Connect with us

Serial News

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

Published

on

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സ്വന്തം’ എന്നാ പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്.പിന്നീട് നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും തിളങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നീയും ഞാനും സംപ്രേക്ഷണം ആരംഭിച്ചത്.

വര്‍ഷങ്ങളായി മലയാള സീരിയല്‍-സിനിമ രംഗത്ത് സജീവമായുള്ള ഷിജു സഹനടനായാണ് കൂടുതല്‍ വേഷങ്ങള്‍ കൈക്കാര്യം ചെയ്തിട്ടുള്ളത്. മലയാളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ദളപതി വിജയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവച്ച് രംഗത്തെത്തി യിരിക്കുകയാണ് ഷിജു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കുവച്ചത്. താന്‍ വിജയുടെ കൂടെ ഒരു പടം ചെയ്യേണ്ടതായിരുന്നു എന്നും അത് മിസായി പോയി എന്നുമാണ് താരം പറയുന്നത്.

‘മിസായി എന്ന് പറയുന്നത് ശരിയല്ല. നെഗറ്റീവ് കഥാപാത്രമായിരുന്നു ചിത്രത്തില്‍ വിജയുടെത്. ശെല്‍വയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നല്ല കുറെ പാട്ടുകള്‍ ഉള്ള ഒരു സിനിമയായിരുന്നു. വിജയ്‌ ഉയര്‍ന്നു വരുന്ന സമയമാണ്. കാതലുക്ക് മരിയാദ ഹിറ്റായി നില്‍ക്കുന്ന സമയം. വിജയ്‌ എന്നെ കാണണം എന്ന് പറഞ്ഞു. ഞാന്‍ അവരുടെ ഓഫീസില്‍ പോയി. എന്നെ കണ്ടപ്പോള്‍ വിജയ്‌ മൊത്തത്തില്‍ ഒന്ന് നോക്കി. എന്നിട്ട് അകത്തേക്ക് പോയി. പുള്ളിക്ക് എന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പുള്ളിയുടെ ഒരു ബിസിനസായാണ് എനിക്ക് തോനിയത്.’-ഷിജു പറയുന്നു.

‘പുള്ളി അത്രയും ശ്രദ്ധിച്ചാണ് അഭിനയിക്കുന്നത്. ആ ഫിഗറിനൊപ്പം ഞാന്‍ ചെയ്താല്‍ ഞാന്‍ മൊത്തത്തില്‍ നെഗറ്റീവായി പോകും അപ്പൊ നമ്മള്‍ വിചാരിക്കും പോലെ കഥ പോകണം എന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. അത് പുള്ളിയുടെ ഒരു ശ്രദ്ധയാണ്. അങ്ങനെയൊക്കെ ശ്രദ്ധിച്ച് സിനിമകള്‍ ചെയ്‌തത്‌ കൊണ്ടാണ് പുള്ളി ഇപ്പോഴും സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്നത്.’ -ഷിജു കൂട്ടിച്ചേര്‍ത്തു. ആക്ഷനും കട്ടിനും ഇടയിലുള്ള സമയമാണ് തന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള സമയമെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ഷന്‍ എല്ലാം മറക്കുന്നത് അപ്പോഴാണെന്നും ഷിജു പറയുന്നു.

‘അഭിനയത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളാണ് ലാലേട്ടനും മമ്മൂക്കയും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നന്നായി മലയാളം റെന്‍ഡര്‍ ചെയ്യുന്ന നടന്‍ മോഹന്‍ലാലാണ്. ഇമോഷണല്‍ രംഗങ്ങളും ദേഷ്യപ്പെടുന്ന രംഗങ്ങളും മമ്മൂക്ക ചെയ്യുമ്പോഴാണ് നല്ലത്. അതെല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനമാണ്. 29 വര്‍ഷമായിട്ട് മലയാളം ഇന്‍ഡസ്ട്രിയിലുണ്ട്. നമ്മള് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. ഞാന്‍ സീരിയല്‍ ചെയ്യുമ്പോള്‍ സിനിമ കിട്ടിയില്ല എന്ന് പറഞ്ഞ് വിഷമിക്കാറില്ല. ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കുന്നതാണ് എന്റെ രീതി.’ -ഷിജു കൂട്ടിച്ചേര്‍ത്തു

Serial News

എന്നെ ഇഷ്ടമല്ല എന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ പറഞ്ഞു; എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സെലിബ്രിറ്റിയായിരുന്നു അവര്‍ -വെളിപ്പെടുത്തലുകളുമായി അമൃത നായര്‍

Published

on

By

കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ് ആദ്യ കാലങ്ങളിൽ ‘ശീതൾ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാൽ, വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച പർവ്വതിയ്ക്ക് പകരക്കാരിയായാണ് അമൃത കുടുംബ വിളക്കിലെത്തുന്നത്. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലിലെ സുമിത്രയുടേയും സിദ്ധാര്‍ത്ഥിന്റേയും ഏറ്റവും ഇളയ മകളാണ് ശീതൾ.

