകര്‍ താരത്തെ ഏറെ സ്‌നേഹത്തോടെ വിളിക്കുന്നത് ഇളയ ദളപതി എന്നാണ്. കോളിവുഡിലെ പോലെ തന്നെ താരത്തിന്റെ സിനിമകള്‍ കേരളത്തിലും വന്‍ റിലീസ് ആയിട്ടാണ് എത്താറുള്ളത്. കോളിവുഡിലേ പോലെ തന്നെ താരത്തിന് ഇതര ഭാഷകളിലും നിരവധി ആരാധകരുണ്ട്. അടുത്തിടെ ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി വിജയ് പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വിജയ് ക്കുറിച്ച് സന്തോഷകരമായ ഒരു കാര്യം കൂടി വന്നിരിക്കുകയാണ്.
വിജയിയുടെ വിവാഹ വാര്‍ഷികമാണ് അത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. സിനിമയില്‍ വന്ന സമയത്ത് തന്നെ ആരാധിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ച സൂപ്പര്‍ നായകനാകുകയായിരുന്നു വിജയ്. താരത്തിന്റെ സന്തോഷ ദിനത്തില്‍ യഥാര്‍ഥ പ്രണയ കഥ കൂടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയാണ്.

1999 ഓഗസറ്റ് 25 നായിരുന്നു വിജയ് വിവാഹിതനായത്. സംഗീത സോമലിംഗമാണ് താരത്തിന്റെ ജീവിത സഖി. ഇരുവരുടേയും 21 ാം വിവാഹ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്. താരത്തിന് ഒരു മകനും മകളുമുണ്ട്. 2000 ല്‍ ലണ്ടനില്‍ വച്ചാണ് മകന്‍ ജാസന്‍ സഞ്ജയ് ജനിക്കുന്നത്, താരത്തിന്റെ മകള്‍ ദിവ്യ സാക്ഷ 2005 ല്‍ ചെന്നൈയിലും ജനിച്ചു. മകന്‍ സിനിമയില്‍ അതിഥി വേഷത്തിലെത്തിയെങ്കിലും പിന്നീട് വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുകയാണ്. തമിഴ് സിനിമ മേഖലയില്‍ ഇരവരേ ക്കുറിച്ച് യൊതുരു വിധ ഗോസിപ്പുകളും ഉണ്ടായിട്ടില്ല. പക്ഷെ ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ തവണ ആഘോഷിച്ചിട്ടുള്ളതാണ്. ശ്രീലങ്കന്‍ സ്വദേശിനിയാണ് സംഗീത. വിജയിയുടെ കടുത്തൊരു ആരാധിക ആയിരുന്നു, ഇരുവരും 1996 ലാണ് കണ്ടുമുട്ടുന്നത്. സിനിമ മേഖലയില്‍ ആരാധികമാരെ വിവാഹം കഴിച്ച ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് വിജയ്.

ഈ ലോക്ഡൗണ്‍ കാലത്ത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.3 കോടി രൂപ സംഭാവനയായി നല്‍കിയും താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.തമിഴ് സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ അദ്ദേഹം ഫിലിം എംേബ്ലായീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ സഹായ നിധിയിലേക്ക് 25 ലക്ഷവും നല്‍കിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബുകളും നിരവധി സഹായങ്ങള്‍ സംസ്ഥാനത്ത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താരം ഐസൊലേഷനില്‍ കഴിയുന്ന സഹ താരം സഞ്ജീവിന് ഭക്ഷണം എത്തിച്ച് ആരാധകരെ അമ്പരപ്പിച്ചിരുന്നു. സ്വയം ഫ്‌ലാറ്റില്‍ ഐസൊലേഷനില്‍ പോകുകയും ഭാര്യയോട് മക്കളെ കൂട്ടി സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ പറയുകയും ചെയ്തതോടെ താരം ഭക്ഷണത്തിന് ബുദ്ധിമുട്ടി. ഈ സമയത്താണ് വിജയ് വിളിച്ച് കാര്യങ്ങള്‍ തിരക്കിയത്. തുടര്‍ന്ന് അദ്ദേഹം ഭക്ഷണം എത്തിച്ചു കൊടുക്കുകയായിരുന്നു.

