Connect with us

Exclusive

പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി !! ചിത്രങ്ങൾ കാണാം

Published

on

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഷീല. മേക്കപ്മാൻ, തതോന്നി, മായാബസാർ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചുട്ടുണ്ട് . എല്ലാ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു താരം. ഇപ്പൊ ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വരന്‍. ബുധനാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ കൊണ്ട് നടി തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ദിവസം പുതിയൊരു ജീവിതവുമാണ്. എന്ന് നടി ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചു.

The day for us is special.A time beyond compare ..The joy we feel deep in our hearts..A new day ,a new life together ❤️#Married

Posted by Sheela on Thursday, March 12, 2020

പൂവേ ഉനക്കാഗെ എന്ന തമിഴ് ചിത്രത്തിലൂടെ 1996 ല്‍ ബാലനടിയായിട്ടാണ് ഷീല വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് അല്ലു അര്‍ജുന്‍ നായകനായിട്ടെത്തിയ പരഗു എന്ന ചിത്രത്തില്‍ നായികയായിട്ടെത്തിയതോടെയാണ് ഷീല തെന്നിന്ത്യയില്‍ വലിയതായി ശ്രദ്ധിക്കപ്പെടുന്നത്.ഈ ചിത്രം മലയാളത്തില്‍ കൃഷ്ണ എന്ന പേരില്‍ മൊഴി മാറ്റി എത്തിയിരുന്നു.

പിന്നീട് ഷീല മലയാളത്തില്‍ മായബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2011 ല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഷീല സിനിമാലോകത്ത് നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ല്‍ ഹൈപ്പര്‍ എന്ന ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.

Exclusive

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

Published

on

By

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷം ചെയ്യാന്‍ സാധിച്ചത് തന്നെ സംബന്ധിച്ച് സ്വപ്ന തുല്യമായ കാര്യമാണ് എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ മനസ് തുറന്നിരിക്കുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഫ്രീയായപ്പോഴാണ് വീണ്ടും സിനിമയിലേക്ക് വരണം എന്ന ആഗ്രഹാമുണ്ടയത് എന്നാണ് മല്ലിക പറയുന്നത്.

സാറാസിലെ കഥാപാത്രം കണ്ട് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും അതിനെല്ലാം നന്ദി പറയേണ്ടത് ജൂഡിനോടാണെന്നും മല്ലിക പറയുന്നു. ‘ആഗ്രഹിച്ചത് അമ്മ വേഷങ്ങള്‍ തന്നെയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ വേഷങ്ങള്‍ ചെയ്യണമെന്ന അതിമോഹം ഉണ്ടായിരുന്നു. ജയറാമിന്റെയും ദിലീപിന്റെയും അമ്മയുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒപ്പം ചില നല്ല വേഷങ്ങളും കിട്ടി. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് സാറാസിലെ അമ്മച്ചിയുടേത്. ആ സിനിമയ്ക്ക് ശേഷം ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയും അഭിനന്ദിച്ചു. ജൂഡിനോടാണ് അതിനെല്ലാം നന്ദി പറയേണ്ടത്.’ -മല്ലിക പറഞ്ഞു.

‘ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിന് എന്നോടൊരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് രാജു എന്നെ വിളിക്കുന്നത്. സിനിമാ കാര്യമാകില്ല എന്നായിരുന്നു എന്റെ ഊഹം. എന്നാല്‍, എന്റെ പ്രതീക്ഷകളെല്ലാം തെറ്റി. അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ചാണ് അന്ന് എന്നോട് പറഞ്ഞത്. കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷമാണ് എനിക്ക്. അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. ലാലിന്‍റെ അമ്മയാകുമ്പോള്‍ സ്വാഭാവികമായിട്ടും രാജുവിന്റെ അമ്മൂമ്മയാകും. വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത്.’ -മല്ലിക പറഞ്ഞു.

ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവച്ചാണ് താരം ബ്രോ ഡാഡിയുടെ ഷൂട്ടിംഗുമായി മുന്‍പോട്ട് പോയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്‌ ബ്രോ ഡാഡിയെന്നു മുന്‍പ് പൃഥ്വി പറഞ്ഞിട്ടുണ്ട്. മീനാ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി, മീനാ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്ര൦ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്ര൦ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

Continue Reading

Exclusive

എന്ത് പറഞ്ഞാലും എന്റെ മോളുടെ അമ്മയാണ് മഞ്ജു, ആ മാന്യതയും ബഹുമാനവും ഞാന്‍ കൊടുക്കണം -വൈറലായി ദിലീപിന്റെ അഭിമുഖം