സമകാലിക കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. തുടക്കത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ശീതളിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയുടെ എല്ലാ പോസ്റ്റുകളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അമൃതയുടെ ഒരു പഴയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൊതു സ്ഥലത്ത് ഒരു സ്ത്രീയില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വന്നതിനെ കുറിച്ചാണ് അമൃത തുറന്നു പറഞ്ഞിരിക്കുന്നത്.

‘മാളില്‍ വച്ചാണ് ഒരു ആന്റി എന്നെ വഴക്ക് പറഞ്ഞത്. പെണ്‍ക്കുട്ടികള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല എന്ന് പറഞ്ഞാണ് അവര്‍ എന്നെ ചീത്ത പറഞ്ഞത്. ഒരുപാട് ആളുകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് വച്ച് ഒരു കാര്യവും ഇല്ലാതെ അവര്‍ വഴക്ക് പറഞ്ഞു. മാസ്ക്ക് ധരിച്ചിരുന്ന എന്നെ അവര്‍ക്കെങ്ങനെ മനസിലായി എന്നറിയില്ല. എല്ലാവരുടെയും മുന്നില്‍ വച്ച് എനിക്ക് നിന്നെ ഇഷ്ടമല്ല എന്നൊക്കെ അവര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ ചെറിയ വിഷമം തോന്നി. ശീതള്‍ എന്നത് തന്റെ കഥാപാത്രമാണെന്നൊക്കെ അവരുടെ മക്കള്‍ പറഞ്ഞു മനസിലാക്കി. പിന്നീട് എന്നോട് ചിരിക്കുകയും വര്‍ത്തമാനം പറയുകയും ഒക്കെ ചെയ്തു.’ -അമൃത പറയുന്നു.

ഒരു സെലിബ്രിറ്റിയില്‍ നിന്നും പബ്ലിക്കായി മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അമൃത പറയുന്നു. ‘തിരുവനന്തപുരത്ത് വച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് ഞാന്‍ അവരെ കണ്ടത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അവരോടു മിണ്ടി. പക്ഷെ അവര്‍ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല. അത് വലിയ സങ്കടമായി. പിന്നീട് ഒരു ഫോട്ടോ എടുത്ത ശേഷം അവിടെ നിന്നും ഞാന്‍ പോയി.’ -അമൃത പറയുന്നു. ചെറുപ്പം മുതൽ തന്നെ അഭിനയം ഇഷ്ടമായിരുന്നുവെന്നും എങ്ങനെയാണ് സിനിമാ സീരിയൽ രംഗത്തേക്ക് എത്തിച്ചേരുകയെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അമൃത പറയുന്നു.

സ്റ്റാര്‍ മാജിക്കി’ലൂടെയും ‘ഒരിടത്തൊരു രാജകുമാരി’ എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത. ഒരിടത്തൊരു രാജകുമാരിയിലെ ചാരു എന്ന കഥാപാത്രത്തിന് ശേഷം ആണ് സ്റ്റാർ മാജിക്ക് എന്ന ഒരു വലിയ ഷോയിലേക്ക് അമൃത എത്തിയതും അതുവാശി കുടുംബവിളക്കിലേക്ക് പ്രവേശിക്കുന്നതും. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം എന്നാണ് കുടുംബവിളക്കിലെ ശീതളിനെക്കുറിച്ച് പലകുറി അമൃത പറഞ്ഞിട്ടുള്ളത്. ത്തനാപുരം പുന്തല സ്വദേശിയായ അമൃത ഡിഗ്രി പഠനത്തിന് ശേഷം ഒരു പ്രൈവറ്റ് ഫെമിൽ ജോലി ചെയ്യുന്ന അവസരത്തിൽ ആണ് മിനി സ്ക്രീനിലേക്ക് എത്തിയത്.

Continue Reading

Serial News

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

Published

on

By

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ നേടാറുള്ളത്. വളരെ രസകരമായ രീതിയിലാണ്‌ ജിഷിന്‍ തന്റെ ഓരോ പോസ്റ്റുകളും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സീരിയല്‍ ലൊക്കേഷനിലെയുമെല്ലാം വിശേഷങ്ങള്‍ ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അമല എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പ്രണയിക്കാന്‍ ആരംഭിച്ച ജിഷിനും വരദയും 2014ലാണ് വിവാഹിതരായത്.

തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ജിഷിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘റെഡ് കാര്‍പറ്റ്‌’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജിഷിന്‍. ഗുജറാത്തുകാരിയായ അമലയുമായി എങ്ങനെ പ്രണയത്തിലായി എന്നായിരുന്നു അവതാരകയായ സ്വാസികയുടെ ചോദ്യം. ഗുജറാത്തില്‍ നിന്നും കേരളത്തിലെത്തിയ വരദ കുടുംബത്തോടൊപ്പം തൃശൂറായിരുന്നു താമസ൦. ജിഷിന്‍ മോഹന്‍ കണ്ണൂര്‍ സ്വദേശിയാണ്. അമല സീരിയലില്‍ വരദയായിരുന്നു നായിക. ജിഷിനായിരുന്നു വില്ലന്‍.

‘അമലയുടെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. സീരിയലിന്റെ സംവിധായകന്‍ പറ്റിച്ച ഒരു പണിയാണ് ഞങ്ങള്‍ പ്രണയത്തിലാകാന്‍ കാരണം. അദ്ദേഹം ഒരു ദിവസം എന്റടുത്ത് വന്ന് പറഞ്ഞു ജിഷിനേ അവള്‍ക്ക് നിന്നെയൊരു നോട്ടമുണ്ട് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ചുമ്മാതിരിക്ക് സാറേ വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കരുത് എന്ന്. പിന്നെ പിന്നെ ഞാന്‍ നോക്കുമ്പോള്‍ അവള്‍ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. ഞാനും തിരിച്ച് നോക്കി തുടങ്ങി. കുറച്ച് കൂടെ അടുത്ത ശേഷമാണ് ഇതേ കാര്യം സംവിധായകന്‍ ഇവളോടും പറഞ്ഞിട്ടുണ്ട് എന്ന് ഞങ്ങള്‍ അറിയുന്നത്.’ -ജിഷിന്‍ പറയുന്നു.

‘അങ്ങനെ വരദ എന്നെ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാന്‍ നോക്കുന്നുണ്ടോ എന്ന് വരദയും ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ നോക്കി നോക്കിയാണ് ഞങ്ങള്‍ പ്രണയത്തിലായത്.’ -ജിഷിന്‍ പറഞ്ഞു. അതേസമയം ജിഷിനെ ആദ്യമായി കാണുമ്പൊള്‍ ഒരു അലമ്പനെ പോലെയാണ് തനിക്ക് തോന്നിയത് എന്നാണ് വരദ പറയുന്നത്. ‘ഒരുമാതിരി അലമ്പ് നോട്ടമായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചു ഇയാളെ ഇതെവിടുന്നു കിട്ടി എന്ന്. ഇയാള്‍ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ എന്ന് തോന്നി. എനിക്ക് ആദ്യമൊന്നും ജിഷിനെ ഇഷ്ടമല്ലായിരുന്നു. പിന്നീട് പ്രണയിക്കുകയായിരുന്നു.’ -വരദ വ്യക്തമാക്കി.

അതേസമയം, സിനിമയിലൂടെ മിനിസ്ക്രീനില്‍ ചുവടുറപ്പിച്ച നടിയാണ് വരദ. പൃഥ്വിരാജ് നായകനായ വാസ്തവം എന്ന സിനിമയിലാണ് വരദ ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു വരദയുടേത്. പിന്നീട് യെസ് യുവര്‍ ഓണര്‍, സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരാ സ്വയംവരം, വലിയങ്ങാടി, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ വരദ വേഷമിട്ടു. സ്നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് സീരിയല്‍ രംഗത്ത് എത്തിയത്. നിലവില്‍ ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മൂടല്‍മഞ്ഞ് എന്ന സീരിയലിലാണ് വരദ അഭിനയിക്കുന്നത്.

Continue Reading

Serial News

സീരിയലിലെ പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍, എന്നാല്‍ അത്ര പാവവുമല്ല ;തുറന്ന് പറഞ്ഞ് മാന്‍വി സുരേന്ദ്രന്‍

Published

on

By

മലയാള മിനിസ്ക്രീന്‍ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് മാന്‍വി സുരേന്ദ്രന്‍. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ‘സ്റ്റാര്‍ മാജിക്’
എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മാന്‍വി കൂടുതല്‍ ജനപ്രീതി നേടിയത്. അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, ഷിയാസ് കരീം, ലക്ഷ്‌മി തുടങ്ങിയവരും പരിപാടിയിലെ മുഖ്യ പങ്കാളികളാണ്.
ലക്ഷ്മി നക്ഷത്ര അവതാരികയായുള്ള പരിപാടികളിൽ പ്രമുഖരായ മിനിസ്ക്രീൻ-ബിഗ്‌സ്‌ക്രീൻ താരങ്ങളാണ് പങ്കെടുക്കുന്നത്. ടമാർ പഠാറെന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ രണ്ടാം സീസണാണ് ‘സ്റ്റാർ മാജിക്’.

