Connect with us

Latest News

മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, ഇത്തവണ അങ്കത്തിന് ഇവരും ഉണ്ട്, പുറത്തിറങ്ങാൻ ഇരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ആഹായും മാലിക്കും

Published

on

മലയാളികൾ കാത്തിരിക്കുന്ന 5 സിനിമകൾ – നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മാസ്റ്ററിലൂടെ തിയേറ്ററുകൾ സജീവമായിരിക്കുകയാണ്. ആഘോഷമായി തന്നെയാണ് മലയാളികളും മാസ്റ്റർ വരവേറ്റത്. ഇനി എൺപത്തഞ്ചിലധികം ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി മലയാളത്തിൽ നിന്നും ഒരുങ്ങുന്നത്. ഒരുവർഷമായി റിലീസ് നീണ്ടുപോയ ഒട്ടേറെ ചിത്രങ്ങൾ ഈ കൂട്ടത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇനി റിലീസ് ചെയ്യാനുള്ള സിനിമകളെക്കുറിച്ചുള്ള ചൂടൻ ചർച്ചകളിലാണ് സിനിമ പ്രേമികൾ.

പ്രിവ്യൂ റിപ്പോർട്ടുകൾ, സ്റ്റുഡിയോ റിപ്പോർട്ടുകൾ,പാട്ടുകൾ, ടീസർ, ട്രെയ്‌ലർ റിപ്പോർട്ടുകൾ, റിവ്യൂവേഴ്‌സിന്റെ റിപ്പോർട്ടുകൾ, അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ, കഥയുടെ പുതുമ തുടങ്ങിയ ഘടകങ്ങളെ മുൻനിർത്തി ഞങ്ങൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബോക്സോഫിസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടാൻ സാധ്യതയുള്ള അഞ്ചു സിനിമകൾ പരിചയപ്പെടാം..

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം – മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴെല്ലാം അത്ഭുതങ്ങൾ പിറക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ഇത്തവണയും ആ പതിവ് തെറ്റില്ല എന്നത് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൻ താരനിരയോടൊപ്പം ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർ തന്നെയാണ് ഈ സിനിമയിൽ അണിനിരക്കുന്നത്. തിരുവും,സാബു സിറിളും Ong-Bakന്റെ സ്റ്റണ്ട് രംഗങ്ങൾ ചെയ്ത Sumret Muengput അടക്കം മലയാള സിനിമാ ചരിത്രത്തിലെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നു എന്നത് വൻ കളക്ഷൻ പ്രതീക്ഷയാണ് നൽകുന്നത്.

2020 മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമായതുകൊണ്ടുതന്നെ അത്രയധികം പ്രതീക്ഷയും പ്രേക്ഷകർ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിൽ വെച്ചുപുലർത്തുന്നുണ്ട്. മാത്രമല്ല, ഇന്ത്യൻ സിനിമ കണ്ട മികച്ച ചിത്രങ്ങളായ ഇരുവർ, മണിച്ചിത്രത്താഴ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ചേർത്തുവയ്ക്കാവുന്ന ഒരു അനുഭവമായിരിക്കും മരക്കാർ എന്ന മോഹൻലാലിൻറെ ഉറപ്പ് മാത്രം മതി ചിത്രം ബോക്സോഫീസ് ഇളക്കി മറിക്കുമെന്നു പറയാൻ.