Published

on

By

മിമിക്രി വേദികളില്‍ നിന്നും മലയാള സിനിമയിലെത്തി മലയാളികളുടെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സംവിധാന സഹായിയായാണ് ദിലീപ് ആദ്യമായി സിനിമാ മേഖലയിലെത്തുന്നത്. സംവിധായകന്‍ കമലിന്റെ അസോസിയേറ്റായാണ് ദിലീപ് തന്റെ കരിയര്‍ ആരംഭിച്ചത്. ചെറിയ ചില വേഷങ്ങള്‍ അവതരിപ്പിച്ചാണ് ദിലീപ് ആദ്യമായി ക്യാമറയ്ക്ക് മുന്‍പിലെത്തിയത്. സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ നായകനായ ദിലീപ് കോമഡി നടന്‍ എന്ന പേരില്‍ ശ്രദ്ധ നേടി. പിന്നീട് മലയാള സിനിമയ്ക്ക് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ദിലീപ് മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി മാറി.

കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്ന നായകന്മാരില്‍ പ്രധാനിയായി മാറിയ താരം കൂടിയാണ് ദിലീപ്. കല്യാണ രാമന്‍, പറക്കും തളിക, പഞ്ചാബി ഹൗസ്, മീശ മാധവന്‍ എന്നീ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതുണ്ട്. വ്യത്യസ്തമായ വേഷപകര്‍ച്ചകളിലൂടെ മ,മലയാളികളെ ചിരിപ്പിക്കുന്ന ദിലീപ്, മലയാള സിനിമയിലെ കമല്‍ ഹാസന്‍ എന്നാണ് അറിയപ്പെടുന്നത്. ചാന്ത്പൊട്ട്, സൗണ്ട് തോമ, മായാമോഹിനി, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്. ആദ്യ കാലത്ത് സിനിമയില്‍ തന്റെ നായികയായി തിളങ്ങി നിന്നിരുന്ന മഞ്ജുവിനെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത്.

1998ൽ വിവാഹിതയായതോടെ മഞ്ജു സിനിമയില്‍ നിന്നും ഇടവേളയെടുത്തു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിന്റെ ഇടയിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. 2015ലായിരുന്നു ഇരുവരുടെയും വിവാഹ മോചനം. എന്നാല്‍, എന്താണ് വിവാഹമോചനത്തിന് കാരണം എന്ന് ഇരുവരും ഇതുവരെ എവിടെയും തുറന്നു പറഞ്ഞിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ദിലീപിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ജു ഒരു നല്ല നടിയാണെന്നും എല്ലായിടത്തും തിളങ്ങാന്‍ മഞ്ജുവിന് കഴിയട്ടെ എന്നുമാണ് ദിലീപ് അഭിമുഖത്തില്‍ പറയുന്നത്.

‘തങ്ങളുടെ വീടുകളില്‍ അമ്മയും പെങ്ങന്മാരും ഉണ്ടെന്ന് ഓര്‍ക്കാതെയാണ് ആളുകള്‍ക്ക് നമ്മള്‍ക്ക് നേരെ അമ്പ് എയ്യുന്നത്. ജീവിതം ഒന്നേയുള്ളൂ, ആ ജീവിതത്തില്‍ നമ്മള്‍ മരിച്ചു ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നന്നായി ജീവിക്കട്ടെ. മഞ്ജു ഒരു നല്ല നടിയാണ്. എല്ലായിടത്തും തിളങ്ങാന്‍ മഞ്ജുവിന് കഴിയട്ടെ. എന്റെ മകളുടെ അമ്മയാണ് മഞ്ജു. ആ ബഹുമാനവും മാന്യതയും എല്ലായിടത്തും ഞാന്‍ കാണിക്കണം.’ -വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അതേസമയം, മഞ്ജു വാര്യരും ഇതുവരെ ദിലീപിനെ മോശക്കാരനാക്കി എവിടെയും ഒന്നും സംസാരിച്ചിട്ടില്ല.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും 2016 നവംബർ 25നാണ് വിവാഹിതരായത്. പിന്നീട് കാവ്യാ സിനിമയില്‍ മുഖം കാണിച്ചിട്ടില്ല. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം വളരെ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് ദിലീപും കാവ്യയും പുറത്ത് വിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.