Continue Reading

Celebrities

കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി ”നോട്ട്ബുക്കി” ലെ നായകനും ഭാര്യയും ; ബേബി ഷവര്‍ ചിത്രങ്ങള്‍

Published

on

By

സ്‌കൂള്‍ കാലത്തിന്റെ പ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷക ഹൃദയം കീഴടക്കിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ആിയിരുന്നു നോട്ട്ബുക്ക്. ചിത്രത്തിലെ നായകന്‍ സ്‌കന്ദ അശോക് ആയിരുന്നു. താരത്തിനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സ്‌കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലാണ് ശിഖയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ നടന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വിവാഹശേഷം താരം ശിഖയുമൊത്തുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

കന്നട താരമാ സ്‌കന്ദയെ മലയാളികള്‍ ഏറ്റെടുത്തത് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു.
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സ്‌കന്ദ തന്റെ അഭിനയജീവിതത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പാര്‍വതി തിരുവോത്ത്, റോമ, സുരേഷ്‌ഗോപി, ദേവന്‍ എന്നിവരായിരുന്നു. ഊട്ടിയിലുള്ള ഒരു ബോര്‍ഡിങ്ങ് സ്‌കൂളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. വിവാഹത്തിനുമുന്‍പ് അമ്മയാകുന്ന ഒരു വിദ്യാര്‍ത്ഥിയെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. മികവുറ്റ തിരക്കഥ ആണെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ അത്രയ്ക്ക് വിജയം കണ്ടില്ല.

നോട്ട്ബുക്ക് എന്ന ചിത്രത്തിന് ശേം പിന്നീട് വികെ പ്രകാശ് ചിത്രം ‘പോസിറ്റീവ്’, ശ്യാമപ്രസാദ് ചിത്രം ‘ഇലക്ട്ര’ എന്നിവയിലും സ്‌കന്ദ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിലും സ്‌കന്ദ ഒരു പിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്‌കന്ദ അഭിനയിച്ച മല്ലി മല്ലി, കല്യാണി, ചാരുലത, യു ടേണ്‍ എന്നീ സിനിമകളും ഏറെ പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. 2017ല്‍ താരം സീരിയല്‍ അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു. താരത്തിന്റെ ‘രാധാ രമണ’ എന്ന സീരിയല്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Continue Reading

Celebrities

മഹാലക്ഷ്മി മോഹിനി ആയി ഇപ്പോള്‍ ക്രിസ്റ്റീനയും !!! പുതിയ ചിത്രങ്ങള്‍ ട്രെന്‍ഡിങ്ങില്‍

Published

on

By

ഒരുകാലത്ത് മലയാള സിനിമയില്‍ വളരെ സജീവമായിരുന്ന നായികയായിരുന്നു മോഹിനി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍ നായകന്മാരുടെ നായികയായി മോഹിനി തിളങ്ങിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന മറ്റുള്ള എല്ലാ നടിമാരെ പോലെ മോഹിനിയും വിവാഹശേഷം കുടുംബജീവിതവുമായി മാറി നില്‍ക്കുകയായിരുന്നു. പിന്നീട് ഒരു നീണ്ട ഇടവേള എടുത്ത് താരം തിരിച്ചു വന്നെങ്കിലും സജീവമായിരുന്നില്ല.

ക്രിസ്തുമതം സ്വീകരിച്ച താരം നടത്തിയ നിരവധി പ്രഭാഷണങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം താരം കുടുംബവുമൊത്ത് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് കുടുംബജീവിതത്തില്‍ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് കുടുംബ ജീവിതത്തിലെ തിരക്കുകള്‍ കാരണം സിനിമയില്‍ സജീവമായില്ല. അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ മോഹിനി പ്രത്യക്ഷെപ്പടാറുണ്ടായിരുന്നുള്ളൂ. മലയാള സിനിമയില്‍ മോഹന്‍ലാല്‍, ജയ,റാം ദിലീപ് തുടങ്ങിയ നിരവധി താരങ്ങളുടെ നായികയായി 90 കളില്‍ തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴത്തെ പേര് ക്രിസ്റ്റിന മോഹിനി ശ്രീനിവാസന്‍,യഥാര്‍ത്ഥ പേരായ മഹാലക്ഷ്മി എന്ന പേര് മാറ്റിയാണ് ഇത് സ്വീകരിച്ചത്. ഇപ്പോഴിതാ താരത്തിന്റെ കുടുംബ സമേതമുള്ള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയിയലൂടെ പുറത്ത് വരികയാണ്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ദേയമായത്.താരത്തിന്റെ ഭര്‍ത്താവിന്റെ പേര് ഭരത് പോള്‍ കൃഷ്ണസ്വാമി എന്നാണ്, അനിരുദ്ധ് മെക്കിള്‍ ഭരത്, അദ്വൈത് ഗബ്രിയേല്‍ ഭരത് എന്നിവരാണ് മക്കള്‍. അമേരിക്കയിലെ വ്യവസായി ആണ് ഭര്‍ത്താവായ ഭരത് പോള്‍ കൃഷ്ണസ്വാമി.

Continue Reading

Updates

Exclusive15 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive21 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities22 hours ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Celebrities3 days ago

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍...

Trending