മാലിക് – മഹേഷ് നാരായണൻ, ഫഹദ് ഫാസിൽ, സാനു ജോൺ ടീം തന്നെയാണ് മാലിക്കിനെ ലിസ്റ്റിൽ മുന്നിലെത്തിക്കുന്ന ഘടകം. ടേക്ക് ഓഫിന് ശേഷം അതേ ടീം ഒന്നിക്കുന്ന മാലിക്, വ്യത്യസ്തമായ ഒരു മലയാള ചിത്രം എന്ന വിശേഷണം ഏറ്റവും അർഹിക്കുന്ന സിനിമയാണ്. ചില പരീക്ഷണാത്മക ഘടകങ്ങൾ ഉണ്ടെങ്കിലും അത് പ്രേക്ഷക പ്രീതി ഉണർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയൻ പോലെയുള്ള മിനിമം ഗ്യാരന്റി നായിക കൂടി എത്തുമ്പോൾ മാലിക് ചെറിയ പ്രതീക്ഷയല്ല പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മാത്രമല്ല, ചിത്രത്തിൽ മൂന്നു കാലഘട്ടമാണ് ഫഹദ് അവതരിപ്പിക്കുന്നത്. മുപ്പത്തെട്ടുകാരനായ ഫഹദ് അൻപത്താറുകാരനായും കൗമാരക്കാരനായും എത്താൻ നടത്തിയ ശാരീരിക തയ്യാറെടുപ്പുകൾ കൂടുതൽ ആവേശമാണ് പകരുന്നത്.

വൺ – മമ്മൂട്ടിയോടൊപ്പം മലയാള സിനിമയിലെ ഏറ്റവും വിശ്വസ്തരായ തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ആണ് വൺ എന്ന ചിത്രത്തിന്റെ പ്രധാന പോസിറ്റീവ് ഘടകം. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ശക്തമായ തിരക്കഥയുടെ പിന്തുണയിൽ ആവേശം ഉണർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷം ഒരു വലിയ ഘടകം തന്നെയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇതിനുപുറമെ സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ എന്നിങ്ങനെ പ്രതീക്ഷ നൽകുന്ന താരങ്ങളും അണിനിരക്കുന്നുണ്ട്.

ആഹാ – ഈ ചിത്രം പലർക്കും ലിസ്റ്റിൽ ഒരു സർപ്രൈസ് ആയി തോന്നിയേക്കാം. എന്നാൽ, പ്രിവ്യൂ റിപ്പോർട്ടുകളും, സ്റ്റുഡിയോ റിപ്പോർട്ടുകളും ആഹായിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. പത്തുകോടിക്കടുത്ത് മുതൽ മുടക്കിൽ നിർമിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതിക പ്രവർത്തകരിൽ പലരും ബോളിവുഡ് സിനിമകളുടെ ഭാഗമായതിനാൽ, താരങ്ങളേക്കാൾ സാങ്കേതിക വശങ്ങൾക്കും, കാൻവാസിനും പ്രാധാന്യം നൽകിയിരിക്കുന്ന ഈ സിനിമ തിയേറ്ററിൽ ഒരു സർപ്രൈസ് വിജയമാകാനാണ് സാധ്യത. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വടംവലി മത്സരങ്ങളും, അതി സാഹസികമായി ചിത്രീകരിച്ചിരിയ്ക്കുന്ന ആക്ഷൻ രംഗങ്ങളും,ഉള്ളിൽ കൊള്ളുന്ന കഥയും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മിന്നൽ മുരളി – മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമായാണ് മിന്നൽ മുരളി എത്തുന്നത്. kickass എന്ന ഹോളിവുഡ് ചിത്രം പോലെ കോമഡിയും സൂപ്പർ ഹീറോ പരിവേഷവും ഒരുമിപ്പിച്ച് തിയേറ്ററുകളിൽ നല്ലൊരു ആസ്വാദനം ഉറപ്പിക്കാൻ ഈ ചിത്രത്തിന് സാധിക്കും. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ ടീമാണ് മിന്നൽ മുരളിയുടെ ഇന്റെർറ്റൈന്മെന്റ്റ് ക്വാളിറ്റി കൂട്ടുന്നത്. സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത. ഗോദയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ സൂപ്പർഹിറ്റിനപ്പുറം ഒന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.