Continue Reading

Exclusive

ഞങ്ങളുടെ തലമുറയില്‍ മമ്മൂക്കയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യ൦ ലഭിച്ച ഒരേയൊരു നടന്‍ ഞാനാണ് -മോഹന്‍ലാല്‍

Published

on

By

മലയാളികളുടെ അഭിമാന താരം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് അടുത്തിടെയാണ് അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായത്. 1971 ഓഗസ്റ്റ് ആറിനു റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം.
ഇപ്പോഴിതാ, തന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുങ്ങുകയാണ് മമ്മൂട്ടി. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍. നടന വിസ്മയം മോഹന്‍ലാല്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദേശാഭിമാനിയുടെ വാരാന്ത്യ പതിപ്പിലെഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

നിങ്ങളുടെ മമ്മൂക്ക, എന്റെ ഇച്ചാക്ക എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. മമ്മൂക്ക തനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെ സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണ് എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. അന്‍പതിലധികം സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇത്രയും സിനിമകളില്‍ ഒരുമിച്ചഭിനയിച്ചു എന്ന് പറയുന്നത് തന്നെ സവിശേഷതയുള്ള കാര്യമാണ്. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും മോഹന്‍ലാല്‍ കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്.

ഞങ്ങളുടെ തലമുറയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യ൦ ലഭിച്ച ഒരേയൊരു നടന്‍ ഞാനാണെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. ‘ഐവി ശശിയുടെ അഹിംസ എന്നാ സിനിമയിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ചഭിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞാണ് ഓര്‍ക്കുമ്പോള്‍ വിസ്മയം തോന്നുന്ന ഒരു സംഭവം ഞങ്ങളുടെ അഭിനയ ജീവിതത്തില്‍ സംഭവിക്കുന്നത്. ഒരേ കാലഘട്ടത്തില്‍ അഭിനയിക്കുന്ന രണ്ട് അഭിനേതാക്കള്‍ക്കിടെയില്‍ സാധാരണ സംഭവിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യമാണ് സംഭിച്ചത്. ജിജോ സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കമ്മാരനായി വേഷമിട്ടത് മമ്മൂക്കയായിരുന്നു.’ -മോഹന്‍ലാല്‍ പറയുന്നു.

അങ്ങനെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനായി ഞാന്‍ മാറിയെന്നും മോഹന്‍ലാല്‍ പറയുന്നു. എന്റെ കഥ, ഗുരുദക്ഷിണ, ഹിമവാഹിനി, വിസ, അക്കരെ, അങ്ങാടിക്കപ്പുറത്ത്, നേരം പുലരുമ്പോള്‍, കാവേരി, പടയണി, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയേ, ഇടനിലങ്ങള്‍, കരിമ്പിന്‍ പൂവിനക്കരെ, വാര്‍ത്ത, അതിരാത്രം, അടിമകള്‍ ഉടമകള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, പിന്‍നിലാവ്, അസ്ത്രം, കണ്ടുകണ്ടറിഞ്ഞു, ഇനിയെങ്കിലും, അടിയൊഴുക്കുകള്‍, ചങ്ങാത്തം, ഒന്നാണു നമ്മള്‍, ലക്ഷ്മണരേഖ, ഇതാ ഇന്നുമുതല്‍, അറിയാത്ത വീഥികള്‍, ആ ദിവസം, ചക്രവാളം ചുവന്നപ്പോള്‍, അവിടത്തെ പോലിവിടെയും, കരിയിലക്കാറ്റുപോലെ തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.

മലയാളത്തിന്റെ താര രാജാക്കന്മാർ ഒരുമിച്ചു കൂടുന്ന ഏതൊരു നിമിഷവും ഏറെ ആവേശത്തോടെ ഏറ്റെടുക്കുന്നവരാണ് മോഹൻലാൽ-മമ്മൂട്ടി ഫാൻസ്‌‌. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനും മമ്മൂക്കയും അടുത്തിടെ ദുബായിലെ ഒരു വിവാഹ വേദിയില്‍ ഒരുമിച്ച് എത്തിയിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ്‌ അലിയുടെ സഹോദരന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കനായാണ് ഇരുവരും എത്തിയത്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബായിലെത്തിയ ഇരുവരും വിവാഹ ചടങ്ങിലും പങ്കെടുക്കുകയായിരുന്നു.

Continue Reading

Updates

Exclusive48 mins ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood5 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized7 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities24 hours ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Latest News2 days ago

മക്കള്‍ വളര്‍ന്നു, മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി; പുതിയ ചിത്രം വൈറല്‍, മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ എന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരം മമ്മൂട്ടി. സീരിയസ് കഥാപാത്രങ്ങള്‍ക്ക് പുറമേ കോമഡി വേഷങ്ങളും ഒരുപ്പോലെ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു അടുത്തിടെ....

Videos3 days ago

കാലിലെ മസില്‍ പെരുപ്പിച്ച് മോഹന്‍ലാല്‍, ഒടുവില്‍ ഒരു പൊട്ടിച്ചിരിയും; വൈറലായി വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തത് ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, ഇങ്ങ് മലയാളത്തിലുമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണ്. ചലച്ചിത്ര താരം...

Trending