Connect with us

Exclusive

“ഹായ് ഐറ്റം” എന്ന് വിളിച്ചായിരുന്നു തുടക്കം”, പിന്നെ അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി ! തെളിവ് സഹിതം തുറന്ന് പറഞ്ഞ് നടി നമിത !

Published

on

പുലിമുരുകൻ എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാളികൾക്കും സുപരിചിതയായ നടിയാണ് നമിത. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന മിക്ക നടിമാരും അഭിമുഖീകരിക്കാറുള്ള പ്രേശ്നമാണ് സൈബർ ആക്രമണം. ഇപ്പൊ അത്തരത്തിൽ തനിക്കുണ്ടായ ഒരുഅനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് തമിഴ് നടി നമിത. അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരേ നടി നമിത. ഇന്‍സ്റ്റാഗ്രാമിലൂടെ യുവാവിന്റെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്. “ഐറ്റം” എന്ന് വിളിച്ചാണ് അയാള്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. അതെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ആരോ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു അയാളുടെ പ്രതികരണം.

നമിതയുടെ കുറിപ്പ് വായിക്കാം

“ഹായ് ഐറ്റം” എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതെന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് ഭീഷണിയുടെ സ്വരമായി. എന്റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.

View this post on Instagram

Hi all, this one cheap minded, free loser has been calling me names in DM. As you can read he is @i_am_thamizh_senthamizh . He started with name calling like 'Hi Item' . Hence , when I confronted him , he said his account got hacked !!! And when I pursued him, he said he has seen my so called 'PORN' and he's going to publish it online now !!! Knowing the facts, I said pls 'Go ahead '.. See this face people ! This is the face of a Loser, a Cheap minded , Filthy person, who thinks he has Right to call any Woman, with any cheap and dirty names,just because he thinks He Can !!!! Why should I listen to this ?! Just because I'm in Media ?! Just because I'm in a Glamour Industry?! You think you know me ?! You think you know who I'm as a person ??! DO NOT MISTAKE MY SILENCE FOR MY WEAKNESS !! A Real Man knows how to Respect a Woman, Any Woman from Any path of Life, for he knows how it feels if someone will Disrespect his own Mother! Instead of Celebrating Navratri where you pray to Godess Durga for 9 days and instead of Celebrating Women's Day, learn to respect women in your General Life. Because that's what matters at the End of the Day!!

A post shared by Namitha Vankawala Chowdhary (@namita.official) on

ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച്‌ വച്ചിരിക്കുന്ന വ്യക്തി. ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു എന്നത്‌കൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കണം എന്നാണോ?. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്ബോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ- നമിത കുറിച്ചു.

Exclusive

കല്യാണം കഴിക്കാന്‍ വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ സമ്മര്‍ദ്ദം ഇല്ല, അടിച്ച് പാമ്പായാല്‍ വീട്ടില്‍ കൊണ്ട് വിടാന്‍ മോഹന്‍ലാലിനെ വിളിക്കും -മനസ്‌ തുറന്ന് ഉണ്ണി മുകുന്ദന്‍

Published

on

By

മലയാള ചലച്ചിത്ര മേഖലയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി ശരീരത്തെ മാറ്റിയെടുക്കാനും ലുക്കില്‍ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധിക്കാറുള്ള ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളത്. ഇതിനെല്ലാം പുറമേ, മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.

മലയാള സിനിമയില്‍ അവിവാഹിതരായ നടന്മാര്‍ വളരെ ചുരുക്കമാണ്. അതില്‍ ഒരാളാണ് ഉണ്ണി. അതുക്കൊണ്ട് തന്നെ മലയാളി പെണ്‍ക്കുട്ടികളുടെ ഉറക്കം കെടുത്തുന്ന നടന്‍ എന്നൊരു പേരും ഉണ്ണി മുകുന്ദനുണ്ട്. പൃഥ്വിരാജ്, മംമ്താ മോഹന്‍ദാസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭ്രമം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌തത്‌. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇപ്പോഴിതാ, ഭ്രമത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൃഥ്വിരാജിനോട് ആരോഗ്യകരമായ ഒരു അസൂയ തനിക്കുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തര൦ സിനിമകള്‍ ചെയ്യുന്ന നടനാണ്‌ രാജു. എല്ലാതരം സിനിമകളിലും രാജുവിനെ നമുക്ക് നായകനാക്കാനാകും. ജോലിയോടുള്ള രാജുവിന്റെ ധര്‍മ്മം, വ്യക്തത, ആത്മസമര്‍പ്പണം ഒക്കെ കാണുമ്പോള്‍ നമ്മള്‍ക്കും അങ്ങനെ ആയാല്‍ കൊള്ളാം എന്ന് തോന്നും. അതുക്കൊണ്ട് തന്നെ രാജുവിനോട് എനിക്ക് ആരോഗ്യകരമായ ഒരു അസൂയയുണ്ട്. അത്രയും മികച്ച ഒരു നടനാണ് അദ്ദേഹം. അതുക്കൊണ്ടാണ് നമുക്കും അതൊരു പ്രചോദനമാകുന്നത്.’ -ഉണ്ണി മുകുന്ദന്‍ പറയുന്നു.