Latest News

ഈ ലോകത്ത് ജീവിക്കണ്ട എന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു, എന്റെ അവസ്ഥ ആരോടും പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു -വെളിപ്പെടുത്തലുമായി ശ്രീകല

Published

on

By

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണ൦ ചെയ്തിരുന്ന സൂപ്പര്‍ ഹിറ്റ്‌ പരമ്പരയായിരുന്നു എന്റെ മാനസപുത്രി. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് സുപരിചിതമാണ്. സോഫിയ, തോബ്യാസ്, ഗ്ലോറിയ തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് അഭിനേതാക്കളുടെ അഭിനയ മികവ കൊണ്ടാണ്. പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മലയാളി മനസുകളില്‍ ചേക്കേറിയ താരമാണ് ശ്രീകല. സീരിയലുകള്‍ക്ക് പുറമേ സിനിമയിലും തിളങ്ങിയിരുന്ന താരമാണ് ശ്രീകല.

മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിലും ശ്രീകല അഭിനയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ് ശ്രീകലയുടെ താമസം. ഐടി പ്രൊഫഷണലാണ് ഭര്‍ത്താവ് വിപിന്‍. കണ്ണൂര്‍ സ്വദേശികളാണ് ശ്രീകലയും ഭര്‍ത്താവ് വിപിനും. സംവേദ് എന്നൊരു മകനാണ് ഇരുവര്‍ക്കുമുള്ളത്. കാര്യസ്ഥന്‍, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ സിനിമകളിലാണ് ശ്രീകല അഭിനയിച്ചിട്ടുള്ളത്. 25ലധികം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ ജീവിതത്തെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീകല. അഭിനയ ജീവിതത്തെക്കാളും താനിപ്പോള്‍ തന്റെ കുടുംബത്തിനാണ്‌ പ്രാധാന്യം നല്‍കുന്നത് എന്നാണ് ശ്രീകല പറയുന്നത്. തന്റെ ജീവിതത്തിലെ എല്ലാം അമ്മയായിരുന്നുവെന്നും അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ വേദന വലിയൊരു വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് പറയുകയാണ് ശ്രീകല. പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതത്ര വലിയ കാര്യമാണോ എന്നൊക്കെ താന്‍ ചിന്തിച്ചിരുന്നുവെന്നും അമ്മ പോയ ശേഷം താനും ആ അവസ്ഥയിലെത്തി എന്നാണ് ശ്രീകല പറയുന്നത്.

‘അമ്മ മരിച്ച ശേഷം കുറെനാള്‍ ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു താമസം. ഞങ്ങള്‍ ഒറ്റയ്ക്കായപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടും ഞാന്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അവരും പ്രായമുള്ള ആളുകളാണ്. അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി. ഞാന്‍ ആ സമയം സ്വാമി അയ്യപ്പന്‍ എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു. അവന് അവധിയുള്ള ദിവസം അവനെയും സെറ്റില്‍ കൊണ്ടുപോകുമായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം അവന്‍ സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആ സമയം ഒക്കെ എങ്ങനെയാണു ഞാന്‍ തള്ളി നീക്കിയത് എന്ന് ഇപ്പോഴും അറിയില്ല. എനിക്കെല്ലാം ഉണ്ട്, പക്ഷെ എന്തോ ഇല്ല എന്നൊരു തോന്നല്‍ ആയിരുന്നു.’ -ശ്രീകല പറയുന്നു.

‘എന്റെ അവസ്ഥ ആരോടും പറഞ്ഞു ഫലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അമ്മയില്ലാത്ത ലോകത്ത് ഇനി ജീവിക്കണ്ട എന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു, മോനെയും വിപിനേട്ടനെയും ഓര്‍ത്താണ് ഞാന്‍ പിടിച്ചു നിന്നത്. എന്റെ അവസ്ഥ മോശമാകും എന്ന് തോന്നിയപ്പോള്‍ ഞാന്‍ വിപിനേട്ടനോട് എല്ലാം തുറന്നു പറഞ്ഞു. നീ ഇനി അവിടെ നിക്കണ്ട എന്ന് ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് എനിക്കേറെ പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാന്‍ യുകെയില്‍ എത്തിയത്. ഇനി ഒരിക്കലും എനിക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പറ്റില്ല. വിപിനേട്ടനും മകനും ഉള്ളതുക്കൊണ്ട് ഞാന്‍ ഇപ്പോള്‍ ഒരുപാട് ഹാപ്പിയാണ്.’ -ശ്രീകല കൂട്ടിച്ചേര്‍ത്തു