ഗെയിം ഷോകളും കളി-ചിരി തമാശകളും ഒരുക്കിയാണ് ഷോ മുന്നേറുന്നത്. കുടുംബ പ്രേക്ഷകരുടെ ടെൻഷനൊക്കെ ഒഴിവാക്കി ഫുൾ ചിരി മോഡിൽ നടത്തുന്ന പരിപാടി എന്ന നിലയ്ക്കാണ് സ്റ്റാർ മാജിക്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയയായ താരം നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്നീ പരമ്പരകളിലാണ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ട് പരമ്പരകളിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മാന്‍വിയുടെ വില്ലത്തി വേഷങ്ങള്‍ക്ക് ലഭിക്കുന്നത്.

നായകനായ ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രത്തെയാണ് മാന്‍വി കൂടെവിടെ എന്ന പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സൂര്യ എന്ന കുശുമ്പി മരുമകളുടെ കഥാപാത്രമാണ് മിസിസ് ഹിറ്റ്ലറില്‍ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്നാണ് മാന്‍വി പറയുന്നത്. ‘പാവത്താന്‍ കഥാപാത്രങ്ങളെക്കാളും അല്‍പ്പം കുശുമ്പും കുന്നായ്മയുമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ആ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സീരിയലിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ അത്ര വില്ലത്തി ഒന്നുമല്ല.’ -മാന്‍വി പറയുന്നു.

‘സീരിയലിലെ പോലെ അല്ല റിയല്‍ ലൈഫില്‍. എന്നാല്‍, അത്ര പാവവുമല്ല. പ്രതികരിക്കേണ്ട സ്ഥലത്ത് ഞാന്‍ പ്രതികരിക്കും. മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളാണ് വില്ലത്തികളുടേത്. കാണുമ്പോള്‍ ആളുകള്‍ ചോദിക്കുന്നത് സ്റ്റാര്‍ മാജിക്കിലെ ചാട്ടവാറടിയെ കുറിച്ചാണ്. കുറെ അടി എനിക്കും കിട്ടിയിട്ടുണ്ട്. ഷോയിലെ ഒരു ഫണ്‍ എലമന്റാണ് ചാട്ടവാറടി. എല്ലാ എപ്പിസോഡിലും അടി വാങ്ങാറുണ്ട്. ബിനു അടിമാലിയുടെ ടീമില്‍ കളിക്കാനാണ് കൂടുതലിഷ്ടം. ഷോയില്‍ പങ്കെടുക്കുന്ന എല്ലാവരെയും അറിയാവുന്നത് കൊണ്ട് ഷൂട്ടിംഗ് രസകരമാണ്.’ -മാന്‍വി വ്യക്തമാക്കി.

‘മിസിസ് ഹിറ്റ്ലറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേഘ്നയും ഷാനവാസും എന്റെ അടുത്ത സുഹൃത്തുക്കളാണ്. മുന്‍പ് സീത എന്ന പരമ്പരയില്‍ ഷാനവാസ് ഇക്കയോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കൂടെവിടെ സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിപിനുമായും നല്ല സൗഹൃദമാണ് ഉള്ളത്. സീത പരമ്പരയില്‍ ബിപിന്‍ ചേട്ടനും ഉണ്ടായിരുന്നു.’ -മാന്‍വി പറയുന്നു. അതേസമയം സ്വാസിക, ഷാനവാസ്‌, ബിപിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സീത എന്ന പരമ്പരയില്‍ ഇന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് മാന്‍വി കൈകാര്യം ചെയ്തിരുന്നത്.

Continue Reading

Updates

Serial News35 mins ago

എന്നെ ഇഷ്ടമല്ല എന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ പറഞ്ഞു; എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സെലിബ്രിറ്റിയായിരുന്നു അവര്‍ -വെളിപ്പെടുത്തലുകളുമായി അമൃത നായര്‍

കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ്...

Gallery1 hour ago

വിക്കിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി നയന്‍താര; നിന്നെക്കാള്‍ വലിയ സമ്മാനം വേറെയില്ല, നന്ദി തങ്കമേയെന്ന് വിക്കിയുടെ പോസ്റ്റ്

‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Exclusive2 hours ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood7 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized9 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities1 day ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Trending