‘അടിച്ച് പാമ്പായി ആരും വീട്ടില്‍ കൊണ്ടുപ്പോയി ആക്കേണ്ട സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ വീട്ടിലെത്തിക്കാന്‍ മോഹന്‍ലാലിനെ അല്ലെങ്കില്‍ സൈജു കുറുപ്പിനെ വിളിക്കും’ -ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏറ്റവും സുന്ദരിയായ അഭിനേത്രിയായി ആരെയാണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് എല്ലാവരെയും അങ്ങനെ സുന്ദരികളായി തോന്നിയിട്ടുണ്ട് എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അങ്ങനെ സുന്ദരിയെന്നു ഒരാളുടെ പേര് മാത്രം പറയാന്‍ സാധിക്കില്ല എന്നും ഉണ്ണി പറയുന്നു. വര്‍ക്ക്ഔട്ട്‌ ചെയ്യുന്നതിന് എളുപ്പ വഴികള്‍ ഒന്നുമില്ല എന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറയുന്നുണ്ട്.

‘കല്യാണം കഴിക്കാന്‍ പറഞ്ഞു വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ ആരും നിര്‍ബന്ധിക്കാറില്ല. വല്ലപ്പോഴും അഭിമുഖ൦ ചെയ്യുന്നവരാണ് കല്യാണത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നത്.’ -ഉണ്ണി വ്യക്തമാക്കി. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍
അഭിനയിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ
അഞ്ജു കുര്യനാണ് നായിക‌.

ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ്
സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Continue Reading

Exclusive

ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

Published

on

By

വളരെ കുറച്ചു സിനിമകളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. പൂര്‍ണിമയെ പോലെ തന്നെ ആ കുടുംബത്തിലെ മറ്റെല്ലാവരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ഈ താരകുടുംബം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നടി എന്നതിന് പുറമേ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. ധരിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും തന്റെതായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കാറുള്ള പൂര്‍ണിമ അടുത്തിടെ Outstanding Woman Entrepreneur of Kerala എന്ന ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡും നേടിയിരുന്നു. സിനിമാ-സീരിയല്‍ എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടിയാണ് പൂര്‍ണിമ. 2013ലാണ് പൂര്‍ണിമ ‘പ്രാണ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ പൂര്‍ണിമയുടെ ഈ സംരംഭം മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

ഇന്ത്യന്‍, വെസ്റ്റേണ്‍ ട്രെന്‍ഡുകള്‍ക്കൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. ഇതൊക്കെയാണെങ്കിലും മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അടുത്തിടെ, മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഒപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അവതാരകയും നടിയുമായ പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേര്‍ളി അവതരിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. താനൊരു വലിയ പേര്‍ളി ഫാനാണ് എന്നാണ് പൂര്‍ണിമ പറയുന്നത്.

‘ഞാനൊരു വലിയ പേര്‍ളി ഫാനാണ്. അവളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ക്യാമറയ്ക്ക് മുന്‍പിലാണെങ്കിലും പിന്നിലാണെങ്കിലും അവള്‍ ഒരുപ്പോലെയാണ്. ചിരിച്ചും ചിരിപ്പിച്ചുമാണ് പേര്‍ളിയെ കാണാറുള്ളത്. സന്തോഷമാണെങ്കിലും ചമ്മലാണെങ്കിലും അത് അവളുടെ മുഖത്ത് കാണാം. വളരെ കൂള്‍ കൂളായി ഇടപഴകുന്ന ആളാണ് പേര്‍ളി. എനിക്ക് പേര്‍ളിയെ ഒരുപാട് ഇഷ്ടമാണ്. അത് അവള്‍ക്കും അറിയാം.’ -പൂര്‍ണിമ പറയുന്നു. പൂര്‍ണിമയുടെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പിന്തുണ വർധിച്ച പേർളി പിന്നീട് യൂട്യൂബ് ചാനലിലൂടെ സജീവമാകുകയിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ താരദമ്പതികൾക്ക് 2021 മാർച്ച് 20നാണ് പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.

Continue Reading

Exclusive

അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത്‌ കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ

Published

on

By

അവതാരകയായ പേർളി മാണിയുടെയും നടൻ ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയവരാണ് മലയാളികൾ. അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ പേർളിയും നടൻ ശ്രീനിഷും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതുമെല്ലാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ.

ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, കാണെക്കാണെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേര്‍ളി നടത്തിയ അഭിമുഖത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി, നിര്‍മ്മാതാവ് എന്നിവരാണ്‌ അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിള്‍ മീറ്റില്‍ അഭിമുഖം പുരോഗമിക്കുന്നതിനിടെയാണ് നില കരഞ്ഞത്. മകളുടെ കരച്ചില്‍ കേട്ട് പേര്‍ളിയുടെ ശ്രദ്ധ തിരിയുന്നുണ്ടെങ്കിലും അഭിമുഖം ഭംഗിയായി തന്നെ നടക്കുന്നുണ്ട്.

ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.

ബിഗ് ബിസ് വീടിനുള്ളിലെ പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയത്തെ മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍, ബിഗ്‌ബോസില്‍ നിന്ന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട്, ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുന്നതാണ് മലയാളികൾ കണ്ടത്. 2021 മാർച്ച് 20നാണ് പേർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews5 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al