Continue Reading

Mollywood

കാവ്യയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്ന മഹാലക്ഷ്മി, പിന്നിലായി ദിലീപും; വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള താര കുടുംബത്തിന്റെ വീഡിയോ

Published

on

By

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. താരങ്ങളെ പോലെ തന്നെ മകളായ മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര പുത്രിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണത്തിനാണ് ദിലീപിന്റെയും കാവ്യായുടെയും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദിലീപും കാവ്യായും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചെത്തിയ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

കാവ്യയുടെ വിരല്‍തുമ്പില്‍ പിടിച്ച് പോകുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണിത്‌. ദിലീപ് ഫാന്‍സ്‌ ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. ഗേറ്റില്‍ നിന്നും ചെക്കിംഗിന് ശേഷം കാവ്യായുടെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇത്. ഇവര്‍ക്ക് പിന്നിലായി ദിലീപുമുണ്ട്. എന്നാല്‍, ഏത് വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും.

കാവ്യയെ വിവാഹം കഴിക്കനായാണ്‌ ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2000ത്തിലാണ് മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. പിന്നീട് 2015ൽ ഇരുവരും വിവാഹമോചിതരായി. 2009 ലായിരുന്നു വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹ0. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.

ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും വിവാഹിതരായി. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണ് കാവ്യാ.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ആദ്യമായി ദിലീപും കാവ്യയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യായുടെ പിറന്നാള്‍ ദിനത്തില്‍ ദിലീപിന്റെയും മഞ്ജു വര്യരുടെയും മകള്‍ മീനാക്ഷി പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.

Continue Reading

Mollywood

പ്രിയപ്പെട്ട സുഹൃത്ത്, അന്നാണ് അവസാനമായി കണ്ടതും യാത്ര പറഞ്ഞതും; മോനിഷയ്ക്കൊപ്പമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി മനോജ്‌ കെ ജയന്‍

Published

on

By

സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ്‌ കെ ജയന്‍ എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ എന്ന പുതുമുഖ നടന് നേടിക്കൊടുത്ത കഥാപാത്രമാണ് കുട്ടന്‍ തമ്പുരാന്‍. മലയാള ചലച്ചിത്ര മേഖലയില്‍ നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുള്ള മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമാണ്. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മനോജ്‌ തമിഴിലും ശ്രദ്ധേയ സാന്നിധ്യമാണ്.

അടുത്ത സുഹൃത്തും നടിയുമായിരുന്ന മോനിഷയെ കുറിച്ച് മനോജ്‌ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമഗാനം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ്‌ മനോജ്‌ കെ ജയന്‍ പങ്കുവച്ചിരിക്കുന്നത്. മോനിഷയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങല്‍ പങ്കുവച്ചുക്കൊണ്ടാണ് മനോജ്‌ മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ… എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു. 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ photos ആണിത്. 1992 ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു. യാത്ര പറഞ്ഞു’ -മനോജ്‌ കുറിച്ചു.

എംടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ എന്ന ചിത്രം 1990ലാണ് റിലീസ് ചെയ്‌തത്‌. പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ചിത്രം സംവിധാനം ചെയ്‌തത്‌ അജയനാണ്‌. തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജും മോനിഷുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുഞ്ഞിക്കാവ് തമ്പുരാട്ടിയായി മോനിഷയും ഉണ്ണി തമ്പുരാനായി മനോജ്‌ കെ ജയനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്.

എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം.

രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

Continue Reading

Updates

Reviews3 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities5 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities8 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities8 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized8 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized9 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized9 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities11 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities11 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities12 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Trending

instagram takipçi satın al